കീര്‍ത്തിയുടെ ആസ്തി 22 കോടി; പരാജയ സിനിമ വന്നിട്ടും പ്രതിഫലം കൂട്ടി, മമ്മൂട്ടിയെക്കാളും കൂടുതൽ പ്രതിഫലമോ?
സിനിമാ കുടുംബത്തില്‍ നിന്നുമാണ് നടി കീര്‍ത്തി സുരേഷ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. നടിയുടെ അമ്മ മേനക ഒരു കാലത്ത് തിളങ്ങി നിന്ന സൂപ്പര്‍ നായികയായിരുന്നു. അച്ഛന്‍ ഇപ്പോഴും സജീവമായി സിനിമകളൊരുക്കുന്ന നിര്‍മാതാവും അഭിനേതാവുമൊക്കെയാണ്. ഇതെല്ലാം കീര്‍ത്തിയുടെ സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാക്കി.
എന്നാല്‍ ഇന്ത്യയിലെ തന്നെ മുന്‍നിരയിലേക്ക് വളരാന്‍ കീര്‍ത്തിയ്ക്ക് സഹായകമായത് നടിയുടെ കഴിവ് കൊണ്ട് മാത്രമാണ്. അടുത്തിടെ റിലീസിനെത്തിയ രണ്ട് സിനിമകള്‍ കീര്‍ത്തിയ്ക്ക് പരാജയം നേടി കൊടുത്തെങ്കിലും സിനിമാ മാര്‍ക്കറ്റില്‍ നടിയ്ക്കിപ്പോഴും ഡിമാന്‍ഡുണ്ട്. അത് കാരണം കീര്‍ത്തിയിപ്പോള്‍ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് വിവരം. നടന്മാരെക്കാളും വലിയൊരു തുക നടി ഡിമാൻഡ് ചെയ്യുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.

വളരെ കുറഞ്ഞ കാലം കൊണ്ടാണ് കീര്‍ത്തി സുരേഷിന്റെ കരിയര്‍ ഗ്രാഫ് മാറുന്നത്. ബാലതാരമായി അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി വന്ന കീര്‍ത്തി ഇപ്പോള്‍ ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കീര്‍ത്തി സ്വന്തമാക്കിയതും കരിയറില്‍ ഗുണം ചെയ്തു. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം വാശി എന്ന സിനിമയിലൂടെ മലയാളത്തിലേക്കും നടിയൊരു തിരിച്ച് വരവ് നടത്തിയിരുന്നു.

നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കീര്‍ത്തിയുടെ ആസ്തി ഇരുപത്തിരണ്ട് കോടിയാണ്. ഒപ്പം പുതിയ സിനിമകള്‍ക്ക് നടി പ്രതിഫലം കൂട്ടിയെന്നും പറയപ്പെടുന്നു. അടുത്തായി ദസറ എന്ന സിനിമയാണ് കീര്‍ത്തിയുടേതായി വരാനിരിക്കുന്നത്. തെലുങ്കില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നാനിയാണ് നായകനായിട്ടെത്തുന്നത്. മാര്‍ച്ച് മുപ്പതിന് റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമ മുതല്‍ കീര്‍ത്തി തന്റെ പ്രതിഫലം വാര്‍ധിപ്പിച്ചതായിട്ടാണ് വിവരം.

മൂന്ന് കോടി രൂപയാണ് ഒരു സിനിമയ്ക്ക് വേണ്ടി കീര്‍ത്തി വാങ്ങിക്കുന്നത്. ദസറയില്‍ നടി ആവശ്യപ്പെട്ട പ്രതിഫലത്തിനെക്കാളും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനയത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ദസറയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദസറയിലേ വേഷത്തിന് വേണ്ടി നടി ആവശ്യപ്പെട്ടത് എത്രയാണെന്നത് സംബന്ധിച്ച് കൂടുതല്‍ സ്ഥീരികരണമില്ല.

മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്ക് പോലും ഇത്രയും പ്രതിഫലം കിട്ടുന്നില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മെഗാസ്റ്റാര്‍ മമ്മൂട്ടി അദ്ദേഹത്തിന്റെ ഒരു സിനിമയ്ക്കായി മൂന്ന് കോടിയോളം വാങ്ങിക്കുന്നതായിട്ടാണ് വിവരം. അങ്ങനെയെങ്കില്‍ മമ്മൂട്ടിയെക്കാളും പ്രതിഫലം കീര്‍ത്തിയ്ക്ക് ലഭിക്കുന്നുണ്ടെന്ന തലത്തിലേക്ക് എത്തും. എന്തായാലും ഒരു സിനിമയ്ക്ക് മൂന്ന് കോടിയോളം വാങ്ങി തെന്നിന്ത്യയിലെ മുന്‍നിരയിലേക്ക് വളരാന്‍ കീര്‍ത്തിയ്ക്ക് സാധിച്ചുവെന്ന കാര്യം വ്യക്തമാണ്.

ടൊവിനോ തോമസ് നായകനായിട്ടെത്തുന്ന വാശി എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. നവാഗതനായ വിഷ്ണു ജി രാഘവ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ജൂണിലാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ടൊവിനോയും കീര്‍ത്തിയും അഭിഭാഷകരായി അഭിനയിച്ച സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ തെലുങ്കിലും തമിഴിലുമായിട്ടാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











