കാമുകന്മാര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും എല്ലാം കൊടുത്തു; പലരും എന്നിൽ നിന്നും സമ്പാദിച്ചെന്ന് ചാര്‍മിള
നടി ചാര്‍മിളയെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ഒരു കാലത്ത് മലയാളത്തിലടക്കം തെന്നിന്ത്യന്‍ സിനിമകളിലെ ക്യൂട്ട് സുന്ദരിയായിരുന്നു ചാര്‍മിള. സൂപ്പര്‍താരങ്ങളുടെയൊക്കെ നായികയായി തിളങ്ങി നടി പക്ഷേ ജീവിതത്തില്‍ പരാജയപ്പെട്ട് പോയി. ഒന്നിലധികം വിവാഹം കഴിച്ച് സിനിമയില്‍ നിന്നും മാറി നിന്നതോടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു.
പ്രണയങ്ങളും വിവാഹവുമൊക്കെ തകര്‍ന്നതോടെ കഷ്ടപ്പാടിന്റെ നടുവിലായി. ഇന്ന് ജീവിക്കാന്‍ പോലും മാര്‍ഗമില്ലാതിരുന്ന അവസ്ഥയില്‍ നിന്നും ജീവിതം തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ് നടി. അടുത്തിടെ നടി ഷക്കീലയുമായി നടത്തിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ചുള്ള ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് ചാര്‍മിള.

ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ചാര്‍മിള പറയുന്നത്. ഞാന്‍ നായികയായി ഗ്ലാമറസ് റോള്‍ ചെയ്തിട്ടുണ്ട്. പിന്നെ സിനിമയില്‍ എനിക്ക് അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടതായി വന്നിട്ടില്ലെന്നാണ് നടി പറയുന്നത്. സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യാതെ നീ ടോപ്പ് നായികയായി എന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഷക്കീലയും പറഞ്ഞു. 'അത് സത്യമാണ്, എന്റെ ഡാഡിയുടെ സുഹൃത്തുക്കളുടെ ശൂപാര്‍ശയിലാണ് എനിക്ക് അവസരങ്ങള്‍ കിട്ടുന്നതെന്ന്', ചാര്‍മിള പറയുന്നു.

മോഹന്‍ലാലിന്റെ അമ്മായിയച്ഛനായ ബാലാജി അങ്കിള്‍, ശിവാജി ഗണേശന്‍, നമ്പ്യാര്‍ അങ്കിളൊക്കെ അന്നത്തെ വലിയ ആളുകളാണ്. മാത്രമല്ല ഇവരെല്ലാം ഡാഡിയുടെ സുഹൃത്തുക്കളായിരുന്നു. അങ്ങനെ അവരുടെ നിര്‍ദ്ദേശത്തില്‍ അഭിനയിക്കാന്‍ ചെന്നതിനാല്‍ എനിക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. 2000 ത്തില്‍ എന്റെ അച്ഛന്‍ മരിച്ചതിന് ശേഷമാണ് അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്ക് സത്യമാണെന്ന് എനിക്ക് മനസിലാവുന്നത്.

എനിക്ക് കാരവനോ നല്ല ഭക്ഷണമോ ഒന്നും വേണ്ട, പുതുമുഖത്തിന് എത്ര കൊടുക്കുന്നുണ്ടോ അതില്‍ നിന്നും കുറച്ച് കൂടുതല്‍ തുക മാത്രം തന്നാല്‍ മതിയെന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ പറഞ്ഞത്. ഒരു ആനയെ തെരുവ് നായയുടെ റേറ്റില്‍ കിട്ടിയാല്‍ ആരാണ് അഭിനയിപ്പിക്കാതെ വിടുക.
തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ ചെറിയ പെണ്‍കുട്ടികളില്‍ ആണ് മത്സരം നടക്കുന്നത്. ഇപ്പോള്‍ എനിക്ക് അഭിനയിക്കുന്നത് എളുപ്പമാണ്. ആ കിളവിയുടെ പുറകേ ആര് പോകാനാണ്, ഒരു കുട്ടിയുടെ അമ്മ കൂടിയാണെന്ന ചിന്തയിലേക്ക് ആളുകളെത്തിയെന്ന് ചാര്‍മിള വ്യക്തമാക്കുന്നു.

സ്‌നേഹിച്ചവര്‍ക്ക് വീടും വസ്തുവുമൊക്കെ വാങ്ങി കൊടുത്തു, ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടിയും ഒത്തിരി കാശ് ചിലവാക്കിയെന്ന് കേട്ടിട്ടുണ്ട്. അത് സത്യമാണോ എന്ന ചോദ്യത്തിന് അതേ എന്നാണ് ചാര്‍മിള മറുപടിയായി പറയുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ എന്റെ അച്ഛനെ മാത്രമേ തെറ്റ് പറയുകയുള്ളു. കാരണം ഒരു പെണ്‍കുട്ടിയെ വളര്‍ത്തുമ്പോള്‍ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൂടി മനസിലാക്കി വളര്‍ത്തണം. എന്ത് കാണിച്ചാലും നിന്റെ കാശ്, നിനക്കിഷ്ടമുള്ളത് പോലെ ചിലവാക്കിക്കോ എന്നേ അച്ഛന്‍ പറഞ്ഞിട്ടുള്ളു.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ അടുത്ത് അത്രയും കാശ് ഉള്ളപ്പോള്‍ അവളത് കൊണ്ട് എന്ത് ചെയ്യും? കാമുകന്മാര്‍ക്ക് വേണ്ടി ചിലവാക്കുന്ന ഒരു കഴുതയെ പോലെയിരിക്കും. സത്യം പറഞ്ഞാല്‍ പലരും എന്റെ കൂടെ അഡ്ജസ്റ്റ്‌മെന്റ് എന്നത് പോലെ വന്ന് അത്യാവശ്യം കാശും സമ്പാദിച്ച് പോയെന്ന് പറയാമെന്ന് ചാര്‍മിള സൂചിപ്പിക്കുന്നു.


Click it and Unblock the Notifications











