സുചിത്രയുടെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തിരുന്നു! ശരിക്കും മാനസികനില തെറ്റിയത് അവളുടെയാണ്; കസ്തൂരി
നടന്മാരായ ധനുഷ്, കമല്‍ ഹാസന്‍, നടി തൃഷ, തുടങ്ങി തമിഴിളെ മറ്റ് നിരവധി താരങ്ങളെ കുറിച്ചും വിവാദ പരാമര്‍ശങ്ങള്‍ നടത്തി മാധ്യമങ്ങളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ് ഗായിക സുചിത്ര. മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ ശരിക്കും പ്രശ്‌നങ്ങളുള്ളത് സുചിത്രയ്ക്കാണെന്ന് പറയുകയാണ് നടി കസ്തൂരി. കഴിഞ്ഞ ദിവസങ്ങളില്‍ സുചിത്ര നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയവേയാണ് നിലവില്‍ സുചിത്രയ്ക്ക് വൈദ്യസഹായമോ മാനസിക സഹായമോ ആവശ്യമാണെന്നും അങ്ങനെ പറയാനുണ്ടായ കാരണമെന്താണെന്നും കസ്തൂരി ആരോപിച്ചത്.

തമിഴ് സിനിമാ ലോകത്തെ ഏറ്റവും ജനപ്രിയ ഗായികമാരില്‍ ഒരാളാണ് സുചിത്ര. 20 വര്‍ഷത്തിലേറെയായി ഗായികയായി തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്ന സുചിത്ര 2005 ലാണ് നടന്‍ കാര്‍ത്തിക് കുമാറിനെ വിവാഹം കഴിക്കുന്നത്. ഇരുവരും 12 വര്‍ഷം ഒരുമിച്ച് ജീവിച്ചു. ഇതിനിടയിലാണ് സുചി ലീക്ക്‌സ് പ്രശ്‌നം ഉണ്ടാവുന്നത്. വൈകാതെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സുചിത്ര പുതിയ അഭിമുഖങ്ങളില്‍ പങ്കെടുക്കുകയാണിപ്പോള്‍. തന്റെ മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ സ്വവര്‍ഗാനുരാഗിയാണെന്നും അദ്ദേഹവും ധനുഷും ഒരുമിച്ച് മദ്യപിച്ച് മുറിയില്‍ പോകുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും തുടങ്ങി അഭിമുഖങ്ങളിലൂടെ ഗുരുതര ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചത്.
അവര്‍ ആ മുറിയില്‍ കയറിയാല്‍ എന്ത് ചെയ്യുമെന്ന് പോലും തനിക്കറിയാം. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് എന്റെ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്ന് കണ്ടെത്തിയതെന്നും സുചി ലീക്ക്സിലൂടെ അവര്‍ തന്നെ ബലിയാടാക്കിയതാണെന്നും സുചിത്ര പറയുന്നു. കൂടാതെ, അവര്‍ പണം നല്‍കിയിിട്ടാണ് മാധ്യമപ്രവര്‍ത്തകനായ ബെയില്‍വാന്‍ രംഗനാഥന്‍ തന്നെക്കുറിച്ച് മോശമായി സംസാരിച്ചതെന്നും തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് സുചിത്ര നടത്തിയത്.
ഗായികയുടെ വെളിപ്പെടുത്തലുകള്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടതോടെ വിഷയത്തില്‍ പ്രതികരണവുമായി നടി കസ്തൂരിയും എത്തിയിരിക്കുകയാണ്. 'ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ഞാന്‍ ഒരിക്കലും സുചിത്രയുടെ അഭിമുഖം കണ്ടിരുന്നില്ല. എന്നാല്‍ പലരും എന്നോട് അതിനെക്കുറിച്ച് ചോദിച്ചത് കൊണ്ടാണ് ഞാന്‍ അഭിമുഖം കണ്ടത്.

മറ്റുള്ളവര്‍ക്കെതിരായ അവളുടെ ആരോപണങ്ങള്‍ക്കപ്പുറം, തകര്‍ന്നൊരു ആത്മാവ് സഹായത്തിനായി നിലവിളിക്കുന്നതാണ് ഞാന്‍ കേള്‍ക്കുന്നത്. സുചിത്രയ്ക്ക് അടിയന്തിര സഹായം ആവശ്യമാണ്. അവള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മെഡിക്കല്‍ അല്ലെങ്കില്‍ മാനസിക സഹായം ആവശ്യമാണ്. ആവലാതികള്‍ തുറന്നുപറയാന്‍ പറ്റിയ ആളെ കിട്ടിയില്ല, അതുകൊണ്ട് തന്നെ ഞാന്‍ അവരെ മാനസിക രോഗി എന്ന് വിളിക്കില്ലെന്നാണ് കസ്തുരി പറയുന്നത്.
സങ്കടങ്ങള്‍ തുറന്ന് പറയാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധാരണ ജീവിതത്തിലേക്കുള്ള വഴി കാണിക്കാനും അവള്‍ക്ക് പങ്കാളിയില്ല. ഇതാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ കാരണം. സുചിത്രയ്ക്ക് ബെയില്‍വാനോട് പകയുണ്ടെങ്കില്‍ അയാള്‍ക്കെതിരെ കോടതിയിലും പോലീസ് സ്റ്റേഷനിലും പരാതി നല്‍കണമായിരുന്നു.
പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ ഇരുന്നു നടന്മാരെയും നടിമാരെയും ശപിച്ചുകൊണ്ട് തൃപ്തിപ്പെടുന്നത് ആരാണെന്ന് എനിക്കറിയില്ല. മാത്രമല്ല കാര്‍ത്തിക് കുമാറിനെ സുചിത്ര വിവാഹം കഴിക്കുമ്പോള്‍, സുചിത്രയ്ക്ക് അമ്മയോ അച്ഛനോ ഇല്ലായിരുന്നു. അവളുടെ മാതാപിതാക്കള്‍ ഇരുവരും ആത്മഹത്യ ചെയ്തിരുന്നു.
അതിനുശേഷമാണ് ഗായികയുടെ കുടുംബം പലതരം പ്രശ്നത്തിലൂടെ കടന്ന് പോയത്. ഈ പ്രശ്നങ്ങളെ നേരിടാന്‍ കഴിയാതെ സ്വന്തം ജീവന്‍ എടുക്കുന്ന ഘട്ടത്തിലേക്ക് വരെ സുചിത്ര പോയിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനും വഴികാട്ടാനും സുചിത്രയ്ക്ക് യോഗ്യനായ ആളില്ലെന്നാണ് കസ്തൂരി പറയുന്നത്.


Click it and Unblock the Notifications