എസ്പിബി എനിക്ക് ദൈവത്തെ പോലെയാണ്, അദ്ദേഹമില്ലാത്ത ഒരു ജീവിതം ആലോചിക്കാനാകില്ല! ഖുശ്ബു

By Prashant V R

കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണൃത്തിന്റെ തിരിച്ചുവരവിനായുളള പ്രാര്‍ത്ഥനകളിലാണ് ആരാധകര്‍. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് എസ്പി ബാലസുബ്രഹ്മണൃം ആശുപത്രിയില്‍ കഴിയുന്നത്. എസ്പിബിയെ കുറിച്ച് തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. താന്‍ ദൈവത്തിന് സമമായി കാണുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഖുശ്ബു തന്റെ വീഡിയോയില്‍ പറയുന്നു. എസ്പിബി സര്‍ എത്രയും പെട്ടെന്ന് തിരിച്ചുവരാനുളള കാത്തിരിപ്പിലാണ് ഞാന്‍.

spb-khushbu

"എന്ത് പറയണം എന്ന് അറിയില്ല. നിത്യജീവിതത്തില്‍ എപ്പോഴും കൂടെയുളള ആളാണ് അദ്ദേഹം. അവര്‍ ഇല്ലാത്ത ഒരു ജീവിതവും ആലോചിക്കാനാവില്ല. രാവിലെ എഴുന്നേറ്റ് ദൈവത്തെ പ്രാര്‍ത്ഥിക്കുന്നത് പോലെ എല്ലാദിവസം അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കാതെ ആര്‍ക്കും ജീവിക്കാനാവില്ല. എന്നെക്കൊണ്ട് സാധിക്കില്ല. ഞാന്‍ രാവിലെ അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ പാട്ട് കേള്‍ക്കുന്നു. ജോലി ചെയ്യുമ്പോഴും ഉറങ്ങുമ്പോഴും പാട്ട് കേള്‍ക്കുന്നു. എനിക്ക് അദ്ദേഹം ദൈവത്തെ പോലെയാണ്. എന്റെ ഫോണില്‍ എസ്പിബി ദ ഗോഡ് എന്നാണ് ഞാന്‍ അദ്ദേഹത്തിന്റെ നമ്പര്‍ സൂക്ഷിച്ചിരിക്കുന്നത്.

ദൈവത്തെപോലെയാണ് ഞാന്‍ കാണുന്നത്. എന്നെപോലെ തന്നെ ലോകത്ത് കോടിക്കണക്കിന് ആരാധകര്‍ കാത്തിരിക്കുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി, കോവിഡ് ബാധിച്ച് ആശുപത്രിയിലാണ് അദ്ദേഹം. ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ അദ്ദേഹം തിരിച്ചുവരും. തിരിച്ചുവന്ന് പാട്ടുപാടണം. ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവണം. അദ്ദേഹത്തെ കണ്ട് സംസാരിക്കണം. അതുകൊണ്ട് അങ്ങേക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. നിങ്ങള്‍ വരും. നിങ്ങള്‍ കരുത്തനാണ്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഞങ്ങള്‍ക്കായി തിരിച്ചുവരൂ. കാത്തിരിക്കുന്നു. ഖുശ്ബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

അതേസമയം ഒരാഴ്ചയായി ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറിലാണ് എസ്പി ബാലസുബ്രഹ്മണ്യം ചികില്‍സയില്‍ കഴിയുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 13 രാത്രിയോടെ ആരോഗ്യനില വഷളാവുകയും വിദഗ്ദ മെഡിക്കല്‍ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. നേരത്തെ സംഗീത സംവിധായകരായ ഇളയരാജ, ഏആര്‍ റഹ്മാന്‍, ഗായകരായ കെജെ യേശുദാസ്, കെഎസ് ചിത്ര തുടങ്ങിയവരടക്കം എസ്പിബിയുടെ പെട്ടെന്നുളള രോഗമുക്തിക്കായി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചിരുന്നു.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X