ഓണ്‍ലൈനിലൂടെയും വോട്ട് ചെയ്യാമല്ലോ എന്ന് ജ്യോതിക, അത് എങ്ങനെ? ട്രോളി സോഷ്യല്‍ മീഡിയ

തെന്നിന്ത്യന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന നടിയാണ് ജ്യോതിക. സൂര്യയ്‌ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലും ഭാഗമാവുന്ന നടിയെ നമ്മള്‍ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടി തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രോള്‍ ചെയ്യപ്പെടുകയാണ് ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷനിടെ നടി പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആകുന്നത്.

സാധാരണ സൂര്യയും ജ്യോതികയും കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാന്‍ എത്താറുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജ്യോതിക വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ഇത്തവണ എന്തുകൊണ്ടാണ് വോട്ട് ചെയ്യാന്‍ എത്താതിരുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ എല്ലാവര്‍ഷവും വോട്ട് ചെയ്യാറുണ്ട് എന്നാണ് നടി പറഞ്ഞത്. എന്നാല്‍ ഇലക്ഷന്‍ എല്ലാവര്‍ഷവും ഇല്ലെന്നും അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ഉണ്ടാവുക എന്നും മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. ഉടന്‍ തന്നെ ജ്യോതിക ക്ഷമ ചോദിക്കുകയും എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും എന്ന് തിരുത്തുകയും ചെയ്തു.

jyotika

എന്നാല്‍ ജ്യോതിക വോട്ട് ചെയ്യാത്തതിന് നല്‍കിയ വിശദീകരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. വോട്ട് ചെയ്യാത്തതിന് നടി പറഞ്ഞ കാരണമാണ് വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് നടക്കുന്ന ചില സമയങ്ങളില്‍ നമ്മള്‍ സ്ഥലത്ത് ഉണ്ടാകാറില്ല. ജോലി കാരണം മാറി നില്‍ക്കുന്നതാവാം. അല്ലെങ്കില്‍ അസുഖമായിരിക്കാം. എതെല്ലാം സ്വകാര്യമായ കാരണങ്ങളാണ്. ചില അവസരങ്ങളില്‍ താന്‍ രഹസ്യമായി വോട്ട് ചെയ്യും. ഇല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയി ചെയ്യാനും അവസരം ഉണ്ടല്ലോ എന്നായിരുന്നു ജ്യോതിക പറഞ്ഞത്.

ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടെന്ന് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയത്. വീട്ടില്‍ ഇരുന്ന് കീബോര്‍ഡില്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ ഇത് ബിഗ് ബോസ് അല്ല എന്നാണ് ഒരു പ്രേക്ഷകന്റെ പ്രതികരണം. വോട്ട് ചെയ്യാതിരിക്കുന്നത് മനസിലാക്കാം. പക്ഷെ അതിന് ഇത്തരത്തിലുള്ള മണ്ടന്‍ എക്‌സ്‌ക്യൂസസ് പറയുന്നതാണ് അത്ഭുതം എന്നുമാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. ചിലര്‍ കളിയാക്കിക്കൊണ്ട് എന്നെക്കൂടി ഓണ്‍ലൈന്‍ വോട്ടിംഗ് പഠിപ്പിക്കാമോ എന്നും ചോദിക്കുന്നുണ്ട്.

ചിലര്‍ ചോദിക്കുന്നത് നമ്മള്‍ അറിയാതെ ഇവര്‍ക്ക് എന്ത് സ്വകാര്യ സംവിധാനമാണ് വോട്ട് ചെയ്യാന്‍ ഉള്ളതെന്നാണ്. എന്നാല്‍ ചിലര്‍ നടിയെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്. ഓണ്‍ലൈന്‍ ആയി വോട്ട് ചെയ്യാന്‍ അവസരമുണ്ടാകുന്നത് നല്ലതല്ലേ, അത്തരം അവസരം ഭാവിയില്‍ ഉണ്ടാകുന്നതിനെക്കുറിച്ചാണ് നടി പറയുന്നതെങ്കിലോ എന്നാണ് നടിയെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

നടി കുറച്ചു കാലങ്ങളായി മുംബൈയിലാണ് താമസം അമ്മയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അവിടെ നില്‍ക്കുന്നത് എന്നാണ് വിവരം. അതേസമയം നടിയും സൂര്യയുടെ അച്ഛനുമായി നല്ല രസത്തിലല്ലെന്നും ഗോസിപ്പുകളുണ്ടായിരുന്നു.

jyotika

ജ്യോതിക അവസാനം ബോളിവുഡില്‍ അഭിനയിച്ചത് അജയ് ദേവ്ഗണിനൊപ്പം ശൈത്താന്‍ എന്ന സിനിമയാണ്. വികാസ് ബാഹ്ല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്‍ മാധവനും അഭിനയിച്ചിരുന്നു. ഈ ഹിറ്റ് ചിത്രത്തിന് ശേഷമാണ് നടി ഇപ്പോള്‍ വീണ്ടും ശ്രീകാന്ത് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

ജ്യോതിക സിനിമയിലേക്ക് എത്തിയത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രത്തിലൂടെയാണ്. എന്നാല്‍ പിന്നീട് തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് തനിക്ക് ഹിന്ദി അറിയില്ലെന്ന് കരുതിയിട്ടാവാം ബോളിവുഡില്‍ സിനിമകള്‍ ലഭിക്കാത്തത് എന്നാണ്. എന്നാല്‍ ജ്യോതിക ജനിച്ച് വളര്‍ന്നത് മുംബൈയിലാണ് എന്ന സത്യവും പലര്‍ക്കും ഇന്നും അറിയില്ല.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X