വെള്ള വസ്ത്രം മാത്രമേ ധരിക്കുമായിരുന്നുള്ളു! ഭര്‍ത്താവ് മരിച്ച ശേഷം താനെടുത്ത തീരുമാനമാണ്; നടി ശാന്തിപ്രിയ

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞ് നിന്ന താരസുന്ദരിയായിരുന്നു ശാന്തിപ്രിയ. നടി ഭാനുപ്രിയയുടെ അനിയത്തിയാണ് എന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ശാന്തി പിന്നീട് തന്റെതായ സ്ഥാനം സിനിമയില്‍ കണ്ടെത്തി. കരിയറില്‍ സജീവമായി വരുന്നതിനിടെയാണ് ശാന്തി വിവാഹിതയാവുന്നത്. അതൊരു പ്രണയവിവാഹമായിരുന്നു.

വിവാഹശേഷം അഭിനയിക്കുന്നില്ലെന്ന തീരുമാനവും നടി എടുത്തു. അങ്ങനെ രണ്ട് ആണ്‍മക്കളുടെ അമ്മയായി ജീവിക്കുന്നതിനിടയിലാണ് ഭര്‍ത്താവ് മരണപ്പെടുന്നത്. പിന്നീടുള്ള തന്റെ ജീവിതം എങ്ങനെയായിരുന്നു എന്നതിനെ പറ്റി ശാന്തിപ്രിയ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. തമിഴിലെ യൂട്യൂബ് ചാനലായ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

shanthi-priya

മാസ്സീവ് ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു അദ്ദേഹത്തിന്റെ മരണകാരണം. പിന്നീടുള്ള ജീവിതത്തില്‍ രണ്ട് ആണ്‍മക്കളും അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവരില്‍ ഇളയമകനാണ് കൂടുതല്‍ വിഷമം. കാരണം മൂത്തയാള്‍ക്ക് പത്തും ഇളയമകന് നാല് വയസും ഉള്ളപ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്. സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കുമ്പോള്‍ അച്ഛന്റെ കൂടെ പത്ത് വര്‍ഷം നിന്നത് താനാണെന്നും കൂടുതല്‍ സ്‌നേഹിക്കാന്‍ പറ്റിയെന്നുമൊക്കെ മൂത്തവന്‍ പറയും. ഈയൊരു വിഷമവും ഇളയ ആള്‍ക്ക് ഉണ്ടെന്നാണ് നടി പറയുന്നത്.

ഭര്‍ത്താവ് മരിക്കുന്ന സമയത്ത് താനും മക്കളും അദ്ദേഹത്തിനൊപ്പം മുംബൈയിലാണ്. മരണാനന്തര ചടങ്ങുകളൊക്കെ നടക്കുന്നതിനിടെ എന്റെ അഅമ്മ തിരിച്ച് മദ്രാസ്സിലേക്ക് വരാന്‍ പറഞ്ഞു. കാരണം മുംബൈയില്‍ കാര്യമായ സുഹൃത്തുക്കളോ ബന്ധുക്കളോ എനിക്കില്ല. എല്ലാവരും ചെന്നൈയിലാണ്. എന്തെങ്കിലും ഒരു അത്യാവശ്യത്തിന് പോലും ഓടി വരണമെങ്കില്‍ നാലഞ്ച് മണിക്കൂര്‍ യാത്ര ഉണ്ടാവും. അതിനാല്‍ അമ്മ വിളിച്ചെങ്കിലും ഇതെന്റെ വീടാണ്, അവിടം വിട്ട് എങ്ങോട്ടും വരില്ലെന്നാണ് താന്‍ പറഞ്ഞത്.

ആ വേര്‍പാടിന് ശേഷം താന്‍ വെള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കുമായിരുന്നുള്ളു എന്നും ശാന്തിപ്രിയ വെളിപ്പെടുത്തി. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് എനിക്കിപ്പോഴും വ്യക്തതയില്ല. ആ സമയത്തെല്ലാം താന്‍ വെള്ളനിറമുള്ള വസ്ത്രം മാത്രം തിരഞ്ഞെടുക്കും. വേറൊരു കളറും നോക്കില്ല. ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ചെന്നൈയിലെ വീട്ടിലേക്ക് വരണമെന്ന് അമ്മ നിര്‍ബന്ധിച്ചിരുന്നു. അങ്ങനെ താന്‍ മക്കളെയും കൂട്ടി ഇങ്ങോട്ട് പോന്നു. അമ്മയാണ് എന്നോട് കാര്യങ്ങള്‍ സംസാരിച്ചത്. നീ നിന്നെ തന്നെ നഷ്ടപ്പെടുത്തുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ അല്ല, ഞാനിതില്‍ ഓക്കെയാണെന്ന് പറഞ്ഞു.

നിനക്ക് വീണ്ടും വിവാഹം കഴിക്കണോ എന്ന് അമ്മ നേരിട്ട് എന്നോട് ചോദിച്ചു. കുട്ടികളുടെ കാര്യം നോക്കണ്ട. അവരുടെ കാര്യം താന്‍ നോക്കിക്കോളാം. നീ മറ്റൊരു വിവാഹം കഴിച്ച് അയാള്‍ക്കൊപ്പം സെറ്റില്‍ഡ് ആവുകയാണെങ്കില്‍ ആയിക്കോ എന്ന് തന്നെ പറഞ്ഞു. വിദ്യാഭ്യാസം പോലുമില്ലാതെ ഭാനുപ്രിയയെയും ശാന്തിപ്രിയയെയുമൊക്കെ ഇതുവരെ കൊണ്ട് വന്നത് നിങ്ങളല്ലെ, എന്നെ തെറ്റിദ്ധരിക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയല്ല, നീ ഇപ്പോഴും വളരെ ചെറിയ പ്രായമാണ്, നല്ലോണം ആലോചിച്ച് തീരുമാനം എടുക്കാനാണ് അമ്മ പറഞ്ഞത്.

നീയൊരു വിവാഹം കഴിച്ചു, ചെറിയ പ്രായത്തിലെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. അതിന് ഈ കുഞ്ഞുങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. സ്വന്തം വീട്ടിലേക്ക് പോലും പോകാതെ മുംബൈയില്‍ ഇരിക്കുന്നതൊക്കെ കുട്ടികളെയും നല്ല രീതിയില്‍ ബാധിക്കുമെന്ന് അമ്മയാണ് എനിക്ക് പറഞ്ഞ് തന്നത്. ആലോചിക്കുമ്പോള്‍ അത് ശരിയാണെന്ന് തോന്നി. കാരണം അവര്‍ക്ക് ഇതിനകം അച്ഛനെ നഷ്ടപ്പെട്ടു. ഇനി അമ്മയും കഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് താന്‍ ചിന്തിച്ചു. അങ്ങനെയാണ് ഒരു മാറ്റം വരുന്നതെന്നും ശാന്തിപ്രിയ കൂട്ടിച്ചേര്‍ത്തൂ...

More from Filmibeat

Read more about: bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X