ഖുശ്ബുവിന് സംഭവിച്ച അപകടം വ്യാജമായിരുന്നോ? ആരാധകന്റെ സംശയത്തിന് ചുട്ടമറുപടി നല്‍കി നടി രംഗത്ത്

തെന്നിന്ത്യന്‍ നടി ഖുശ്ബു സുന്ദര്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നെന്നുള്ള കാര്യം വാര്‍ത്തകളില്‍ നിറയുന്നത്. പിന്നാലെ നടി നിരവധി വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം നടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് കാര്‍ അപകടം നടക്കുന്നത്. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഖുശ്ബു.

അപകടത്തില്‍ പെട്ടെങ്കിലും മറ്റൊരു വാഹനത്തില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഖുശ്ബുവിന് സാധിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ഖുശ്ബുവിന്റെ അപകടം വ്യാജമാണോ എന്ന തരത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരക്കാര്‍ക്ക് തക്കതായ മറുപടിയാണ് ട്വിറ്റര്‍ പേജിലൂടെ ഖുശ്ബു നല്‍കിയിരിക്കുന്നത്.

അപകടത്തെ കുറിച്ച് ഖുശ്ബു

അപകടത്തില്‍പ്പെട്ട കാറിന്റെ ചിത്രമടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് താന്‍ സുരക്ഷിതയാണെന്നും സംഭവിച്ചതെന്താണെന്നുമൊക്കെ ഖുശ്ബു പറഞ്ഞിരുന്നു. ഒരു ട്രക്ക് ഞങ്ങളുടെ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരും. വേല്‍മുരുകന്‍ ഞങ്ങളെ രക്ഷിച്ചു. മുരുകനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണ് ഇതെന്നും നടി മുന്‍പ് പറഞ്ഞിരുന്നു.

 അപകടത്തെ കുറിച്ച് ഖുശ്ബു

എന്നാല്‍ ഈ വാഹനാപകടം ഖുശ്ബു സ്വന്തമായി ഉണ്ടാക്കിയ തിരക്കഥയാണെന്ന് ചില അഭ്യൂഹങ്ങളും കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്നു. കാര്‍ട്ടൂണിസ്റ്റ് ബാല എന്നയാളാണ് ഖുശ്ബുവിന് നേരെ ഉണ്ടായ അപകടം വ്യാജമാണെന്ന് പറഞ്ഞത്. 'ഖുശ്ബു മികച്ച നടിയാണെന്നതിന് തെളിവാണ് ഈ ഫോട്ടോ. പ്രിയപ്പെട്ട സംഘികളെ കുറച്ച് കൂടി നല്ല തിരക്കഥയുമായി വരൂ. ഇതില്‍ നിരവധി പഴുതുകളുണ്ട്' എന്നുമായിരുന്നു വിമര്‍ശകന്റെ ട്വീറ്റ്. ചില ചിത്രങ്ങളില്‍ ഖുശ്ബു പിന്‍സീറ്റിലാണ് ഇരിക്കുന്നത്. മറ്റ് ചിലതില്‍ മുന്‍പിലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ച് ഖുശ്ബു രംഗത്ത് വന്നിരുന്നു.

 അപകടത്തെ കുറിച്ച് ഖുശ്ബു

'നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ കൃത്യമമായ അപകടമുണ്ടാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മുഖത്ത് മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്‌സ് നനയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങള്‍ എന്നെ പോലെ ധൈര്യമുള്ള ഒരാളല്ല. നിങ്ങള്‍ ഭീരുവിനെ പോലെയാണ് സംസാരിക്കുന്നത്. ബാല, വേഗം സുഖം പ്രാപിക്കൂ... എന്നുമായിരുന്നു ഖുശ്ബുവിന്റെ മറുപടി.

Recommended Video

Khushbu sundar reveals phone number of threat accuse | FilmiBeat Malayalam
അപകടത്തെ കുറിച്ച് ഖുശ്ബു

തന്റെ മരണ വാര്‍ത്ത എഴുതാന്‍ കാത്തിരുന്ന ചിലര്‍, താന്‍ തിരികെ വന്നത് കണ്ട് അതിശയിച്ചിരിക്കുകയാണെന്ന് മറ്റൊരു ട്വീറ്റിലൂടെ ഖുശ്ബു സൂചിപ്പിച്ചിരുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ സ്‌നേഹവും ദൈവത്തിന്റെ അനുഗ്രഹവും എനിക്കൊപ്പം ഉണ്ടായിരുന്നത് കൊണ്ട് അപകടത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ടത്. പിന്നിലെ സീറ്റിലും മുന്നിലുമിരിക്കുന്ന ചിത്രങ്ങളെ കുറിച്ചും നടി വ്യക്തത നല്‍കിയിരുന്നു. വിഡ്ഡി എന്നും വിഡ്ഡിയായിരിക്കും. രണ്ട് ചിത്രത്തിലെയും തന്റെ വസ്ത്രങ്ങള്‍ ഒന്നാണെന്ന് തോന്നുണ്ടോ? ഇനി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത തലച്ചോറ് ഉപയോഗിച്ച ശേഷം സംസാരിക്കണമെന്നും പരിഹാസ രൂപേണ ഖുശ്ബു പ്രതികരിച്ചിരുന്നു.

More from Filmibeat

Read more about: khushbu ഖുശ്ബു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X