അവിഹിത ബന്ധത്തിലേക്ക് പോകുന്നത് ശരിയാണോ? പങ്കാളികള്‍ക്കിടയില്‍ വേണ്ടതെന്താണെന്ന് പറഞ്ഞ് നടി ദേവദര്‍ശിനി
തമിഴില്‍ നിറഞ്ഞ് നില്‍ക്കുന്ന തെന്നിന്ത്യന്‍ താരസുന്ദരിമാരില്‍ ഒരാളാണ് ദേവദര്‍ശിനി. മലയാളികള്‍ക്കും സുപരിചിതയായ ദേവര്‍ദര്‍ശിനി നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നടന്‍ കൂടിയായ ചേതനെ വിവാഹം കഴിച്ച് മക്കളുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടിയിപ്പോള്‍.
ഇതിനിടയില്‍ പ്രശസ്ത അവതാരക രമ്യയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ രസകരമായ ചില വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഭര്‍ത്താവിനെ കുറിച്ചും ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചും സംസാരിച്ച നടി അവിഹിത ബന്ധമുണ്ടാവുന്നതിന്റെ കാരണവും പറഞ്ഞിരുന്നു.

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ സുഹൃത്തുക്കളുടെ അമ്മമാരെല്ലാം വീട്ടമ്മമാരായിരുന്നു. എന്റെ അമ്മ മാത്രമാണ് ജോലിയ്ക്ക് പോകുന്നത്. അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. കാരണം കൂട്ടുകാര്‍ക്കെല്ലാം അവരുടെ അമ്മമാരാണ് എല്ലാം ചെയ്ത് കൊടുക്കുന്നത്. എനിക്ക് വിഷമം ഉണ്ടായിരുന്നു. പക്ഷേ എന്റെ സഹോദരിയ്ക്ക് കുഴപ്പമില്ല. ഓരോരുത്തരും അവരുടെ അനുഭവങ്ങളിലൂടെയാണ് വികാരങ്ങള്‍ പ്രകടിപ്പിക്കുക. ഇപ്പോള്‍ കാലം മാറി. വീട്ടില്‍ ഇരിക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു.
പണ്ട് മുതലേ ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഒരു പരിധി വരെ പഠിപ്പിക്കും, അതിന് ശേഷം വിവാഹം കഴിപ്പിച്ച് വിടും. അത്രയേ ഉള്ളു. പക്ഷേ ഓരോരുത്തരായി അതിന് മാറ്റം വരുത്തി കൊണ്ട് വരികയാണ്. വിവാഹത്തിലൂടെ എല്ലാം അവസാനിച്ചു എന്ന് ചിന്തിക്കാതെ പല പെണ്‍കുട്ടികളും ജോലിയ്ക്ക് പോയിട്ടും കരിയര്‍ നോക്കിയും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നു.
കുടുംബജീവിതത്തില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും അവരുടേതായ ചോയിസുകളുണ്ട്. അതിലേതാണ് നമുക്ക് വേണ്ടതെന്ന് സ്വയം തീരുമാനിക്കണം. മാത്രമല്ല അത് ബാലന്‍സ് ചെയ്യുന്നിടത്താണ് വിജയം. എന്നോട് ചോദിക്കുകയാണെങ്കില്‍ എനിക്ക് റിലേഷന്‍ഷിപ്പായിരിക്കും വലുത്. ഇതേ കാര്യം എന്റെ മകളോടും സഹോദരിയോടുമൊക്കെ ചോദിച്ചാല്‍ അവര്‍ക്ക് കരിയറായിരിക്കും വലുത്.

പെണ്ണുങ്ങളെ പോലെ കരയല്ലേ, ആണുങ്ങള്‍ പാറപോലെ ഉറച്ചിരിക്കും എന്നൊക്കെയാണ് പലരും പറയുന്നത്. ശരിക്കും ഇത് ശുദ്ധമണ്ടത്തരമാണ്. കരയുക എന്നത് മനുഷ്യന്റെ പ്രധാന വികാരങ്ങളിലൊന്നാണ്. അതൊക്കെ എല്ലാവര്‍ക്കും പൊതുവായിട്ടുള്ളതാണ്. സ്‌ട്രോങ് വുമണ്‍ എന്ന് പറയുന്നത്
ഫെമിനിസ്റ്റെന്ന് പറഞ്ഞ് നടക്കുന്നവരും സ്ത്രീത്വത്തിന് വേണ്ടി വാദിക്കുന്നവരും മാത്രമല്ല. വീടും കുട്ടികളെയും മറ്റുമൊക്കെ ഒരുപോലെ നോക്കുന്നവരും ശക്തരായ സ്ത്രീകളാണ്.
താന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നിട്ട് ഏകദേശം ഇരുപത്തിയെട്ട് വര്‍ഷമായിട്ടുണ്ടാവും. ഇതുവരെയുള്ള എന്റെ ജീവിതത്തില്‍ ഞാനൊരു കാര്യത്തിനും എന്നെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ല. എന്റെ ജോലിയില്‍ ഞാന്‍ സത്യസന്ധതയും ഡെഡിക്കേഷനുമൊക്കെ കാണിച്ചിരുന്നു.
ദാമ്പത്യ ജീവിതത്തില്‍ നമ്മുക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെങ്കില്‍, നമ്മള്‍ ചിന്തിക്കണം. നമുക്കും ചില അതിര്‍വരമ്പുകള്‍ ഉണ്ടാവും. നമ്മുടെ ഭര്‍ത്താവില്‍ നിന്ന് നമുക്ക് അത്യാവശ്യമായ കാര്യങ്ങള്‍ ലഭിക്കാതെ വരുന്നത് പോലെ നമ്മളില്‍ നിന്നും അവര്‍ക്കും അത് കിട്ടുന്നുണ്ടോന്ന് ചിന്തിക്കണം.
രണ്ട് പേരും അവരുടെ ആവശ്യങ്ങള്‍ പരസ്പരം സംസാരിച്ച് വേണം തീരുമാനത്തിലെത്താന്‍. അത് നടക്കില്ലെന്ന് തോന്നിയാല്‍ അതെന്ത് കൊണ്ട് നടന്നില്ലെന്ന് മനസിലാക്കുകയാണ് വേണ്ടതെന്ന് നടി പറയുന്നു.


Click it and Unblock the Notifications











