അഞ്ച് പേരും എന്റെ ശരീരത്ത് തൊടില്ലെന്ന് ഉറപ്പ് തന്നിരുന്നു; ബോയ്‌സ് സിനിമയില്‍ അഭിനയിച്ചതിനെ പറ്റി ഭുവനേശ്വരി

തമിഴ്, തെലുങ്ക്, സിനിമാ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഭുവനേശ്വരി. ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മൂവി ബോയ്‌സിലൂടെയാണ് ഭുവനേശ്വരി സിനിമയില്‍ തരംഗമാവുന്നത്. ചിത്രത്തില്‍ റാണി എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതി ലഭിച്ചു. എന്നാല്‍ ഈ സിനിമയുടെ പേരില്‍ വളരെ മോശമായി നടി ചിത്രീകരിക്കപ്പെട്ടിരുന്നു.

ബോയ്‌സില്‍ അഭിനയിച്ചതില്‍ തനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ലെന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഭുവനേശ്വരി പറയുന്നത്. ആ സിനിമയില്‍ ആരും തന്റെ ശരീരത്ത് തൊടില്ലെന്ന് തുടക്കത്തിലെ സംവിധായകന്‍ ഉറപ്പ് നല്‍കിയിരുന്നു. മാത്രമല്ല പിച്ചക്കാരിയായി അഭിനയിച്ചെന്ന് കരുതി ഞാന്‍ അങ്ങനെയാവുമോ എന്നാണ് നടി ചോദിക്കുന്നത്.

എന്റെ കുടുംബത്തിലാരും സിനിമയുമായി ബന്ധം ഉള്ളവരല്ല

സിനിമയിലേക്കുള്ള എന്‍ട്രിയെ കുറിച്ച് നടി പറയുന്നതിങ്ങനെയാണ്... 'എന്റെ കുടുംബത്തിലാരും സിനിമയുമായി ബന്ധം ഉള്ളവരല്ല. സിനിമയില്‍ വരുന്നതിനോട് താല്‍പര്യവും ഇല്ലായിരുന്നു. ഞാന്‍ സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് അവസരം വരുന്നത്. പിന്നീട് ശങ്കര്‍ സാറിന്റെ ബോയ്‌സ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി. ആ ചിത്രത്തില്‍ ചെറിയൊരു സീനിലാണ് ഞാന്‍ അഭിനയിച്ചത്. എങ്കിലും അത് വളരെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്',.

Also Read: തൃഷ പിണങ്ങി പോന്നു; വിജയുടെ സിനിമയില്‍ നിന്നും തൃഷ പിന്മാറിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടിയുടെ അമ്മ

ഒരാളുടെ വിരല്‍ പോലും നിങ്ങളുടെ ശരീരത്ത് തൊടുകയില്ലെന്ന് സംവിധായകന്‍  ഉറപ്പ് തന്നു

'കോജേളില്‍ പഠിക്കുന്ന കുറച്ച് കുട്ടികള്‍ എങ്ങനെ നടക്കുന്നോ അതാണ് കഥ. അഞ്ച് പേര്‍ എന്റെ കൂടെ അഭിനയിക്കും. അതില്‍ ഒരാളുടെ വിരല്‍ പോലും നിങ്ങളുടെ ശരീരത്ത് തൊടുകയില്ലെന്ന് സംവിധായകന്‍ ആദ്യം തന്നെ ഉറപ്പ് തന്നിരുന്നു. ഒന്നോ രണ്ടോ സീരിയലില്‍ മാത്രം അഭിനയിച്ചിരുന്ന എനിക്ക് ആദ്യം തന്നെ ശങ്കര്‍ സാറിന്റെ സിനിമയിലേക്കുള്ള വേഷം കിട്ടിയതിനാല്‍ വലിയ സന്തോഷം തോന്നി. അങ്ങനെയാണ് സമ്മതം പറഞ്ഞ് ആ സിനിമയില്‍ അഭിനയിക്കുന്നത്'.

പിച്ചക്കാരിയായി അഭിനയിച്ചെന്ന് കരുതി ഞാന്‍ പിച്ചക്കാരിയുമാവുന്നില്ല

'ബോയ്‌സ് സിനിമയില്‍ ഞാന്‍ ചെയ്ത കഥാപാത്രത്തെ കുറിച്ചോര്‍ത്ത് ഖേദം തോന്നയിട്ടില്ല. സിനിമയാണ് ആദ്യത്തെ അവസരം. അതൊക്കെ അഭിനയമാണ്. രാജകുമാരിയുടെ വേഷത്തില്‍ അഭിനയിച്ചെന്ന് കരുതി ഞാന്‍ ഈ നാട്ടിലെ രാജകുമാരിയാവുന്നില്ല. പിച്ചക്കാരിയായി അഭിനയിച്ചെന്ന് കരുതി ഞാന്‍ പിച്ചക്കാരിയുമാവുന്നില്ല. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വേണ്ടിയാണ് പോയത്. അത് തന്നെയാണ് ചെയ്തതും.

ബോയ്‌സിന് ശേഷം കൂടുതല്‍ അവസരം വന്നത് തെലുങ്കില്‍ നിന്നുമാണ്. അവിടുത്തെ സൂപ്പര്‍താരങ്ങള്‍ മുതല്‍ ചെറിയ താരങ്ങള്‍ വരെയുള്ളവരുടെ കൂടെ അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. തമിഴില്‍ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും തെലുങ്കില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടി'.

ഒരു സ്ത്രീ നേരിടേണ്ടി വരുന്ന എല്ലാ പ്രശ്നവും എനിക്കുണ്ടായി

'ഒരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു. അത് കണ്ടിട്ടാണ് സീരിയലിലേക്ക് വിളിക്കുന്നത്. എന്റെ അമ്മയ്ക്ക് അതിനോട് താല്‍പര്യം ഉണ്ടായിരുന്നതിനാല്‍ അവര്‍ പോകാന്‍ പറഞ്ഞു. അങ്ങനെ പോയി നോക്കി. ആദ്യം സീരിയലില്‍ അഭിനയിച്ചത് ശ്രദ്ധിക്കപ്പെട്ടതോടെ രണ്ടാമതും അവസരം കിട്ടി. എല്ലാവരും സിനിമയിലേക്ക് ഒത്തിരി ബുദ്ധിമുട്ടിയാണ് വന്നതെന്ന് പറയും. ഞാന്‍ അങ്ങനെയൊന്നും വന്നതല്ല. ഇവിടെ വന്നതിന് ശേഷമാണ് സ്ത്രീകള്‍ക്ക് ഇവിടെ എന്തൊക്കെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മനസിലാക്കിയതെന്ന',് ഭുവനേശ്വരി പറയുന്നു.

നമ്മുടെ വളര്‍ച്ച ഇഷ്ടപ്പെടാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിൽ

'ഒരു സ്ത്രീയ്ക്ക് എന്തൊക്കെ പ്രശ്‌നങ്ങള്‍ വരുമോ അതെല്ലാം ഈ മേഖലയില്‍ വന്നതോടെ എനിക്കും വന്നു. എല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ സിനിമയിലോ സീരിയലിലോ ഉള്ളവരുടെ പ്രശ്‌നമാണെങ്കില്‍ അതവരുടെ പേരിലൊരു ബ്ലാക്ക് മാര്‍ക്കായി കിടക്കും. എന്നെ കുറിച്ച് എന്റെ കഥാപാത്രങ്ങളെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് വന്നിട്ടുള്ളത്. എന്നാല്‍ നമ്മുടെ വളര്‍ച്ച ഇഷ്ടപ്പെടാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ്', നടി പറയുന്നത്.

Read more about: bhuvaneshwari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X