എന്റെയിഷ്ടം സൂര്യയോട് ആയിരുന്നു, ജ്യോതിക ഇതറിഞ്ഞാല്‍ എന്നെ കൊല്ലും; 9 വര്‍ഷത്തെ പ്രണയത്തെ കുറിച്ചും നടി ലൈല
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ലൈല. സ്വപ്‌നക്കൂട്, വാര്‍ ആന്‍ഡ് ലവ്, മഹാസമുദ്രം തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷം അവതരിപ്പിച്ചാണ് ലൈല മലയാളികളുടെ മനസില്‍ ഇടം നേടിയത്. എന്നാല്‍ തമിഴില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് നടിയ്ക്ക് ഉണ്ടായിരുന്നത്. 2006 ല്‍ മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചതിന് ശേഷം നടി സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു.
ഇറാനിയന്‍ ബിസിനസുകാരനുമായി ഇഷ്ടത്തിലായ നടി 2006 ലാണ് വിവാഹിതയാവുന്നത്. ശേഷം സിനിമ ഉപേക്ഷിച്ചു. ഇതിനിടയില്‍ രണ്ട് മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. ഈ വര്‍ഷം കാര്‍ത്തിയുടെ സര്‍ദാര്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ലൈല. ഒപ്പം ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ക്രഷ് തോന്നിയ നടനെ കുറിച്ചും പറയുകയാണ് നടി.
തന്റേത് ലവ് മ്യാരജാണെന്നാണ് ലൈല പറയുന്നത്. ഫുള്‍ ലവ് ആയിരുന്നു. ഒന്‍പത് വര്‍ഷത്തെ പ്രണയമാണ്. അതില്‍ വഴക്കും ബഹളവുമൊന്നുമില്ല. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ സഹോദരനാണെന്നാണ് ലൈല പറയുന്നത്. ഒന്‍പത് വര്‍ഷം പ്രണയിച്ചതിന് ശേഷം എന്റെ സഹോദരന്‍ നിങ്ങളെ പ്രൊപ്പോസ് ചെയ്യാന്‍ പോവുന്നില്ല.

നിങ്ങള്‍ തന്നെ തീരുമാനിച്ചിട്ട് പോയി വിവാഹം കഴിക്കുകയാണെങ്കില്‍ ഞങ്ങളെല്ലാവരും വരാം എന്നാണ് സഹോദരന്‍ പറഞ്ഞത്. പ്രണയം തുടങ്ങി ഒന്‍പത് കൊല്ലം ആയപ്പോഴെക്കും എന്റെ കുടുംബവും അദ്ദേഹത്തിന്റെ കുടുംബവുമൊക്കെ ഒരുപോലെയായി. ആ സമയത്ത് ഞങ്ങള്‍ രണ്ട് പേരും ജോലിയുമായി നടക്കുകയായിരുന്നു. രണ്ട് കുട്ടികളാണ് ഉള്ളത്. അവര്‍ക്ക് പതിനഞ്ചും പതിമൂന്നും വയസുണ്ട്.
കൂടെ അഭിനയിച്ച താരങ്ങളില്‍ ക്രഷ് തോന്നിയത് ആരോടാണെന്നാണ് ലൈലയോട് അവതാരകന്‍ ചോദിച്ചത്. ചോദ്യം കേട്ട് ആദ്യമൊന്ന് കണ്‍ഫ്യൂഷനിലായ നടി അത് സൂര്യയാണെന്ന് പറഞ്ഞു. പിന്നാലെ ഇത് കേട്ടാല്‍ ജ്യോതിക തന്നെ കൊല്ലുമെന്നും സൂചിപ്പിച്ചു. അദ്ദേഹം എനിക്ക് ക്രഷ് ആണെന്ന് പറയാന്‍ പറ്റില്ല. ഞങ്ങള്‍ അത്രും നല്ല സുഹൃത്തുക്കളായിരുന്നു. അത് വേറൊരു തരം റിലേഷന്‍ഷിപ്പാണ്. ഞങ്ങള്‍ക്ക് വളരെ കാലമായി അടുത്തറിയാവുന്നവരാണ്.

ഞാന്‍ തമിഴിലാണ് കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. തെലുങ്കില്‍ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ നല്ല സക്രീപ്‌റ്റൊന്നും തെലുങ്കില്‍ നിന്നും തനിക്ക് ലഭിക്കുന്നില്ലെന്നാണ് ലൈല പറയുന്നത്. തെലുങ്കിലെ സംവിധായകര്‍ എനിക്ക് നല്ലൊരു സ്‌ക്രീപ്റ്റ് പോലും തരുന്നില്ല. പല സംവിധായകരും അമ്മയുടെ റോളോ സഹോദരിയുടെ റോളോ തരാമെന്ന് പറഞ്ഞു. അതെനിക്ക് വേണ്ട.
റാപ്പിഡ് ഫയര്‍ സെക്ഷനിലെ ചോദ്യങ്ങള്‍ക്കും ലൈല മറുപടി പറഞ്ഞിരുന്നു. ഏറ്റവും അഡിക്ഷനുള്ള കാര്യമെന്താണെന്ന ചോദ്യത്തിന് ഫോണ്‍ ആണെന്ന് നടി പറയുന്നു. എല്ലാവരുടെയും പ്രശ്‌നം അതാണെന്നാണ് എനിക്ക് തോന്നുന്നത്.

ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ള സിനിമ ഏതാണെന്ന ചോദ്യത്തിന് 'സൗണ്ട് ഓഫ് മ്യൂസിക്', എന്നാണ് ലൈല പറഞ്ഞത്. അതൊരു ക്ലാസിക് ഇംഗ്ലീഷ് മൂവിയാണ്. അത്തരത്തിലുള്ള ക്ലാസിക് സിനിമകളാണ് എനിക്കേറ്റവും ഇഷ്ടമുള്ളത്. തമിഴിലെയും തെങ്കിലെയും പറയുകയാണെങ്കില്‍ എന്‍ടിആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവരുടെ സിനിമകളാണ് ഇഷ്ടമെന്ന് ലൈല പറയുന്നു.
ശുദ്ധ ഹൃദയമുള്ളത് ആര്‍ക്കാണെന്ന ചോദ്യത്തിന് എന്റെ ഭര്‍ത്താവിനാണെന്നാണ് നടിയുടെ മറുപടി. താരങ്ങളെ നോക്കുകയാണെങ്കില്‍ നാഗര്‍ജുനയാണ്. ഭാവിയില്‍ ഇന്ത്യയിലെ സൂപ്പര്‍സ്റ്റാറാവുമെന്ന് തോന്നുന്നത് പവണ്‍ കല്യാൺ ആണെന്നും ലൈല കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











