വിവാ​ഹം കഴിഞ്ഞിട്ട് മാസങ്ങളെ ആയുള്ളൂ, ഇതവ​ഗണിക്കണം; അമ്മയാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഹൻസിക

തെന്നിന്ത്യൻ സിനിമാ രംഗത്ത് പ്രശസ്തയായ നായിക നടിയാണ് ഹൻസിക. ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക്, സിനിമാ രംഗത്ത് തന്റെതായ ഇടം നേടിയെടുക്കാൻ ഹൻസികയ്ക്ക് സാധിച്ചു. ഗ്ലാമറസ് റോളുകളിൽ അഭിനയിച്ച ഹൻസികയ്ക്ക് വലിയ ആരാധക വൃന്ദവും ഉണ്ടാക്കാനായി.

മലയാളത്തിൽ വില്ലൻ എന്ന ഒറ്റ സിനിമയിൽ മാത്രമാണ് ഹൻസിക അഭിനയിച്ചത്. ഉത്തരേന്ത്യക്കാരിയാണ് ഹൻസിക പക്ഷെ ഹിന്ദി സിനിമാ രംഗത്തിന് പകരം ശ്രദ്ധിക്കപ്പെട്ടതും ശ്രദ്ധ കൊടുത്തതും തെന്നിന്ത്യൻ സിനിമകളിലാണ്. ബാലതാരമായാണ് ഹൻസിക അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് വളരെ പെട്ടെന്ന് നായികാ നിരയിലേക്ക് നടി ഉയർന്നു.

അടുത്തിടെയാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. ബിസിനസ്കാരൻ സുഹൈൽ കതൂര്യ ആണ് ഹൻസികയുടെ ഭർത്താവ്. ഇരുവരും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു.

ഏറെ നാളത്തെ ഡേറ്റിം​ഗിനൊടുവിലാണ് വിവാഹം നടന്നത്. രാജസ്ഥാനിൽ വെച്ച് ആഘോഷ പൂർവം നടന്ന വിവാഹത്തിൽ താരത്തിന്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ബിഹെെന്റ്വുഡ് തമിഴിനോട് സംസാരിച്ചിരിക്കുകയാണ് ഹൻസിക.

Hansika Motwani

'വിവാഹം രഹസ്യമാക്കി വെക്കുന്നതായിരുന്നു ഏറെ ബുദ്ധിമുട്ട്. പക്ഷെ വിവാഹത്തിന് ക്ഷണിച്ചവരുടെ പേര് വരെ പുറത്ത് വന്നു. ഇനിയനെന്താണ് ബാക്കിയെന്നാണ് ഞാൻ ചിന്തിച്ചത്. കുടുംബാ​ഗംങ്ങൾ മാത്രമുള്ള ചെറിയ ചടങ്ങായിരുന്നു ഞാനാ​ഗ്രഹിച്ചത്'

'കാരണം അതെന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. വിവാഹത്തിന് നാച്വറലായെത്താനാണ് ഞാൻ ആ​ഗ്രഹിച്ചത്. മേക്കപ്പിലും സ്റ്റെെലിലും ശ്രദ്ധിച്ചിരുന്നില്ല. മേക്കപ്പ് ആർട്ടിസ്റ്റിനോട് ഒരു കാര്യവും പ്രത്യേകിച്ച് ആവശ്യപ്പെട്ടിട്ടില്ല'

'സിനിമകളിലെ കല്യാണം പോലയല്ല യഥാർത്ഥ കല്യാണം. എന്റെ വിവാഹത്തിന് ഞാൻ ഒരുപാട് ചിരിച്ചു. പണ്ഡിത്ജിയോട് ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ പറഞ്ഞു വിവാഹ ചടങ്ങ് കഴിഞ്ഞു മൂന്ന് മണിക്കൂർ കാത്തിരിക്കാൻ പറ്റില്ലെന്ന്. അദ്ദേഹം ഞങ്ങളുടെ മുഖത്തേക്ക് നോക്കി. ഒന്നര മണിക്കൂറിനുള്ളിൽ ഞങ്ങളുടെ വിവാഹ ചടങ്ങ് കഴിഞ്ഞു. വളരെ സന്തോഷകരമായിരുന്നു. സുഹൈലും എന്റെ അമ്മയും സഹോദരനും തമാശകൾ പറഞ്ഞു'

Hansika Motwani

'അമ്മയാണെന്റെ എല്ലാം. അമ്മയുടെ അപ്പാർട്ട്മെന്റിനടുത്താണ് സുഹൈലിന് അപ്പാർട്മെന്റ് ലഭിച്ചത്. അതിനാൽ വിവാഹ ശേഷം എനിക്ക് അമ്മയെ മിസ് ചെയ്തില്ല. വിവാഹ ശേഷം അമ്മയാവാൻ പോവുന്നതെപ്പോഴതെന്ന ചോദ്യത്തിന് ഹൻസിക മറുപടി നൽകിയില്ല. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയുള്ളൂ. ഈ ചോദ്യം ഒഴിവാക്കണമെന്നാണ് ഹൻസിക വ്യക്തമാക്കിയത്'

'വിവാഹം കഴിഞ്ഞെന്നല്ലാതെ എനിക്കൊരു മാറ്റവും വന്നിട്ടില്ല. ഞാൻ പഴയ ആൾ തന്നെയാണ്. ക്യാമറയ്ക്ക് മുന്നിൽ തന്നെയുണ്ടാവും. ഇനിയും നിങ്ങളെ വിനോദിപ്പിക്കും,' ഹൻസിക പറഞ്ഞു. ഹൻസികയുടെ വിവാഹ സമയത്ത് ഭർത്താവ് സുഹൈലിനെക്കുറിച്ചുള്ള വിവരങ്ങൾ ​ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം സുഹൈലിന്റെ രണ്ടാം വിവാഹമാണിത്. ഇദ്ദേഹം ആദ്യം വിവാഹം കഴിച്ചത് ഹൻസികയുടെ സുഹൃത്തായിരുന്നെന്നും ഭർത്താവിന്റെ ആദ്യ വിവാഹത്തിന് അന്ന് അതിഥി ആയി ഹൻസിക എത്തിയിരുന്നെന്നും റിപ്പോർട്ടുകൾ‌ വന്നിരുന്നു.

എന്നാൽ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ഹൻസികയുടെ വിവാഹ ദിവസങ്ങളുടെ എപ്പിസോഡുകൾ സീരീസായി സ്ട്രീം ചെയ്യാൻ പോവുകയാണ്. ലൗ ശാദി ഡ്രാമ എന്നാണ് സീരീസിന്റെ പേര്.

More from Filmibeat

Read more about: hansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X