അതുവരെ ഗ്ലാമര്‍ വേഷങ്ങള്‍, തന്നെ ആ ചിത്രത്തിലെടുക്കാന്‍ പ്രൊഡ്യൂസര്‍ വിസമ്മതിച്ചു: ഖുശ്ബു

തെന്നിന്ത്യയില്‍ ഇന്നും ആരാധകരുള്ള നടിയാണ് ഖുശ്ബു. രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുമ്പോഴും സിനിമയിലും നടി ഇപ്പോഴും മുഖം കാണിക്കാറുണ്ട്. മലയളത്തിലും തമിഴിലും തെലുഗുവിലും ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന ഖുശ്ബുവിന് തെന്നിന്ത്യ മുഴുവന്‍ ആരാധകരാണ്.

മലയാളത്തില്‍ അങ്കിള്‍ ബണ്‍, യാദവം, മാനത്തെ കൊട്ടാരം, വൃദ്ധന്മാരെ സൂക്ഷിക്കുക, അനുഭൂതി എളവംകോട് ദേശം, സ്റ്റാലിന്‍ ശിവദാസ്, പ്രേം പൂജാരി, ഇന്‍ഡിപെന്‍ഡന്‍സ്, ചന്ദ്രോത്സവം, കൈയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സൈന്റ്, മിസ്റ്റര്‍ മരുമകന്‍, കൗ ബോയ് തുടങ്ങിയ മലയാളം ചിത്രങ്ങളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.

khushbu

ഒരു കാലത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ ഖുശ്ബുവിന് കാരക്ടര്‍ റോള്‍ എന്ന നിലയില്‍ പേരുണ്ടാക്കി കൊടുത്തത് ചിന്ന തമ്പിയാണ്. ഖുശ്ബുവും പ്രഭുവും തമ്മില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രവും ഇത് തന്നെയാണ്. ഇടക്കാലത്ത് ഇരുവരും പ്രണയത്തിലായിരുന്നു. ഭാര്യയും മക്കളുമുള്ള പ്രഭു ഖുശ്ബുവുമായി പ്രണയത്തിലായത് അന്ന് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.

ഇപ്പോഴിതാ ചിന്ന തമ്പിയെക്കുറിച്ച് ഖുശ്ബു പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ചിന്ന തമ്പിയാണെന്നും താന്‍ 16 വയതിനിലെ എന്ന ചിത്രത്തില്‍ അഭിനയിച്ചു നില്‍ക്കുന്ന സമയത്താണ് ഈ സിനിമയിലേക്ക് ഓഫര്‍ വരുന്നതെന്നും ഖുശ്ബു പറയുന്നു.

ചിന്ന തമ്പിയാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നാണ് ഖുശ്ബു പറയാറുള്ളത്. ഇന്നും സിനിമയില്‍ തനിക്ക് നിലനില്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണം ചിന്ന തമ്പിയാണെന്നും ഖുശ്ബു പറയുന്നു. ഈ സിനിമയാണ് തനിക്ക് ഇന്‍ഡസ്ട്രിയില്‍ ഇത്രയും വലിയ പേര് ലഭിക്കാനുള്ള കാരണം.

1991ല്‍ റിലീസ് ആയ ചിന്ന തമ്പി സംവിധാനം ചെയ്തത് പി വാസുവാണ്. പ്രഭുവും ഖുശ്ബുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഒരു വര്‍ഷത്തോളം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ഓടിയ ചിത്രം കൂടിയായിരുന്നു ചിന്ന തമ്പി. തനിക്ക് തമിഴ്‌നാട്ടില്‍ ആരാധന കാരണം ക്ഷേത്രം കെട്ടിയത് വരെ ഈ ചിത്രം ഹിറ്റായതിന് പിന്നാലെയാണെന്നും നടി പറഞ്ഞു.

khushbu

ഈ ചിത്രത്തില്‍ മറ്റൊരു നടിയായിരുന്നു അഭിനയിക്കേണ്ടത് എന്നും ഖുശ്ബു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഈ നടിയുടെ ഡേറ്റ് കിട്ടാതെ വന്നതോടെയാണ് ചിന്ന തമ്പിയിലേക്ക് തന്നെ വിളിക്കുത്. അത് താന്‍ 16 വയതിനിലേ എന്ന ചിത്രത്തില്‍ അഭിനയിച്ച് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ചിന്ന തമ്പിയിലേക്കുള്ള വിളി വരുന്നത്.

അതും തനിക്ക് ഗ്ലാമര്‍ എന്ന പേരാണ്. എന്നാല്‍ പി വാസു തന്നെ ഈ സിനിമയില്‍ കണ്ട ശേഷം അദ്ദേഹം ചിന്തിച്ചത് ഈ പെണ്‍കുട്ടിക്ക് ഒരു അവസരം നല്‍കിയാല്‍ നന്നായി അഭിനയിക്കും എന്നാണെന്നും നടി പറഞ്ഞു. മാത്രമല്ല പ്രൊഡ്യൂസറുടെ അടുത്ത് ഒരു വലിയ അടിക്ക് ശേഷമാണ് തന്നെ നിശ്ചയിച്ചതെന്നും ഖുശ്ബു പറഞ്ഞു.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X