അന്ന് ഭർത്താവിനെ ഒപ്പം കിടത്തില്ല; മറ്റൊരു മുറിയിലാക്കും; കാരണം പറഞ്ഞ് ഹൻസിക
തെന്നിന്ത്യൻ സിനിമകളിൽ ചുരുങ്ങിയ കാലം കൊണ്ട് വൻ ആരാധക വൃന്ദം സൃഷ്ടിച്ച നടിയാണ് ഹൻസിക. ഉത്തരേന്ത്യക്കാരിയായ ഹൻസിക ബോളിവുഡിൽ കരിയർ വളർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് തെന്നിന്ത്യൻ സിനിമകളിലേക്കുള്ള കടന്ന് വരവ്. തമിഴ്, തെലുങ്ക് സിനിമകളിൽ വളരെ പെട്ടെന്ന് ഹൻസിക ശ്രദ്ധിക്കപ്പെട്ടു. അതേസമയം എടുത്ത് പറയത്തക്ക കഥാപാത്രങ്ങളൊന്നും നടിക്ക് ലഭിച്ചില്ല.
മിക്ക സിനിമകളിലും ഗ്ലാമറസായ നായികാ കഥാപാത്രം മാത്രമായിരുന്നു ഹൻസിക. ഇതിനിടെ കുറച്ച് നാൾ സിനിമയിൽ നിന്നും മാറി നിൽക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളിൽ പഴയത് പോലെ സജീവമല്ല നടി. അതേസമയം വിവാഹം ശേഷവും അഭിനയം തുടരാനാണ് തന്റെ തീരുമാനമെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് ഹൻസിക വിവാഹിതയായത്. ബിസിനസുകാരനായ സൊഹൈൽ കത്യൂര്യയെയാണ് നടി വിവാഹം ചെയ്തത്. തന്റെ വിവാഹജീവിതത്തെക്കുറിച്ച് ഹൻസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബാഗുകളോട് കടുത്ത ഭ്രമം തനിക്കുണ്ടെന്ന് ഹൻസിക പറയുന്നു.
ഭർത്താവിനൊപ്പം ഡിന്നറിന് പോവുകയാണെങ്കിൽ ബാഗിനായി ഒരു കസേര വേണം. അത്രമാത്രം പ്രിയപ്പെട്ടതാണ് ഹാൻഡ് ബാഗുകൾ. ഒരു ദിവസം ബോംബെയിലേക്കോ മറ്റോ പോകാൻ തീരുമാനിച്ചാൽ തലേന്ന് ബാഗുകളെല്ലാം തന്റെ കിടപ്പറയിൽ വെക്കും. അന്ന് ഭർത്താവിന് മറ്റൊരു മുറിയിൽ കിടക്കേണ്ടി വരുമെന്നും ഹൻസിക തുറന്ന് പറഞ്ഞു.
തന്റെ കൈയിലുള്ള ബാഗുകളെല്ലാം ഒരു ലക്ഷത്തിന് മുകളിൽ വില വരുന്നതാണെന്നും ഹൻസിക വ്യക്തമാക്കി. 18 വയസ്സ് മുതൽ ബാഗുകൾ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് കുറച്ച് കൂടുതലാണെന്ന് അമ്മ പറയാറുണ്ടെന്നും ഹൻസിക വ്യക്തമാക്കി. ഒരുമിച്ച് ബിസിനസ് ചെയ്തപ്പോഴുള്ള പരിചയമാണ് സൊഹൈലിനെയും ഹൻസികയെയും അടുപ്പിച്ചത്.
സൊഹൈലുമായി പ്രണയത്തിലായതിനെക്കുറിച്ച് നേരത്തെ ഹൻസിക സംസാരിച്ചിരുന്നു. സഹോദരന്റെ സുഹൃത്തായിരുന്നു അവൻ. പിന്നെ എന്റെ അടുത്ത സുഹൃത്തായി. സൊഹൈലാണ് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്. ഞാൻ കാര്യമാക്കിയില്ല. പത്തൊൻപത് വയസുള്ള പയ്യനല്ല ഞാൻ, കാര്യമായിട്ട് പറയുകയാണെന്ന് അവൻ പറഞ്ഞു.

കുറച്ച് നാളുകൾക്കുള്ളിൽ താൻ സൊഹൈലുമായി അടുത്തെന്നും ഹൻസിക വ്യക്തമാക്കി. സൊഹൈൽ ശാന്തനായ വ്യക്തിയാണ്. വഴക്കുണ്ടായാൽ എങ്ങനെ പരിഹരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമെന്നും ഹൻസിക അന്ന് പറഞ്ഞു. വിവാഹത്തിന് ശേഷം രണ്ട് പേരും കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി.
സൊഹൈലിന്റെ ആദ്യ വിവാഹ ബന്ധവും വേർപിരിയലും അടുത്തിടെ ചർച്ചയായിരുന്നു. ആദ്യ ഭാര്യയുടെ സുഹൃത്തായിരുന്നു ഹൻസികയെന്നും റിപ്പോർട്ടുകൾ വന്നു. തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളെക്കുറിച്ച് അടുത്തിടെ ഹൻസിക സംസാരിച്ചിരുന്നു. വളർച്ച തോന്നാൻ ചെറുപ്രായത്തിൽ ഹോർമോൺ കുത്തിവെപ്പ് നടത്തി എന്ന ഗോസിപ്പാണ് തന്നെ ഏറെ ബാധിച്ചതെന്ന് ഹൻസിക തുറന്ന് പറഞ്ഞു.
നടിയുടെ അമ്മയും ഈ വ്യാജ വാർത്തക്കെതിരെ സംസാരിച്ചു. ഞങ്ങൾ പഞ്ചാബികളാണ് ഞങ്ങളുടെ പെൺകുട്ടികൾ പന്ത്രണ്ട് വയസ്സിനും പതിനാറ് വയസ്സിനുമിടയ്ക്ക് നന്നായി വളരും. അത് കുത്തിവെപ്പ് കൊണ്ടല്ലെന്നും ഹൻസികയുടെ അമ്മ മോണ മാേട്വാണി വ്യക്തമാക്കി.
തെന്നിന്ത്യൻ നടിയായതിനാൽ ഡിസൈനർമാരിൽ നിന്നും തുടക്ക കാലത്ത് നേരിട്ട അവഗണനകളെക്കുറിച്ച് ഹൻസിക അടുത്തിടെ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. സൗത്തിലെ നടിയല്ലേ, നിങ്ങൾക്ക് വസ്ത്രം തരില്ലെന്ന് പറഞ്ഞവരുണ്ട്. ഇപ്പോൾ അവർ തന്നെ നിങ്ങളുടെ ഇവന്റിന് ഞങ്ങളുടെ വസ്ത്രം ധരിച്ചൂടേ എന്ന് ചോദിക്കും. തെന്നിന്ത്യൻ സിനിമാ മേഖലയെക്കുറിച്ചുള്ള ചിന്താഗതി ആളുകളിൽ മാറി വരുന്നുണ്ടെന്നും ഹൻസിക ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications