For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കഷ്ടപ്പാടുകൾ കണ്ട് ഒരാളെങ്കിലും മാറട്ടെ; ജീവിതത്തിലെ തിരിച്ചടികളെക്കുറിച്ച് ​ഗൗതമി

  |

  സിനിമ രം​ഗത്ത് ഒരു കാലത്ത് സജീവമായിരുന്ന നടി ആണ് ​ഗൗതമി. തമിഴ്, തെലുങ്ക് സിനിമളിൽ നിറഞ്ഞ് നിന്ന ​ഗൗതമി ഇടയ്ക്ക് മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. രജിനികാന്ത്, കമൽ ​ഹാസൻ തുടങ്ങിയ താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ച ​ഗൗതമി അക്കാലത്ത് തരം​ഗം സൃഷ്ടിച്ചു.

  അയലത്തെ അദ്ദേഹം എന്ന മലയാള സിനിമയിൽ മികച്ച പ്രകടനം ആയിരുന്നു ​ഗൗതമി കാഴ്ച വെച്ചത്. ഇന്നും സിനിമാ രം​ഗത്ത് ​ഗൗതമി ഉണ്ട്. അഭിനയത്തിന് പുറമെ വസ്ത്രാലങ്കാര മേഖലയിലും ​ഗൗതമി പ്രശസ്ത ആണ്. ചാറ്റ് ഷോ അവതാരക ആയും ​ഗൗതമി എത്തുന്നു. ​ഗൗതമിയുടെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

  Also Read: വീടിന് പുറത്തിറങ്ങാന്‍ വരെ പേടിയായിരുന്നു; പൂവന്‍കോഴിയുടെ ശത്രുതയെക്കുറിച്ച് അനു സിത്താര

  വ്യക്തി ജീവിതത്തിൽ പല പ്രതിസന്ധികളും ​ഗൗതമിക്ക് നേരിടേണ്ടി വന്നു, കാൻസർ ബാധിച്ച് ഏറെ നാൾ ചികിത്സയിൽ ആയിരുന്നു ​ഗൗതമി. 35ാം വയസ്സിലാണ് ​ഗൗതമിക്ക് സ്തനാർബുദം ബാധിക്കുന്നത്.

  ഏറെ നാളത്തെ ചികിത്സകൾക്ക് ഒടുവിൽ ​ഗൗതമി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇന്ന് സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ ​ഗൗതമി തയ്യാറാവുന്നു. നിരവധി ചാരിറ്റി സംഘടനകളുമായി ചേർന്നും ​ഗൗതമി പ്രവർത്തിക്കുന്നു.

  GautamI

  ​ഗൗതമിയുടെ ആദ്യ വിവാഹ ബന്ധം തകർന്നതാണ്. 1998 ലാണ് ​ഗൗതമി ബിസിനസ്കാരനായ സന്ദീപിനെ വിവാഹം കഴിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ ഈ ബന്ധം വേർപിരിഞ്ഞു.

  സുബ്ബലക്ഷ്മി എന്ന മകളും ഈ ബന്ധത്തിൽ ​ഗൗതമിക്ക് ഉണ്ട്. പിന്നീട് നടൻ കമൽ ഹാസനുമായി ​ഗൗതമി പ്രണയത്തിലായി. ഇരുവരും ലിവിം​ഗ് റിലേഷൻഷിപ്പിലേക്കും കടന്നു. എന്നാൽ പിന്നീട് ഈ ബന്ധവും അകന്നു.

  ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ​ഗൗതമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്റ്റോറി ഓഫ് തിം​ഗ്സ് എന്ന പുതിയ സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുക്കവെ ആണ് ​ഗൗതമി സംസാരിച്ചത്. മോട്ടിവേഷണൽ സ്പീക്കറായി അറിയപ്പെടുന്നതിനെക്കുറിച്ച് ​ഗൗതമി സംസാരിച്ചു.

  Gautami

  'എന്റെ കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞാൽ അത് മറ്റൊരാൾക്ക് ഉപകാരപ്പെടും. അവർ മനസ്സിലേക്കെടുക്കുന്ന തരത്തിൽ നമ്മൾ പറയണം. നമ്മൾ നല്ലത് വിചാരിച്ച് പറഞ്ഞാലും ശരിയായി പറഞ്ഞില്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടും. നമ്മൾ സംസാരിക്കുന്നത് മറ്റൊരാളെ സഹായിക്കാൻ വേണ്ടി ആണ്. അവരുടെ വികാരങ്ങളെ മാനിക്കുന്നത് കൊണ്ടാണ്. അതൊരു ചാരിറ്റി അല്ല'

  Also Read: നയൻതാരയെ പോലെ ആവണം, തലൈവി എന്നൊക്കെ പറയണം; അക്കാര്യം എന്തായാലും നടക്കും!: ഗായത്രി സുരേഷ്

  'ഒപ്പമുള്ളവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ ഞാൻ കടമപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ ചില പാഠങ്ങൾ പറഞ്ഞാൽ ആയിരം പേരിൽ ഒരാൾക്ക് മനസ്സിലായാൽ അത്രയും വ്യത്യാസം നമ്മളാൽ ഉണ്ടായി,' ​ഗൗതമി പറഞ്ഞു. കമൽ ഹാസനുമായുള്ള വേർപിരിയലിന് ശേഷമുണ്ടായ വിവാദങ്ങൾ അടുത്തിടെ ആണ് അവസാനിച്ചത്.

  കമലിനെതിരെ അന്ന് ​ഗൗതമി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. കമലിന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതിന്റെ പണം ലഭിച്ചില്ലെന്നാണ് ​ഗൗതമി ആരോപിച്ചത്.

  ഈ സിനിമയിൽ അഭിനയിച്ച മകൾ ശ്രുതി ഹാസനുമായി ​ഗൗതമിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അഭ്യൂഹം ഉയർന്നു. എന്നാൽ ഈ വാദത്തെ ​ഗൗതമി തള്ളി. കമലിന്റെ മക്കളുമായി നല്ല ബന്ധം ആണെന്നും അനാവശ്യ പ്രചരണം ആണിതെന്നുമാണ് ​ഗൗതമി വ്യക്തമാക്കിയത്. കമലും ​ഗൗതമിയും അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമ പാപനാശം ആണ്. മലയാള ചിത്രം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ആയിരുന്നു ഇത്.

  Read more about: gauthami
  English summary
  Actress Gautami Open Up About Her Role As Motivational Speaker In Society; Reveals What Drives Her For That
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X