twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിച്ചിരിക്കുന്നത് ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ! അപകടത്തെ കുറിച്ച് ഞെട്ടലോടെ നടി കാജൽ

    |

    തെന്നിന്ത്യൻ സിനിമ ലേകം ഏറെ ഞെട്ടലോടെയാണ് അപകട വാർത്ത കേട്ടത് . കമലിനെ നായികനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ക്രൈം മറഞ്ഞ് സഹസംവിധായകൻ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടിരുന്നു. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിൽ വെച്ച് ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം നടക്കുന്നത്.

    ചിത്രത്തിലെ ഒരു സീൻ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അപകടം. 150 അടിയിലേറ ഉയരമുളള ഒരു ക്രെയിൻ സംവിധായകൻ ഉൾപ്പെടെയുള്ളവർ ഇരുന്ന ടെന്റിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റുകൾ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞ് വീണത്. ഇപ്പോഴിത ഉണ്ടായ അപകടത്തെ കുറിച്ച് നടി കാജൾ അഗർവാൾ.

     സമയത്തിന്റ വില

    ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നതെന്നും അതിന്റെ കാരണമായിട്ടാണ് ഈ ട്വീറ്റ് ചെയ്യുന്നതെന്നും നടി ട്വിറ്ററിൽ കുറിച്ചു. സമയം, ജീവിതം എന്നിവയെ കുറിച്ച് വിലയേറിയ പാഠങ്ങളും അവയെ വിലമതിക്കാ‌നും പഠിച്ചുവെന്നും കാജൾ കുറിച്ചു. അപ്രതീക്ഷിതമായ അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയ വേദന, ഇതൊന്നും വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. എന്റെ സഹപ്രവർത്തകൻ കൃഷ്ണ, ചന്ദ്രൻ മധു, എന്നിവരുടെ കുടുംബത്തിന് സ്നേഹവും ശക്തിയും അനുശോചനവും അറിയിക്കട്ടെ. സങ്കടത്തിന്റെ ഈ നിമിഷത്തിൽ ദൈവം അവർക്ക് ശക്തി നൽകട്ടെ എന്നും കാജൽ ട്വീറ്റ് ചെയ്തു.

     ഇതേ സെറ്റിൽവെച്ച്  അപകടം


    ഇതേ സെറ്റിൽവെച്ച് മുൻപും അപകടം സംഭവിച്ചിട്ടുണ്ടെന്ന് നടി അമൃത. വിജയ് ചിത്രമായ ബിഗിലിന്റെ ഷൂട്ടിങ്ങിനിടേയും അവിടെ അപകടം സംഭവിച്ചിട്ടുണ്ടെന്നും സിനിമ ചിത്രീകരിക്കാൻ പറ്റാത്ത സ്ഥലമാണെന്നും ബിഗിൽ താരം അമൃത പറഞ്ഞു. മോശമായ എന്തോ ഉണ്ടെന്നും താരം ട്വീറ്റ് ചെയ്തു.

    സ്ഥലം  ഭയപ്പെടുത്തുന്നു

    ഇത് വളരെ അധികം വേദനപ്പെടുത്തുന്നു എന്നും അമൃത ട്വീറ്റ് ചെയ്യുന്നുണ്ട് . ആ സ്ഥലം ഭയപ്പെടുത്തുന്ന ഒന്നാണ്. അതുപോലെയുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗിൽ ചിത്രീകരണ സമയത്ത് ഒരാളുടെ ദേഹത്ത് വന്ന് വീണത്. അന്ന് ഞങ്ങളെല്ലാവരും ഇതിന് സമാനമായ ഒരു അവസ്ഥയിലായിരുന്നു. മനാസികമായി ഏറെ തളർന്നു പോകുകയായിരുന്നു എന്നും അമൃത കുറിച്ചു

    കമൽ ഹാസൻ

    അപകടം സംഭവിക്കുമ്പോൾ കമൽഹാസനും സെറ്റിലുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും രക്ഷാപ്രവർത്തനത്തിനും മുൻകൈ എടുത്തത് കമൽ ആയിരുന്നുവത്രെ. കൂടാതെ അപകടത്തിൽ ഷങ്കറിന്റെ കാലിന് പരിക്കേറ്റതായി ആദ്യം റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന് പരിക്കുകൾ ഒന്നും പറ്റിട്ടില്ല. മൂന്ന് സിനിമ പ്രവർത്തകരുടെ മരണത്തിൽ ലൈക്ക പ്രൊഡക്ഷൻസും ദുഃഖം പ്രകടിപ്പിച്ചിരുന്നു.

    English summary
    actress kajal aggarwal tweet about indian 2 location accident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X