നാല് മാസം ​ഗർഭിണി, രഹസ്യമാക്കി വെച്ചു; നയൻതാരയ്ക്കും വി​ഘ്നേശിനുമൊപ്പമുള്ള അനുഭവം: കൽക്കി

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സൈബർ ആക്രമണം ഇവർക്കെതിരെ നടക്കുന്നുണ്ട്. ധനുഷിനെതിരെ ഇവർ പരസ്യമായി രം​ഗത്ത് വന്നതോടെയാണ് പ്രശ്നങ്ങളുണ്ടായത്. ധനുഷ് ആരാധകർ ഒന്നട‌ങ്കം താര ദമ്പതികൾക്കെതിരെ തിരിഞ്ഞു. നയൻതാരയോട് അനിഷ്ടമുള്ളവരും ഈ അവസരം മുതലെടുത്തു. പലപ്പോഴും വിഘ്നേശാണ് കടുത്ത പരിഹാസങ്ങൾക്ക് ഇരയായത്.

നയൻതാരയുടെ നിയന്ത്രണത്തിലാണ് വിഘ്നേശെന്നും കരിയറിൽ പരാജയമാണെന്നും പലരും സംവിധായനെ ആക്ഷേപിച്ചു. ആക്രമണം കടുത്തതോടെ എക്സ് അക്കൗണ്ട് വിഘ്നേശ് ഡി ആക്ടിവേറ്റ് ചെയ്തു. നെ​ഗറ്റിവിറ്റിയെ അവ​ഗണിച്ച് തങ്ങളുടേതായ സന്തോഷങ്ങൾ കണ്ടെത്തുകയാണ് താര ദമ്പതികൾ. വിഘ്നേശിനെയും നയൻ‌താരയെയും കുറിച്ച് നടി കൽക്കി കൊച്ചെലിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

2020 ൽ പുറത്തിറങ്ങിയ ആന്തോളജിയിലെ ലവ് പണ്ണ ഉട്രനും എന്ന ഭാ​ഗം സംവിധാനം ചെയ്തത് വിഘ്നേശാണ്. ഇതിൽ കൽക്കിയും നടി അഞ്ജലിയുമാണ് പ്രധാന വേഷം ചെയ്തത്. അന്നത്തെ ഷൂട്ടിം​ഗ് അനുഭവങ്ങളാണ് പുതിയ അഭിമുഖത്തിൽ പങ്കുവെച്ചത്. നയൻതാര കൂളാണ്. നയൻ വളരെ നല്ല കുക്കുമാണ്. ഒരിക്കൽ അവർ സെറ്റിൽ ഞങ്ങൾക്ക് വേണ്ടി കുക്ക് ചെയ്തു.

ആ സമയത്ത് ഞാൻ ​ഗർഭിണിയാണ്. അത് രഹസ്യമായിരുന്നു. നയൻതാരയ്ക്കും വിഘ്നേശിനും അറിയാം. മീനും ചിക്കനും മട്ടനുമെല്ലാം കുക്ക് ചെയ്യും. നല്ല രുചിയുണ്ടായിരുന്നു. എനിക്ക് നല്ല വിശപ്പായിരുന്നു. ​ഗർഭിണിയായി നാലാം മാസമാണ് ഞാൻ ഷൂട്ടിനെത്തുന്നത്.

Kalki Koechline  Nayanthara

വലിയ ജീൻസും ടീ ഷർട്ടും ധരിക്കും അതിനാൽ ആരും ശ്രദ്ധിച്ചില്ല. പക്ഷെ വിഘ്നേശിന് അറിയാമായിരുന്നു. അവർ തനിക്ക് ഭക്ഷണം കൊണ്ട് തന്നെന്നും കൽക്കി ഓർത്തു. നയൻ‌താരയു‌ടെയും വിഘ്നേശിന്റെയും ഇന്നത്തെ ജീവിതത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും കൽക്കി പറഞ്ഞു. നേസിപ്പായ എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് കൽക്കിയിപ്പോൾ. 2020 ലാണ് കൽക്കിക്കും പങ്കാളി ​ഗയ് ഹെർഷ്ബെർ​ഗിനും പെൺ‌കുഞ്ഞ് പിറന്നത്. അമ്മയായ ശേഷം നടി കരിയറിൽ നിന്ന് കുറച്ച് കാലം മാറി നിന്നിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൽക്കി അധികം സംസാരിക്കാറില്ല. ഫിലിം മേക്കറും നടനുമായി അനുരാ​ഗ് കശ്യപായിരുന്നു കൽക്കിയുടെ ആദ്യ ഭർത്താവ്. കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർ വേർപിരിഞ്ഞു. അന്ന് സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിച്ചത് പിന്നീട് വേണ്ടെന്ന് തോന്നിയെന്ന് കൽക്കി പറഞ്ഞിട്ടുണ്ട്. വർക്കിനേക്കാൾ കൂടുതൽ സ്വകാര്യ ജീവിതം ചർച്ചയായതായിരുന്നു ഇതിന് കാരണം. പിന്നീടിങ്ങോ‌ട്ട് അപൂർവമായ കൽക്കി തന്റെ ജീവിതത്തെക്കുറിച്ച് അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുള്ളൂ.

മറുവശത്ത് നയൻതാരയും വിഘ്നേശ് ശിവനും കരിയറിലെ തിരക്കുകളിലാണ്. ലൗ ഇൻഷുറൻസ് കമ്പനിയാണ് വിഘ്നേശിന്റെ റിലീസ് ചെയ്യാനുള്ള സിനിമ. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ്, പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത മഹേഷ് നാരായണൻ ചിത്രം എന്നിവയാണ് വരാനുള്ളത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X