For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ്നെ എപ്പോൾ കണ്ടാലും ഞാൻ ശകാരിക്കുമായിരുന്നു; കാരണമെന്തെന്ന് നടി ലൈല

  |

  തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നായികയാണ് ലൈല. മുംബെെക്കാരിയായ ലൈല തെന്നിന്ത്യൻ സിനിമകളിലൂടെ ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ മഹാസമുദ്രം എന്ന സിനിമയിൽ മോഹൻലാലിന്റെ നായിക ആയി ലൈല അഭിനയിച്ചിട്ടുണ്ട്. തമിഴിൽ പിതാമഹൻ, ദിൽ, ഉന്നെ നിനെെത്താ, പാർത്തേൻ രസിത്തേൻ, ധീന തുടങ്ങിയ സിനിമകളിൽ ലൈല നായിക ആയെത്തി.

  സിനിമകളിൽ നിന്ന് കുറേക്കാലമായി മാറി നിൽക്കുന്ന ലൈല സർദാർ എന്ന തമിഴ് സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. കാർത്തിയാണ് ചിത്രത്തിലെ നായകൻ. സിനിമയിലേക്ക് തിരിച്ചു വന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ലൈല. ഇന്ത്യാ ​ഗ്ലിറ്റ്സിനോടാണ് പ്രതികരണം.

  സർദാറിന്റെ സ്ക്രിപ്റ്റ് വളരെ ഇഷ്ടപ്പെട്ടു. ആക്ഷനും റൊമാൻ‌സും എല്ലാമുണ്ടെന്ന് ലൈല പറയുന്നു. ലൈലയുടെ ഹിറ്റ് ജോഡി ആയിരുന്നു കാർത്തിയുടേ സഹോദരനായ നടൻ സൂര്യ. ഇവരെ പറ്റിയും ലൈല സംസാരിച്ചു. ബോംബെയിൽ ജ്യോതികയുടെയും എന്റെ വീട് തൊട്ടടുത്താണ്. ഞങ്ങളുടെ കുട്ടികൾ ഒരുമിച്ച് കളിക്കാറുണ്ട്. നടികർ സംഘത്തിൽ വെച്ച് കാർത്തിയെ പരിചയമുണ്ട്.

  കാർത്തി വളരെ മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവെച്ചത്. പെരുമാറ്റത്തിൽ കാർത്തിയും സൂര്യയും ഒരുപോലെയാണ്. വളരെ മാന്യമായും ബഹുമാനത്തോടെയും പെരുമാറുന്നു, കഠിനാധ്വാനം ചെയ്യുന്നു. കാർത്തി കുറച്ചു കൂടി അധികം സംസാരിക്കും എന്നതാണ് വ്യത്യാസം. ഓരോ സിനിമകളിലൂടെയും സൂര്യ വീണ്ടും വീണ്ടും മെച്ചപ്പെടുന്നു. അതെങ്ങനെയാണ് സാധിക്കുന്നതെന്നും ലൈല ചോദിച്ചു.

  Also Read: ആളുമാറിയാണ് ഞാന്‍ തല്ലിയതെന്ന് കേട്ടു, അടി കിട്ടിയിട്ടും അയാള്‍ കൂസലില്ലാതെ ചിരിച്ചു! സാനിയ നടന്നത് പറയുന്നു

  പിതാമഹനിൽ വിക്രം സർ എന്നെ ചലഞ്ച് ചെയ്തു. ഒരു മിനുട്ട് നേരത്തെക്ക് ചിരിക്കാതിരിക്കാതിരിക്കാൻ. ഞാൻ ഒക്കെ പറഞ്ഞു. ഞാൻ ചിരിയട
  ക്കി പിടിച്ചു. ഒടുവിൽ കണ്ണിൽ നിന്നും കണ്ണീർ വന്നു. ഞാൻ ചിരിക്കാതിരിക്കാനാണ് പറഞ്ഞത് നീ കരയുകയാണല്ലോ എന്ന് വിക്രം സർ പറഞ്ഞു. 20 സെക്കന്റിനുള്ളിൽ എന്നോട് ചിരിച്ചു പോയി.

  'എപ്പോൾ വിജയ്നെ കണ്ടാലും ഞാൻ ശകാരിക്കും. ഉന്നെെ നിനൈത്താനിൽ നിന്നും നീ ഓടിപ്പോയി എന്ന് ഞാൻ പറയും,' ലൈല പറഞ്ഞു. ലൈല നായിക ആയെത്തിയ ഉന്നെെ നിനൈത്താൻ എന്ന സിനിമയിൽ‌ ആദ്യം വിജയ്നെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ വിജയ് പിൻമാറിയതിനെത്തുടർന്ന് സൂര്യ സിനിമയിൽ നായകനായി.

  'അജിത്ത് സാറിനെ ആ​ദ്യമായി കണ്ടപ്പോൾ എന്ത് സുന്ദരനായ ഹീറോ ആണെന്നാണ് വിചാരിച്ചത്. ഇന്നും ഏറ്റവും സുന്ദരനായ ഹീറോ ആയി എനിക്ക് തോന്നിയത് അജിത്ത് സാറിനെ ആണ്,' ലൈല പറഞ്ഞു.

  Also Read: 'വാപ്പിച്ചിയുടെ മുന്നിൽ മൃണാൽ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു, പേടിക്കേണ്ട പ്രശ്നമില്ലെന്ന് ഞാൻ പറഞ്ഞു'; ദുൽഖർ!

  സർദാറിൽ ഷൂട്ടിം​ഗിന് സ്ക്രിപ്റ്റ് തരുമ്പോൾ ഞാനും റാഷി ഖന്നയും രജിഷ വിജയനും ഡയലോ​ഗ് പഠിച്ച് തയ്യാറായി വരും. എന്നാൽ ഷൂട്ടിം​ഗ് തുടങ്ങുമ്പോൾ മിത്രൻ സർ ഡയലോ​ഗ് മാറ്റും. മുഴുവൻ തയ്യാറെടുപ്പും വെറുതെ ആവുമെന്നും ലൈല പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സർദാർ എന്ന സിനിമയുടെ ട്രെയ്ലർ പുറത്തു വന്നത്. ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെ ആണ് കാർത്തി സിനിമയിൽ അവതരിപ്പിക്കുന്നത്.

  പിഎസ് മിത്രൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജിവി പ്രകാശിന്റേതാണ് സം​ഗീത സംവിധാനം. ലൈലയ്ക്ക് പുറമെ റാഷി ഖന്ന, രജിഷ വിജയൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബർ 21 നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.

  Read more about: vijay laila
  English summary
  Actress Laila About Her Comeback To Films; Shares Funny Experiences With Her Co Stars
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X