അമ്മയെ കുറിച്ച് അങ്ങനെ കേട്ടാല്‍ ഏതൊരു മകനും വേദനിക്കും; പക്ഷേ എന്റെ മകന്‍ അങ്ങനെയല്ലെന്ന് നടി ഭുവനേശ്വരി

ഒരു കാലത്ത് ഗ്ലാമറസ് റോളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഭുവനേശ്വരി. ശങ്കറിന്റെ സംവിധാനത്തിലെത്തിയ ബോയ്‌സ് എന്ന സിനിമയിലെ കഥാപാത്രമാണ് ഭുവനേശ്വരിയ്ക്ക് കൂടുതല്‍ ആരാധകരെ നേടി കൊടുത്തത്. തമിഴില്‍ നിന്നും തെലുങ്കിലേക്ക് കൂടി ചുവടുവെച്ചതോടെ നടിയുടെ ജീവിതം തന്നെ മാറി.

ഇടയ്ക്ക് ഗ്ലാമറസ് വേഷങ്ങളും ഹാസ്യ കഥാപാത്രങ്ങളുമൊക്കെ ചെയ്തിട്ടുള്ള ഭുവനേശ്വരിയെ തേടി നെഗറ്റീവ് കമന്റുകളും വന്നിരുന്നു. ഇതൊക്കെ തന്റെ മകനെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് നടിയിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഭുവനേശ്വരി മനസ് തുറന്നത്.

കുടുംബ ജീവിതം നന്നായി കൊണ്ട് പോകണമെന്ന് എല്ലാ പെണ്‍കുട്ടികള്‍ക്കും ആഗ്രഹം ഉണ്ടാവും

കുടുംബ ജീവിതം നന്നായി കൊണ്ട് പോകണമെന്ന് എല്ലാ പെണ്‍കുട്ടികള്‍ക്കും ആഗ്രഹം ഉണ്ടാവും. എനിക്കും ഉണ്ടായിരുന്നു. പക്ഷേ എനിക്കതിന് സാധിച്ചില്ല. അതുകൊണ്ട് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചു. എനിക്കൊരു മകനുണ്ട്. അടുത്തിടെയാണ് അവന്‍ വിവാഹിതനായത്. അവര്‍ വേറെ താമസിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണ്. അമ്മയും മകനും പോലെയല്ല, സുഹൃത്തുക്കളെ പോലെ ആസ്വദിച്ച് ജീവിക്കുകയാണ്.

 എന്റെ മകന്റെ പിന്തുണയാണ് എനിക്കേറ്റവും വലുത്

എന്റെ മകന്റെ പിന്തുണയാണ് എനിക്കേറ്റവും വലുത്. അതില്ലായിരുന്നെങ്കില്‍ ഈ അവസ്ഥയില്‍ ഞാനുണ്ടാവുമായിരുന്നില്ല. മകനെ പോലെ തന്നെ മരുമകള്‍ക്കും എന്നോട് നല്ല സ്‌നേഹമാണ്. ഒരു മകനെ സംബന്ധിച്ചിടത്തോളം അവന്റെ അമ്മയെ കുറിച്ച് വരുന്ന മോശം അഭിപ്രായങ്ങളും കമന്റുകളും എത്രത്തോളം സഹിക്കാന്‍ പറ്റും? എന്റെ മകനും ആ വേദന ഉണ്ടായിരുന്നു.

ഇങ്ങനൊരു മേഖലയില്‍ ആയിരിക്കുമ്പോള്‍ ഇത്തരം കമന്റുകളൊക്കെ വരും. ഇവിടെ ഇങ്ങനെയാണെന്ന് അവന് മനസിലായത് കൊണ്ടാവും, അതൊന്നും കുഴപ്പമില്ല അമ്മാ എന്ന് എന്നോട് പറഞ്ഞ് തരുന്നത്. അവന്റെ വാക്കുകള്‍ എനിക്കും അത്ഭുതമായിരുന്നു. ആ വാക്കുകള്‍ ഒരു ധൈര്യം തരുമെന്നും ഭുവനേശ്വരി പറയുന്നു. അതേ സമയം ഞാനൊരു കാര്യത്തിനും ഇതുവരെ കരഞ്ഞിട്ടില്ല, ഇനി കരയാനും പോകുന്നില്ലെന്ന് നടി വ്യക്തമാക്കുന്നു..

തുടക്കകാലത്ത് സിനിമയില്‍ നിന്നും കോസറ്റിയൂം നിര്‍ബന്ധിച്ച് എന്നെ ഇടിപ്പിച്ചിട്ടില്ല

അഭിനയത്തില്‍ നിന്നും കുറച്ച് നാള്‍ ബ്രേക്ക് എടുത്തത് നല്ലൊരു റോള്‍ കിട്ടാന്‍ വേണ്ടിയാണ്. എല്ലായിപ്പോഴും അഭിനയിക്കാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. നായിക വേഷം തന്നെ വേണമെന്നില്ല. എങ്കിലും തിരിച്ച് വരുമ്പോള്‍ അതൊരു നല്ല കഥാപാത്രമായിരിക്കണം എന്ന് മാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളു.

തുടക്കകാലത്ത് സിനിമയില്‍ നിന്നും കോസറ്റിയൂം നിര്‍ബന്ധിച്ച് എന്നെ ഇടിപ്പിച്ചിട്ടില്ല. എല്ലാം എന്റെ തന്നെ കോസ്റ്റിയൂം ആയിരുന്നു. എന്റെ സാരി തന്നെയാണ് കൂടുതലായിട്ടും ഉപയോഗിച്ചത്. മോഡേണ്‍ ഡ്രസ്സൊന്നും കാര്യമായി ഇട്ടിരുന്നില്ല.

എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ പിതാവ് രണ്ടാമതും കല്യാണം കഴിച്ച് പോയി

എന്റെ ജീവിതം തുറന്ന പുസ്തകം പോലയൊണ്. എന്നെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ചിലര്‍ മോശം വാര്‍ത്തയൊക്കെ എഴുതി കൊടുത്തിട്ടുണ്ട്. അവരെ വിൡച്ചിട്ട് സത്യം അതല്ല, ഇതാണെന്ന് പറഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും അങ്ങനെ കൊടുക്കാന്‍ മാത്രമേ പറയാറുള്ളു.

എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ പിതാവ് രണ്ടാമതും കല്യാണം കഴിച്ച് പോയി. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എന്റെ കൂടെയില്ല. പിതാവ് എന്റെ കൂടെയായിരുന്നു ഞാനിപ്പോഴും എങ്കില്‍ ഒരിക്കലും സിനിമയില്‍ അഭിനയിക്കുമായിരുന്നില്ല. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് എനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല. ഇവിടെ വന്നതിന് ശേഷമാണ് പല പ്രശ്‌നങ്ങളും എന്റെ ജീവിതത്തിലുണ്ടാവുന്നത്.

Read more about: bhuvaneshwari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X