മകളുടെ കാര്യം വന്നപ്പോള്‍ സൂര്യയെ മറന്നോ? ജ്യോതികയുടെ പുതിയ പോസ്റ്റിന് പിന്നാലെ ദമ്പതിമാരോട് ആരാധകര്‍

പെര്‍ഫെക്ട് കപ്പിള്‍സ് എന്ന നിലയില്‍ ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും. എക്കാലവും ടോപ് ലിസ്റ്റിലാണ് താരങ്ങള്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ കുറച്ച് നാളുകളായി സൂര്യയും ജ്യോതികയും നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ വേര്‍പിരിയലിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍.

കഴിഞ്ഞ ദിവസം മകളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ് എത്തിയതായിരുന്നു ജ്യോതിക. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധയില്‍പെട്ടതോടെ അതിലൊരു കുഴപ്പമുണ്ടെന്ന് ചൂണ്ടി കാണിച്ചാണ് വിമര്‍ശകരും എത്തിയിരിക്കുന്നത്. ഇതോടെ താരദമ്പതിമാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ കാരണമായി.

jyothika-suryia

സൂര്യ-ജ്യോതിക ദമ്പതിമാരുടെ മൂത്തമകളാണ് ദിയ. വിദേശത്ത് പഠിച്ചിരുന്ന മകള്‍ ഇപ്പോള്‍ ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിനെ കുറിച്ച് സംസാരിച്ചാണ് ജ്യോതിക എത്തിയത്. മകള്‍ ഡോക്യുമെന്ററി സംവിധാനം ചെയ്ത് അവാര്‍ഡ് നേടിയതില്‍ സന്തോഷം പങ്കുവെച്ചാണ് ജ്യോതിക എത്തിയത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ മകളുടെ ഫോട്ടോസഹിതം നടി പങ്കുവെച്ചിരുന്നു.

'വിനോദ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് ഇത്രയും അര്‍ത്ഥവത്തായ ഒരു സ്റ്റുഡന്റ് ഡോക്യുമെന്ററി നിര്‍മ്മിച്ചതില്‍ ദിയ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഇത് തുടരുക, ഈ അടിസ്ഥാന പ്രശ്‌നത്തിലേക്ക് വെളിച്ചം വീശിയതിന് നന്ദി' എന്നുമാണ് ദിയയ്ക്ക് ആശംസ നേര്‍ന്ന് കൊണ്ട് ജ്യോതിക കുറിച്ചത്.

പിന്നാലെ അമ്മയ്ക്ക് നന്ദി പറഞ്ഞ് ദിയയും രംഗത്ത് വന്നു. എന്നാല്‍ മകളുടെ നേട്ടത്തില്‍ അഭിമാനിക്കുന്ന ജ്യോതിക എന്തുകൊണ്ട് ഭര്‍ത്താവിനെ മറന്നുവെന്നാണ് ചിലരുടെ ചോദ്യം. പുതിയ പോസ്റ്റില്‍ സൂര്യയെ ടാഗ് ചെയ്യാത്തതാണ് ചോദ്യചിഹ്നമായി മാറിയത്. താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങളും ഇതിന് പിന്നാലെ ഉയര്‍ന്ന് വന്നു.

ലീഡിംഗ് ലൈറ്റ് - ദി അണ്‍ടോള്‍ഡ് സ്റ്റോറീസ് ഓഫ് ബിഹൈന്‍ഡ് ദി സീന്‍സ് എന്ന പേരിലാണ് ദിയ ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഈ ഡോക്യുമെന്ററി മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമാണ് പറയുന്നത്.

jyothika-suryia

മാത്രമല്ല ഇന്റര്‍നാഷണല്‍ ഫിലിംഫെയര്‍ അവാര്‍ഡില്‍ താരപുത്രിയുടെ ഈ ഡോക്യുമെന്ററിയ്ക്ക് രണ്ട് അവാര്‍ഡുകളും ലഭിച്ചു. മികച്ച ഡോക്യുമെന്ററി അവാര്‍ഡും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡുമാണ് ലഭിച്ചത്. 13 മിനിറ്റും 13 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണ്ണമായും ഇംഗ്ലീഷിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പ്രണയിച്ച് വിവാഹിതരായവരാണ് സൂര്യയും ജ്യോതികയും. എന്നാല്‍ ആദ്യം സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാര്‍ ഇവരുടെ പ്രണയം അംഗീകരിച്ചില്ലായിരുന്നു. നിര്‍ബന്ധങ്ങള്‍ക്ക് ശേഷം അദ്ദേഹം സമ്മതിച്ചതോടെ താരങ്ങള്‍ വിവാഹിതരായി. സൂര്യയെ വിവാഹം കഴിച്ചതിന് ശേഷം ജ്യോതിക സിനിമയില്‍ അഭിനയിച്ചിരുന്നില്ല. രണ്ട് മക്കള്‍ കൂടി ജനിച്ചതോടെ പൂര്‍ണമായിട്ടും കുടുംബിനിയായി. ഒരു മകളും മകനുമാണ് ദമ്പതിമാര്‍ക്കുള്ളത്.

്അതേ സമയം വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജ്യോതിക അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു. തമിഴിനു പുറമേ മലയാളത്തില്‍ അടക്കം നടി ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങി. ഇത് സൂര്യയുടെ വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ആയതിനാല്‍ മാതാപിതാക്കളുമായി നടി വഴക്കിലാണെന്നും കഥകളുണ്ട്. ഇതേ ചൊല്ലി നടി മുംബൈയിലേക്ക് താമസം മാറ്റിയതായും പറയപ്പെടുന്നു.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X