സൂര്യയും ജ്യോതികയും പ്രണയത്തിലാണെന്ന് ആ സിനിമയ്ക്കിടെ അറിഞ്ഞു; ജ്യോതിക പറഞ്ഞതിനെക്കുറിച്ച് ലെെല
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് ലൈല. ഉത്തരേന്ത്യക്കാരിയായ ലൈല പക്ഷെ ശ്രദ്ധിക്കപ്പെട്ടത് തമിഴ്, തെലുങ്ക് സിനിമകളിലൂടെ ആണ്. പിതാമഹൻ, ഉന്നൈ നിനൈത്താ, ദിൽ, പാർത്തേൻ രസിത്തേൻ, ധീന തുടങ്ങിയ ഒരുപിടി സിനിമകളിൽ ലൈല നായിക ആയെത്തി. മലയാളത്തിൽ മോഹൻലാലിനൊപ്പം മഹാസമുദ്രം എന്ന സിനിമയിലും അഭിനയിച്ചു. ലൈലയുടെ ഹിറ്റ് ജോഡി ആയിരുന്നു നടൻ സൂര്യ.
പിതാമഹൻ, ഉന്നെെ നിനൈത്താ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സൂര്യയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡി ലൈല ആണെന്ന് ജ്യോതികയും മുമ്പൊരിക്കൽ പറഞ്ഞിരുന്നു. മൂവരും നല്ല സുഹൃത്തുക്കളുമാണ്. 3 റോസസ് എന്ന സിനിമയിൽ ജ്യോതികയോടൊപ്പം ലൈല അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമകളിൽ നിന്ന് മാറി നിന്ന നടി കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം. 2006 ലാണ് ലൈലയുടെ വിവാഹം കഴിഞ്ഞത്.

വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ലൈല. സർദാർ എന്ന സിനിമയിലൂടെയാണ് ലൈലയുടെ രണ്ടാം വരവ്. കാർത്തിയാണ് സിനിമയിലെ നായകൻ. റാഷി ഖന്ന, രജിഷ വിജയൻ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇപ്പോഴിതാ സൂര്യയെയും ജ്യോതികയെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലൈല. രണ്ട് പേരും തന്റെ സുഹൃത്തുക്കളാണെന്നും സൂര്യയുമായി പ്രണയത്തിലാണെന്ന് ജ്യോതികയാണ് തന്നോട് പറഞ്ഞതെന്നും ലൈല വ്യക്തമാക്കി. സിനിമാ വികടനോടാണ് പ്രതികരണം.

സൂര്യയുടെ അഭിനയം വളര ഇഷ്ടമാണ്. നടിമാരിൽ സമാന്തയെ ഇഷ്ടമാണ്. സൂര്യയും ജ്യോതികയും പ്രണയത്തിലാണെന്ന് അറിയാമായിരുന്നു. എന്നോട് പറഞ്ഞിട്ടുണ്ട്. രണ്ട് പേരും എന്റെ നല്ല സുഹൃത്തുക്കളാണ്. ത്രീ റോസസ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് എനിക്കറിയാം. ജ്യോതികയാണ് എന്നോട് ആദ്യം പറഞ്ഞത്. കാർത്തിയെ നേരത്തെ അറിയാമെന്നും ലൈല പറഞ്ഞു.

സിനിമയിൽ ഇന്ന് ഒരുപാട് മാറ്റം സംഭവിച്ചു. സ്ക്രിപ്റ്റ് കൺസെപ്റ്റുകളും കഥകളും കഥാപാത്രങ്ങളും വ്യത്യസ്തമാണ്. ഹീറോയും ഹീറോയിനും എന്ന പഴയ ഫാഷനല്ല ഇപ്പോൾ. ഇത് വളരെ റിഫ്രഷിംഗ് ആണ്. ഇപ്പോൾ മനോഹരമായ സ്ക്രിപ്റ്റുകൾ ഉണ്ട്. പുതിയ തരം സിനിമകളിൽ പ്രേക്ഷകർക്കും താൽപര്യം ഉണ്ട്.
അതിനാൽ സിനിമയിലേക്ക് തിരിച്ചു വന്നതിൽ സന്തോഷമുണ്ട്. ഇനിയും തുടർന്ന് സിനിമകൾ ചെയ്യാനാണ് തീരുമാനമെന്നും ലൈല വ്യക്തമാക്കി. കാർത്തി വളരെ മികച്ച പ്രകടനാണ് സർദാറിൽ കാഴ്ച വെച്ചിരിക്കുന്നതെന്നും കഠിനാധ്വാനി ആയ നടനാണ് കാർത്തിയെന്നും ലൈല അഭിപ്രായപ്പെട്ടു.

കാർത്തി വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന സർദാർ എന്ന സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെ ആണ് കാർത്തി സിനിമയിൽ അവതരിപ്പിക്കുന്നത്. പിഎസ് മിത്രനാണ് സർദാർ സംവിധാനം ചെയ്യുന്നത്. സംഗീത സംവിധാനം ജിവി പ്രകാശും. ഒക്ടോബർ 21 ന് ചിത്രം തിയറ്ററുകളിൽ എത്തും. പൊന്നിയിൻ സെൽവന് ശേഷം കാർത്തി നായകനായെത്തുന്ന സിനിമയെന്ന പ്രത്യേകതയും സർദാറിനുണ്ട്.


Click it and Unblock the Notifications











