കുഞ്ഞിനുള്ള പാൽ പിഴിഞ്ഞെടുത്ത് അയച്ച് കൊടുത്തു! സിനിമാ സെറ്റിൽ പോയാലും കുഞ്ഞിനെ മറന്നിട്ടില്ലെന്ന് നടി കാജൽ
തെന്നിന്ത്യയിലെ ക്യൂട്ട് സുന്ദരിയായി അന്നും ഇന്നും അറിയപ്പെടുന്ന നടിയാണ് കാജല്‍ അഗര്‍വാള്‍. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലും മുന്‍നിര നടിയായി വളര്‍ന്ന കാജല്‍ കാമുകനായ ഗൗതം കിച്ചുലുവിനെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷം അധികം വൈകാതെ നടി ഒരു ആണ്‍കുഞ്ഞിന്റെ അമ്മയുമായി.
വിവാഹവും പ്രസവവുമൊക്കെ തന്റെ സിനിമാ ജീവിതത്തെ ബാധിക്കാതെ കൊണ്ട് പോകാനും നടിയ്ക്ക് സാധിച്ചു. മകന്‍ ജനിച്ച് അധികം വൈകുന്നതിന് മുന്‍പും കാജല്‍ അഭിനയത്തില്‍ സജീവമായിരുന്നു. എന്നിരുന്നാലും അമ്മയെന്ന നിലയില്‍ കുഞ്ഞിന് മുലപാല്‍ നല്‍കുന്നത് അടക്കമുള്ള തന്റെ ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും മറന്നിട്ടില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

2020 ഒക്ടോബറിലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നത്. ഏറെക്കാലം കാമുകന്‍ ആയിരുന്ന ഗൗതം കിച്ചലൂ ആയിരുന്നു നടിയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം നടി ഗര്‍ഭിണിയായി. 2022 ഏപ്രിലില്‍ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. മകന് നീല്‍ എന്ന പേരാണ് നല്‍കിയത്. ഇപ്പോള്‍ സിനിമയ്‌ക്കൊപ്പം കുടുംബജീവിതം സന്തുഷ്ടമായി മുന്നോട്ടു കൊണ്ടുപോകാന്‍ നടിക്ക് സാധിക്കുന്നുണ്ട്.
മകന്‍ ജനിച്ച ഉടനെ തന്നെ അഭിനയത്തില്‍ തുടരാനുും നടി ശ്രമിച്ചു. ഏറ്റെടുത്ത സിനിമകള്‍ ചെയ്യുന്നതിന് വേണ്ടി മകനെ വീട്ടില്‍ ആക്കിയിട്ടും അല്ലാതെയും നടിയ്ക്ക് പോകേണ്ടതായി വന്നിരുന്നു. എന്നിരുന്നാലും കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിന്റെ പ്രാധാന്യം തനിക്ക് അറിയാവുന്നതുകൊണ്ട് അവന് അത് എത്തിച്ചു നല്‍കിയതിനെ പറ്റിയാണ് നടി ഇപ്പോള്‍ പറയുന്നത്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് അമ്മയായ ശേഷമുള്ള ജീവിതത്തെക്കുറിച്ച് നടി സംസാരിച്ചത്.
'കുഞ്ഞ് ജനിച്ച സമയത്ത് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അത്യാവശ്യമായിട്ട് തന്നെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ അതില്‍ ജോയിന്‍ ചെയ്തു. തിരുപ്പതിയില്‍ നിന്ന് ഏകദേശം നാല് മണിക്കൂര്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ആ സിനിമ ചിത്രീകരിച്ചത്. കുഞ്ഞിനെ ആ ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ഞാന്‍ എന്റെ മകന്‍ നീലിനെ തിരുപ്പതിയില്‍ കൊണ്ടുവന്ന് മാതാപിതാക്കള്‍ക്കൊപ്പം താമസിപ്പിച്ചിട്ട് ഷൂട്ടിംഗിന് പോയി.

വഴിയില്‍, രണ്ട് മണിക്കൂര്‍ അകലത്തില്‍ വാഹനം നിര്‍ത്തിച്ചു. എന്നിട്ട് തന്റെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കും. അദ്ദേഹം കാത്ത് നില്‍ക്കുന്ന എന്റെ വാഹനത്തില്‍ ഇത് എത്തിക്കുകയും അവിടുന്ന് കുഞ്ഞിന്റെ അടുത്തേക്കും കൊണ്ട് പോകും. കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കണമെന്നുള്ളത് ഏറ്റവും പ്രധാനമുള്ള കാര്യമാണ്. അതിനാല്‍ ഞാന്‍ സിനിമയുടെ സെറ്റില്‍ ആയിരിക്കുമ്പോള്‍ ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും കുഞ്ഞിന് മുലപ്പാല്‍ അയച്ച് കൊടുത്ത് കൊണ്ടേയിരുന്നു.' എന്നുമാണ് നടി പറയുന്നത്.
പ്രസവം കഴിഞ്ഞ ഉടനെ കുഞ്ഞുങ്ങളുടെ കാര്യം നോക്കാതെ അഭിനയിക്കാന്‍ പോകുന്നവരാണ് പല നടിമാരും. സൗന്ദര്യം പോകുമെന്നതിനാല്‍ പല സ്ത്രീകളും മുലയൂട്ടുന്നത് ഒഴിവാക്കുന്ന കാലമാണിത്. അവിടെയാണ് നടി കാജല്‍ അഗര്‍വാളിനെ പോലെയുള്ളവര്‍ മാതൃത്വത്തെ ഏറ്റവും മാതൃകാപരമായി കൈകാര്യം ചെയ്തത്. നടിയുടെ ഈ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് കാജല്‍ അഗര്‍വാളിന്റെ ആരാധകര്‍.
തമിഴിലൂടെ കരിയര്‍ തുടങ്ങിയ നടി തെലുങ്കിലാണ് വലിയ വിജയം നേടിയത്. രാം ചരണിനൊപ്പം അഭിനയിച്ച മഹാധീര എന്ന സിനിമയിലെ പ്രകടനമാണ് മലയാളത്തിലടക്കം കാജലിന് ജനപ്രീതി നേടി കൊടുത്തത്. മഹാധീരയുടെ വിജയത്തിന് ശേഷം തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെയൊക്കെ നായികയായി അഭിനയിച്ചു. ഇന്ത്യന്‍ 2 ആണ് അവസാനം കാജലിന്റേതായി പുറത്തിറങ്ങിയ പടം. ഇപ്പോള്‍ ഇന്ത്യന്‍ 3 യിലും നടി അഭിനയിക്കുകയാണ്.


Click it and Unblock the Notifications











