twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാചകവും വർക്കൗട്ടും മാത്രമല്ല കൃഷിയും ചെയ്യാമെന്ന് കീർത്തി , നിലത്തിൽ ട്രാക്ടർ ഓടിച്ച് താരപുത്രി

    |

    ലോക്ക് ഡൗൺ കാലം ക്രിയാത്മകമായി വിനിയോഗിക്കുകയാണ് താരങ്ങൾ. ഇതിന് മുൻപ് പാചകം ചെയ്യുന്നതിന്റേയും ക്ലീനിങ്ങ് ഉൾപ്പെടെയുള്ള വീട്ടു ജോലികൾ ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പഭങ്കുവെച്ച് ഇവർ രംഗത്തെത്തിയിരുന്നു. വെറുതെ ഇരുന്ന് സമയയം കളയുന്നതിനോട് ആർക്കും ഒരു താൽപര്യമില്ല. വീട്ടിൽ ഇരിക്കാൻ കിട്ടിയ അവസരം വീട്ടിലെ കാര്യങ്ങൾക്കായി ചെലവഴിക്കുകയാണ് താരങ്ങൾ.

    keerthi

    രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!

    ഇപ്പേഴിത ലോക്ക് ഡൗൺ കാലത്ത് പാചകവും വർക്കൗട്ടും മാത്രമല്ല കൃഷി പണിയും പറ്റുമെന്ന് നടി കീർത്തി പാണ്ഡ്യൻ. മണ്ണിൽ പണി എടുക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് കീർത്തി തന്റെ ലോക്ക് ഡൗൺ ദിനങ്ങളെ കുറിച്ച് പറയുന്നത്. കൂടാതെ കൃഷി സ്ഥലത്ത് ട്രാക്ടർ ഓടിക്കുന്നതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.ലാന്‍ഡ് സ്‌കേപ്പിംഗ്... കൃഷി ആരംഭിക്കട്ടെ??" എന്നാണ് നടി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കൂടെ ക്വാറന്റൈനിലാണെന്നും ഇത് പൊതു സ്ഥലമല്ല വീടിനടുത്ത് തന്നെയാണെന്നുള്ള അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിനെ അഭിനന്ദിച്ചു കൊണ്ടുള്ള മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

     ''സാരി ഈസ് എ മൂഡ്'' മിറര്‍ സെൽഫിയിൽ ഗ്ലാമറസ്സായി മാളവിക, ചിത്രത്തിലെ താളം കണ്ടെത്തി ആരാധകർ ''സാരി ഈസ് എ മൂഡ്'' മിറര്‍ സെൽഫിയിൽ ഗ്ലാമറസ്സായി മാളവിക, ചിത്രത്തിലെ താളം കണ്ടെത്തി ആരാധകർ

    നടനും നിര്‍മ്മാതാവുമായ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി.'തുംമ്പ' ആണ് കീര്‍ത്തി അഭിനയിച്ച ചിത്രം. അന്ന ബെന്‍ ചിത്രം 'ഹെലന്‍'ന്റെ തമിഴ് റീമേക്കാണ് കീര്‍ത്തിയുടെ അടുത്ത പുറത്തുറാങ്ങാൻ പോകുന്ന ചിത്രം. ലോക്ക് ഡൗൺ പ്രമാണിച്ച് താരങ്ങളെല്ലാം വീട്ടിലാണ്. അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങൾ കുടുംബത്തോടൊപ്പം വീടുകളിൽ ആഘോഷമാക്കുകയാണ്. ഇതിനോടകം തന്നെ പലരും ലോക്ക് ഡൗണിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞ് . സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ തന്നെ ഇരിക്കുകയാണ്.

    കൊറോണ ബാധ ; നടൻ നിക്കിന്റെ കാൽ മുറിച്ചുമാറ്റി, നടക്കുന്ന കാര്യത്തിൽ ആശങ്കകൊറോണ ബാധ ; നടൻ നിക്കിന്റെ കാൽ മുറിച്ചുമാറ്റി, നടക്കുന്ന കാര്യത്തിൽ ആശങ്ക

    വീടുകളിൽ ഇരുന്ന് സർക്കാരിന്റെ ലോക്ക് ഡൗൺ വിശേഷങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരാധകരോട് നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും തങ്ങളാൽ കൊണ്ട് കഴിയുന്ന സഹായവുമായി സിനിമ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും സംഭാവന നൽകിയിട്ടുണ്ട്. കൂടാത ജനങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായവുമായി ഇവർ നേരിട്ട് വരുകയും ചെയ്തിട്ടുണ്ട്.

    Read more about: keerthi tamil
    English summary
    Actress Keerthi Pandian busy with Farming|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X