എന്റെ ഒരു ഫ്രെയിം പോലും ഉണ്ടാകരുതെന്ന് പറഞ്ഞു; വിജയ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിന് കാരണം; ഖുശ്ബു
സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ്. ഒരു കാലത്ത് താരറാണിയായിരുന്ന ഖുശ്ബുവിന് ഇന്നും സിനിമാ ലോകത്ത് തന്റേതായ സ്ഥാനമുണ്ട്. രാഷ്ട്രീയത്തിലും ഖുശ്ബു ഇന്ന് സജീവ സാന്നിധ്യമാണ്. ഒരു കാലത്ത് തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു ഖുശ്ബു. അക്കാലത്തെ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം ഖുശ്ബു അഭിനയിച്ചു. ഖുശ്ബുവിനോടുള്ള ആരാധന കൂടി ആരാധകർ നടിക്ക് ക്ഷേത്രം വരെ പണിതിരുന്നു. ഖുശ്ബുവിന്റെ പേരിൽ ഭക്ഷണ വിഭവങ്ങൾ വരെ അറിയപ്പെട്ട കാലഘട്ടം.
നായിക നിരയിൽ നിന്ന് മാറിയപ്പോഴും തനിക്ക് പ്രാധാന്യമുള്ള സിനിമകളാണ് ഖുശ്ബു ചെയ്തത്. എന്നാൽ വിജയ് ചിത്രം വാരിസിൽ നിന്ന് ഖുശ്ബുവിന്റെ സീനുകൾ ഒഴിവാക്കിയത് ചർച്ചയായിരുന്നു. വിജയുടെ ഹിറ്റ് സിനിമയായ വാരിസിൽ ശരത്കുമാർ. ജയസുധ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ ഖുശ്ബു അഭിനയിക്കുന്നത് വാർത്താ പ്രാധാന്യവും നേടി. എന്നാൽ നടിയുടെ സീൻ സിനിമയിൽ ഉണ്ടായില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഖുശ്ബുവിപ്പോൾ.

സിനിമയുടെ ദൈർഘ്യം കൂടിയതിനാൽ ഈ സീനുകൾ ഒഴിവാക്കുകയായിരുന്നെന്ന് ഖുശ്ബു പറയുന്നു. ബിഹൈന്റ്വുഡ്സ് ടിവിയോടാണ് പ്രതികരണം. കഥയിൽ മറ്റൊരു ട്രാക്കായിരുന്നു. അവസാനം കുടുംബവുമായി കണക്ട് ചെയ്യുന്ന ട്രാക്ക്. വളരെ ഇമോഷണലായത്. എനിക്ക് മറ്റാരുടെ കൂടെയും ഒരു ഷോട്ടും ഇല്ല. സംവിധായകൻ വംശി നേരിൽ വന്ന് എന്നോട് സംസാരിച്ചു. ദൈർഘ്യം കൂടുതലാണ്, വേറെ ഒന്നും കട്ട് ചെയ്യാൻ പറ്റില്ല, മറ്റാരുടെ കൂടെയും കോംബിനേഷൻ ഇല്ലാത്തതിനാൽ ഇത് കട്ട് ചെയ്യാമെന്ന് പറഞ്ഞു.
എന്റെ ഒരു ഫ്രെയിം കൂടെ ഉണ്ടാകരുതെന്ന് ഞാൻ പറഞ്ഞു. ഇല്ല മാം, ഒരു ഫ്രെയിം പോലും വെക്കില്ല. നിങ്ങളെ ഞാൻ അപമാനിക്കില്ലെന്ന് വംശി പറഞ്ഞു. സിനിമ റിലീസ് ചെയ്ത ശേഷം വിജയും ഞാനും കണ്ടു..ആ സീനുകൾ എത്ര ബ്രില്യന്റ് ആയിരുന്നെന്ന് വിജയ് പറഞ്ഞു. ഞാനും വിജയും സീനിൽ ശരിക്കും കരഞ്ഞിരുന്നു. പക്ഷെ ആ സീനുകളെല്ലാം ഒഴിവാക്കേണ്ടി വന്നെന്നും ഖുശ്ബു വ്യക്തമാക്കി.

വിജയ് രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഖുശ്ബു വ്യക്തമാക്കി. നടൻ അജിത്ത് തന്റെ സുഹൃത്താണെന്നും ഖുശ്ബു വ്യക്തമാക്കി. വിജയ് സേതുപതിയുടെ ഫാനാണ് താനെന്നും ഖുശ്ബു വ്യക്തമാക്കി. രജിനികാന്ത് ചിത്രം അണ്ണയ്യയിൽ തനിക്ക് പ്രാധാന്യം കുറഞ്ഞതിനെക്കുറിച്ചും ഖുശ്ബു സംസാരിച്ചു. സിനിമ ചർച്ച ചെയ്യുമ്പോൾ തന്റെയും മീനയുടെയും കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടായിരുന്നു.
രജിനികാന്തിന് നായികയായി ചെറിയ ആർട്ടിസ്റ്റായിരിക്കുമെന്ന് കരുതി. എന്നാൽ വലിയ താരം നായികയായെത്തിയപ്പോൾ കഥയിൽ മാറ്റം വന്നു. ഇതോടെ തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലാതായി. അതൊരു അനുഭവമായെടുക്കുന്നെന്നും ഖുശ്ബു വ്യക്തമാക്കി. രജിനികാന്ത്, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷം ചെയ്ത അണ്ണയ്യയിൽ നയൻതാരയാണ് രജിനികാന്തിന്റെ നായികയായി അഭിനയിച്ചത്. അതേസമയം നയൻതാരയുടെ പേര് ഖുശ്ബു പരാമർശിച്ചിട്ടില്ല.


Click it and Unblock the Notifications











