ഐസ്‌ക്രീമിന് വേണ്ടിയാണ് ആദ്യം അഭിനയിക്കുന്നത്! സിനിമയിലെത്തിയതിന് വെച്ച നിബന്ധനയെ പറ്റി നടി ഖുശ്ബു
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമൊക്കെയാണ് നടി ഖുശ്ബുവിപ്പോള്‍. രജനികാന്ത്, കമല്‍ ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളുടെ നായികയായി ഖുശ്ബു അഭിനയിച്ചിരുന്നു. ഖുശ്ബുവിനോടുള്ള അതിരറ്റ സ്‌നേഹത്തില്‍ തമിഴ്‌നാട്ടില്‍ നടിയ്ക്ക് ക്ഷേത്രം പണിയുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.
80കളിലെ കുട്ടികളുടെ സ്വപ്നസുന്ദരിയായി ഖുശ്ബു ഇന്നും നിലനില്‍ക്കുകയാണ്. മാത്രമല്ല ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കും പിന്നെ വനിത കമ്മീഷനിലുമൊക്കെ നടി സജീവമായിരുന്നു. ഇതിനിടയില്‍ നടി നല്‍കിയൊരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണിപ്പോള്‍.

മുംബൈ സ്വദേശിനിയായ ഖുശ്ബു ചെറിയ പ്രായത്തിലെ അഭിനയിച്ച് തുടങ്ങി. തമിഴ് സിനിമയിലേക്ക് എത്തിയതിന് പിന്നാലെ വളരെ വേഗം തമിഴ് പഠിക്കുകയും ചെയ്തു. തൊണ്ണൂറുകളില്‍ വളരെ തിരക്കുള്ള നടിയായിരുന്നു ഖുശ്ബു. ബിഗ് സ്‌ക്രീനില്‍ തരംഗം സൃഷ്ടിച്ച ഖുശ്ബു മിനിസ്‌ക്രീനിലും ചില നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ചില ഷോകള്‍ നടി ഹോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഡിഎംകെയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഖുശ്ബു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും അവിടെയും ചില പ്രശ്‌നങ്ങള്‍ വന്നതോടെ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയ ജീവിതം തുടരുകയാണ്. അടുത്തിടെയായി സാമൂഹ്യ പ്രധാന്യമുള്ള വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയും മറ്റും നടി വാര്‍ത്തകളില്‍ നിറയാറുമുണ്ട്.
എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുശ്ബു നല്‍കിയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. താന്‍ ആദ്യമായി അഭിനയിച്ച് തുടങ്ങിയ നാളുകളെ പറ്റിയുള്ള രസകരമായ കഥകളായിരുന്നു നടി പങ്കുവെച്ചിരുന്നത്.

'താന്‍ സിനിമയില്‍ പ്രവേശിക്കുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഖുശ്ബു പറയുന്നത്. ബോളിവുഡിലെ താരസുന്ദരി ഹേമമാലിനിയുടെ ബന്ധുക്കളുമായി എന്റെ സഹോദരന്‍ സൗഹൃദത്തിലായിരുന്നു. അതുകൊണ്ട് പലപ്പോഴും ഹേമമാലിനിയുടെ വീട്ടില്‍ കളിക്കാന്‍ ഞാനും പോകാറുണ്ട്. ഹേമമാലിനിയുടെ വീട് എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ആകാംക്ഷയുണ്ടായിരുന്നു.
ഒരിക്കല്‍ ഞാന്‍ എന്റെ സഹോദരനൊപ്പം ഹേമമാലിനിയുടെ വീട്ടില്‍ പോയി. അപ്പോള്‍ രവി ചോപ്ര എന്നെ കണ്ടു. ആ സമയത്ത് ബേണിംഗ് ട്രെയിന്‍ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അദ്ദേഹം. മാത്രമല്ല ആ സിനിമയില്‍ എട്ടുവയസ്സുള്ള കുട്ടിയുടെ വേഷത്തില്‍ എന്നെ അഭിനയിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.
ആഗ്രഹം തോന്നിയതോടെ അദ്ദേഹം എന്നോടും അമ്മയോടും ഇക്കാര്യം ചോദിച്ചു. അതില്‍ അഭിനയിക്കണോ എന്ന് അമ്മ എന്നോട് ചോദിച്ചു. ഇതിന് ശേഷം ദിവസവും ഒരു ഐസ് ക്രീം വാങ്ങി തന്നാല്‍ ഞാന്‍ അഭിനയിക്കാമെന്ന് ഞാന്‍ രവി ചോപ്രയോട് പറഞ്ഞു. അന്നത്തെ എനിക്ക് ഐസ്‌ക്രീം ആയിരുന്നു ജീവിതം.
അദ്ദേഹം എന്റെ നിബന്ധന സമ്മതിച്ചു. സ്‌കൂള്‍ സമയങ്ങളില്‍ അഭിനയിക്കാന്‍ വരില്ലെന്ന് കൂടി ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹവും ആ നിബന്ധന അംഗീകരിച്ചു. അങ്ങനെയാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ താന്‍ പോയതെന്നാണ് ഖുശ്ബു പറഞ്ഞത്.


Click it and Unblock the Notifications











