പിന്നീട് എനിക്ക് വന്നതെല്ലാം വീട്ടമ്മ റോളുകള്‍, സൂര്യയെ വിവാഹം കഴിച്ചത് ഈ ക്വാളിറ്റികൊണ്ട്: ജ്യോതിക
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോടികളാണ് ജ്യോതികയും സൂര്യയും. ജ്യോതിക സിനിമയില്‍ നിന്ന് ഇടയ്ക്ക് ഇടവേള എടുക്കാറുണ്ടെങ്കിലും നടിയുടെ പഴയ സിനിമകള്‍ തന്നെയാണ് ഇന്നും ജ്യോതികയെ പ്രേക്ഷകരുടെ മനസില്‍ നിറച്ച് വെക്കുന്നത്. ഇപ്പോഴിതാ ഹിന്ദിയില്‍ തന്റെ പുതിയ ചിത്രമായ ശ്രീകാന്തിന്റെ റിലീസിനൊരുങ്ങുകയാണ് നടി ജ്യോതിക.
രാജ്കുമാര്‍ റാവു, അലായ, ശരദ് കേല്‍ക്കര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റു താരങ്ങള്‍. ചിത്രത്തിന്റെ പ്രമോഷനിടെ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിക താന്‍ ചെയ്തതില്‍ പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ചും സൂര്യയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. ജ്യോതികയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മൊഴി എന്ന തമിഴ് സിനിമയില്‍ ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ചെയ്തത്. എന്റെ വിവാഹ സമയത്താണ് ആ ചിത്രം റിലീസ് ചെയ്യുന്നത്. ആ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ്. അടുത്തിടെ മുപ്പത്തിയാറ് വയതിനിലെ എന്ന ചിത്രം ചെയ്തു.
ഭര്‍ത്താവും കുട്ടികളുമായതിന് ശേഷം തന്റെ ജീവിതം 36-ാം വയസില്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറഞ്ഞത്. വളരെ ഗൗരവമുള്ള ചിത്രമാണ്. അതേസമയം വളരെ തമാശ നിറഞ്ഞ സിനിമയുമാണ്. എന്റെ സിനിമകളില്‍ അടുത്തകാലത്തായി ചെയ്തിട്ടുള്ളത് അധികവും വീട്ടമ്മ കഥാപാത്രങ്ങളാണ്.
പക്ഷെ അതെല്ലാം എനിക്ക് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളുമാണ്. യഥാര്‍ത്ഥ സ്ത്രീയെ നമുക്ക് കാണാന്‍ സാധിക്കുക അവിടെയാണെന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ പ്രത്യേകമായി എടുത്തുപറഞ്ഞാല്‍ രാച്ചസി എന്ന സിനിമയിലെ മാഡം ഗീതാ റാണി എന്ന കഥാപാത്രം ഞാന്‍ ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.
നല്ല ഒരു സോഷ്യല്‍ മെസേജ് നല്‍കിയ ചിത്രമാണ്. നന്നായി ഡയറക്ട് ചെയ്ത ചിത്രം കൂടിയാണ് രാച്ചസി. എന്നിരുന്നാല്‍ തന്നെ മൊഴി എന്ന ചിത്രമാണ് കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രം. മലയാളത്തില്‍ കാതല്‍ എന്ന ചിത്രം ചെയ്തത് അതിന്റെ കണ്ടന്റിന്റെ പ്രത്യേകത കൊണ്ടാണെന്നും ജ്യോതിക പറഞ്ഞു.
സൂര്യ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹം തന്റെ 200 ശതമാനവും അതില്‍ ഇന്‍വെസ്റ്റ് ചെയ്യും. അദ്ദേഹത്തിന്റെ ഭാര്യയായതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്. അദ്ദേഹത്തെ ഞാന്‍ വിവാഹം കഴിച്ചതുപോലും ഈ ക്വാളിറ്റി കൊണ്ടാണ്. കുട്ടികളുടെ കാര്യത്തിലായാലും കുടുംബത്തിന്റെ കാര്യത്തിലായാലും കരിയറിന്റെ കാര്യമായാലും എല്ലാ അദ്ദേഹം അതിന്റെ മുഴുവന്‍ ശ്രദ്ധയോട് കൂടി ചെയ്യും. ഒരു ഗംഭീര മനുഷ്യനും ഗംഭീര നടനുമാണ് സൂര്യ എന്നും ജ്യോതിക പറഞ്ഞു.

ഏഴോളം ചിത്രങ്ങളില്‍ സൂര്യയും ജ്യോതികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രമാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം. പ്രണയത്തിലായി കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. 2006ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും രണ്ട് കുട്ടികളാണുള്ളത്.
ബോംബെയില്‍ ജനിച്ച് വളര്‍ന്ന ജ്യോതിക ആദ്യം അഭിനയിക്കുന്നത് ഹിന്ദി സിനിമയില്‍ ആണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോലി സാജാ കേ രഖ്‌ന എന്ന ചിത്രത്തിലാണ് ജ്യോതികയുടെ തുടക്കം. പിന്നീട് തമിഴിലേക്കെത്തിയ നടിക്ക് കൈ നിറയെ സിനിമകളാണ് തമിഴ് സിനിമാ ലോകം കാത്തുവെച്ചത്.


Click it and Unblock the Notifications











