For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '‌വളർച്ച തോന്നാൻ ഹോർമോൺ കുത്തിവെപ്പ്', പിന്നീട് ബുദ്ധ മതത്തിലേക്ക് ; ഹൻസികയുടെ ജീവിതം

  |

  ​ഉത്തരേന്ത്യയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയ നിരവധി നടിമാരുണ്ട് സിനിമാ ലോകത്ത്. തമന്ന ഭാട്ടിയ ,കാജൽ അ​ഗർവാൾ‌, പൂജ ഹെ​ഗ്ഡെ, രകുൽ പ്രീത് സിം​ഗ്, ഹൻസിക തുടങ്ങിയ നടിമാർക്ക് തെന്നിന്ത്യൻ പശ്ചാത്തലമില്ലെങ്കിലും ഇവരെല്ലാം തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായിക നടിമാരായി. വൻ ആരാധക വൃന്ദമാണ് ഇവർക്കെല്ലാം ഉള്ളത്.

  ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഹൻസിത മോട്വാണി. മഹാരാഷ്ട്രക്കാരിയായ ഹൻസിക ബോളിവുഡിൽ ചുവടുറപ്പിക്കാനാവാഞ്ഞതോടെയാണ് തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. നടി അതിവേ​ഗം തന്നെ തമിഴകത്ത് പ്രശസ്തിയാർ‌ജിച്ചു.

  ഹിന്ദി ടെലിവിഷൻ ചാനലുകളിൽ ബാലതാരമായി തിളങ്ങിയ ‌നടിയായിരുന്നു ഹൻസിക. ഷക ലക ബൂം ബൂം എന്ന കിഡ്സ് ഷോയിൽ ഹൻസിക അവതരിപ്പിച്ച കരുണ എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് കോയി മിൽ ​ഗയ എന്ന ഹൃതിക് റോഷൻ ചിത്രത്തിലും ബാലതാരമായി ഹൻസിക വേഷമിട്ടു.

  Also Read: ആടുതോമ ഫെവറൈറ്റാണ്, റെയ്ബാൻ വച്ചത് അത് കണ്ടിട്ടാണ്; പുതിയ ചിത്രത്തിലെ ലുക്കിനെ കുറിച്ച് കാർത്തി

  2007 ൽ പുറത്തിറങ്ങി ആപ് കാ സൂറുർ എന്ന ചിത്രത്തിലാണ് ഹൻസിക നായികയായി ആദ്യം വേഷമിടുന്നത്. 16 വയസ്സിലാണ് നടി ഈ സിനിമ ചെയ്തത്. ബാലതാരമായ കണ്ട ​ഹൻസികയെ പെട്ടന്ന് മുതിർന്ന സ്ത്രീയായി ബി​ഗ് സ്ക്രീനിൽ കണ്ടതോടെ ഏവരും അമ്പരന്നു.

  ഇതിനു പിന്നാലെ ഹൻസികയെക്കുറിച്ച് പല ​ഗോസിപ്പുകളും പരന്നു. നടി വളർച്ച തോന്നാൻ വേണ്ടി ഹോർമോൺ കുത്തിവെച്ചെന്നായിരുന്നു പ്രചരിച്ചത്. ഹൻസികയുടെ അമ്മ ഡെർമറ്റോളജിസ്റ്റും ആയിരുന്നു. ഇത് ഈ ​ഗോസിപ്പിന് ആക്കം കൂട്ടി. എന്നാൽ ഹൻസിക ഇതുവരെയും ഇതേപറ്റി പ്രതികരിച്ചിട്ടില്ല.

  Also Read: പറ്റിപോയി, ഇപ്പോൾ അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നു; കോഫി വിത്ത് കരണിൽ സംഭവിച്ച അബദ്ധം പറഞ്ഞ് ജാൻവി

  ബോളിവുഡിലെ അരങ്ങേറ്റ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതോടെ നടി മുംബൈയിൽ നിന്നു മാറി തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേരത്തെ ചില തെലുങ്ക് ചിത്രങ്ങളിലും ഹൻസിക അഭിനയിച്ചിരുന്നു. 2011 നും 2015 നും ഇടയ്ക്ക് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി ഹൻസിക മാറി. മാപ്പിളെെ, എങ്കെയും കാതൽ, വേലായുധം, ഒരു കൽ ഒരു കണ്ണാടി, സിങ്കം തുടങ്ങിയ സിനിമകളിൽ ഹൻസിക തിളങ്ങി.

  Also Read: 'അവളുടെ സൗന്ദര്യം കൊണ്ടാണ് ആ അകൽച്ച'; ഐശ്വര്യ റായിയെക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  തമിഴകത്തെ മിക്ക സൂപ്പർ താരങ്ങളുടെ നായികയായി ഹൻസിക ബി​ഗ് സ്ക്രീനിലെത്തി. മലയാളത്തിൽ വില്ലൻ എന്ന സിനിമയിലും ഹൻസിക അഭിനയിച്ചിട്ടുണ്ട്. 2010 ൽ നടി ബുദ്ധ മതത്തിൽ ആകൃഷ്ടയായി. ബുദ്ധ മത വചനങ്ങൾ ചൊല്ലുന്നത് തന്നെ ജീവിതത്തിൽ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ഹൻസിക പറഞ്ഞിരുന്നു. അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത ഹൻസികയുടെ മഹ എന്ന സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. നടിയുടെ അമ്പതാമത്തെ ചിത്രമാണിത്.

  Read more about: hansika motwani
  English summary
  actress hansika motwani's life; from alleged hormonal injection to buddhism follower
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X