മാറിടം മാത്രം വലുതായി നില്‍ക്കുന്നത് പാരമ്പര്യമാണ്; ഞാന്‍ കുറച്ച് ഓവറാണെന്ന് അറിയാമെന്ന് നടി ഇലക്യ

ടിക് ടോക്കിലൂടെ അത്യാവശ്യം ഗ്ലാമര്‍ ലുക്കില്‍ വന്ന് ശ്രദ്ധേയായി മാറിയ നടിയാണ് ഇലക്യ. സാധാരണക്കാരിയായ ഇലക്യ ചെന്നൈയിലെത്തിയതിന് ശേഷമാണ് സിനിമയിലേക്കും ചുവടുവെക്കുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയും മറ്റുമായി നടി പങ്കുവെക്കുന്ന വീഡിയോസും ചിത്രങ്ങളുമൊക്കെ വലിയ രീതിയിലാണ് വൈറലായി കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഓവറായി എക്‌സ്‌പോസ് ചെയ്ത് ആളുകളുടെ ഇഷ്ടം നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം നടിയ്‌ക്കെതിരെ വന്നിരുന്നു. അത് താന്‍ അറിഞ്ഞ് കൊണ്ട് തന്നെ ചെയ്യുന്നതാണെന്നാണ് ഇലക്യ പറയുന്നത്. നടി ഷക്കീലയുടെ കൂടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ ജീവിതത്തെ കുറിച്ചും ഗ്ലാമറായതിനെ പറ്റിയും ഇലക്യ വെളിപ്പെടുത്തിയത്.

എട്ടാം ക്ലാസിലെത്തിയപ്പോള്‍ അച്ഛന്‍ രണ്ടാമതും കല്യാണം കഴിച്ചു.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരണപ്പെട്ടു. ഞാന്‍ എട്ടാം ക്ലാസിലെത്തിയപ്പോള്‍ അച്ഛന്‍ രണ്ടാമതും കല്യാണം കഴിച്ചു. അതിന് ശേഷമാണ് ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. അച്ഛന്‍ മദ്യപിച്ച് വരുന്നത് കൊണ്ട് പഠിത്തം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചില്ല. എങ്ങനെയെങ്കിലും ജോലി എടുക്കാമെന്ന് കരുതി കോയമ്പത്തൂരിലേക്കും അവിടുന്ന് ചെന്നൈയിലുമെത്തി. കൂട്ടുകാരിയുടെ ചേച്ചി വഴിയാണ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയി തുടങ്ങിയതെന്ന് ഇലക്യ പറയുന്നു.

അധികം എക്സ്പോസ് ചെയ്യുന്നത് കണ്ടിട്ടാണ് എന്റെ വീഡിയോ കാണാന്‍ ആളുകള്‍ വന്നത്

ചെന്നൈയില്‍ നിന്നുമാണ് ടിക് ടോക് വീഡിയോസ് ചെയ്ത് തുടങ്ങുന്നത്. കൂടുതല്‍ ലൈക്കും കമന്റും വരാന്‍ തുടങ്ങിയതോടെ എനിക്കതില്‍ താല്‍പര്യം കൂടി. ടിക് ടോക്കില്‍ അധികം എക്സ്പോസ് ചെയ്യുന്നത് കണ്ടിട്ടാണ് എന്റെ വീഡിയോ കാണാന്‍ ആളുകള്‍ വരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു.

എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം എന്ന തീരുമാനത്തിലേക്ക് ഞാനെത്തി. സാരി ഉടുത്താണ് ആദ്യം വീഡിയോ ചെയ്തത്. രണ്ടാമതും സാരിയില്‍ വന്നപ്പോള്‍ കുറച്ച് ശരീരഭാഗം കണ്ടതോടെ വലിയ ലൈക്കും ഷെയറും വന്നു.

എന്റെ ഗ്ലാമര്‍ വച്ച് തന്നെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്

എന്റെ ഗ്ലാമര്‍ വച്ച് തന്നെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഞാന്‍ ചെയ്യുന്നത് കുറച്ച് ഓവറാണെന്ന് എനിക്ക് തന്നെ അറിയാം. എന്നാല്‍ നടിമാരൊക്കെ കുറച്ച് ഗ്ലാമറായി ചെയ്താല്‍ അത് ക്യൂട്ട് ലുക്ക്, ഗ്ലാമര്‍ ക്വീന്‍ ആണെന്നൊക്കെ കമന്റ് വരും. ഞാന്‍ ചെയ്താല്‍ എന്തിനാണ് ഇങ്ങനെ അഴിഞ്ഞാടുന്നത്, നിനക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആരും ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളായിരിക്കും വരികയെന്നും ഇലക്യ കൂട്ടിച്ചേര്‍ത്തു.

 അമിതമായി ഗ്ലാമറായത് കൊണ്ട് മൂന്ന് തവണ എന്നെ ബാന്‍ ചെയ്തിട്ടുണ്ട്

അമിതമായി ഗ്ലാമറായി വീഡിയോ ചെയ്തത് കൊണ്ട് മൂന്ന് തവണ എന്നെ ബാന്‍ ചെയ്തിട്ടുണ്ട്. ഓരോ തവണ ബാന്‍ ചെയ്യുമ്പോഴും പുതിയ ആശയത്തില്‍ നിന്ന് ആരംഭിക്കും. എനിക്ക് എതിരെ നൂറോ ഇരുന്നൂറോ പേര് പരാതി കൊടുക്കുകയും അവരെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നതോട് കൂടിയാണ് അക്കൗണ്ട് പോകുന്നത്.

ഗ്ലാമറിനോട് എനിക്ക് അപ്പോഴേക്കും അത്രയും താത്പര്യം വന്നത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ഇനിയും അങ്ങനെ തന്നെ ചെയ്യുമെന്നുള്ളത് കൊണ്ടാണ് വീണ്ടും വീഡിയോസുമായി വരുന്നതെന്ന് ഇലക്യ കൂട്ടിച്ചേര്‍ത്തു.

 മാറിടത്തിന് അസാധരണമായ വലിപ്പം ഉള്ളതിന്റെ കാരണവും ഷക്കീല ചോദിച്ചിരുന്നു

മാറിടത്തിന് അസാധരണമായ വലിപ്പം ഉള്ളതിന്റെ കാരണവും ഷക്കീല ചോദിച്ചിരുന്നു. എന്റെ മാറിടം ഇഞ്ചെക്ഷന്‍ ചെയ്തും ടാബ് ലെറ്റ്സ് കഴിച്ചുമാണോ ഇങ്ങനെ വലുതായതെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷെ സത്യമങ്ങനെയല്ല. ഇത് പാരമ്പര്യമാണ്. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒക്കെ ഇങ്ങനെ തന്നെയായിരുന്നു. ശരീരം മെലിഞ്ഞതായാലും ഇത് മാത്രം ഇങ്ങനെ നില്‍ക്കും. ഇഞ്ചെക്ഷന്‍ ചെയ്തിട്ടൊക്കെ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ എനിക്ക് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നേടാമായിരുന്നു എന്നാണ് ഇലക്യ പറയുന്നത്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X