ലാലേട്ടന്റെ സിനിമയാണ് മലയാളത്തില്‍ ആദ്യം കണ്ടതും അവസാനമായി കണ്ടതുമെന്ന് നടി കസ്തൂരി!
നടന വിസ്മയം മോഹന്‍ലാല്‍ മേയ് ഇരുപത്തിയൊന്നിന് തന്റെ 59-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. മലയാളത്തില്‍ നിന്ന് മാത്രമല്ല തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളില്‍ നിന്ന് വരെ താരങ്ങള്‍ ആശംസകള്‍ അറിയിച്ചു. അക്കൂട്ടത്തില്‍ നടി കസ്തൂരിയുമുണ്ട്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മോഹന്‍ലാലിനോടുള്ള സ്‌നേഹം കസ്തൂരി അറിയിച്ചത്.

പിറന്നാള്‍ ആശംസകള്‍ മോഹന്‍ലാല്‍, ഞാന്‍ ആദ്യമായി കണ്ട മലയാള ചിത്രം ബോയിംഗ് ബോയിംഗ് ആണ്. സിനിമയിലെത്താന്‍ എന്നെ പ്രേരിപ്പിച്ചത് താഴ്‌വാരം എന്ന സിനിമയാണ്. അവസാനമായി കണ്ട മലയാള ചിത്രം ലൂസിഫറാണെന്നും കസ്തൂരി പറയുന്നു. മോഹന്‍ലാല്‍ അനിവാര്യനാണ്, അതുപോലെ അപ്രാപ്യനും. ലാലേട്ടനൊപ്പം അഭിനയിക്കുക എന്ന സ്വപ്‌നം ഇനിയും സഫലമായിട്ടില്ലെന്നും കസ്തൂരി പറയുന്നു.
1991 ല്‍ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ കസ്തൂരി ആ വര്‍ഷം തന്നെ ചക്രവര്‍ത്തി എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ അമ്മു എന്ന കഥാപാത്രമാണ് മലയാളത്തില്‍ കസ്തൂരിയെ ശ്രദ്ധേയാക്കിയത്. ശേഷം അഗ്രജന്‍, രതോത്സവം, മംഗല്യപട്ട്, സ്‌നേഹം, പഞ്ചപാണ്ഡവര്‍, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 1999 ലാണ് കസ്തൂരി അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.


Click it and Unblock the Notifications











