ചെയ്ത കഥാപാത്രങ്ങള്‍ വീണ്ടും, മടുപ്പ് തോന്നുന്നുവെന്ന് ലക്ഷ്മി മേനോന്‍
രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ലക്ഷ്മി മേനോന്‍. എന്നാല്‍ അധിക നാളൊന്നും നടി മലയാളത്തില്‍ നിന്നില്ല. സുന്ദരപാണ്ഡ്യന്‍ എന്ന ചിത്രത്തിലൂടെ നേരെ തമിഴിലേക്ക് പോയി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡും ലഭിച്ചു.
ഇപ്പോള്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിമാരിലൊരളാണ് ലക്ഷ്മി മേനോന്‍. വളരെ സൂഷമമായാണ് നടി വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നത്. 60ഓളം ചിത്രങ്ങള്‍ ഇതുവരെ വന്നു. അതില്‍ വളരെ നല്ലതെന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് താന്‍ തിരഞ്ഞെടുത്തിട്ടുള്ളതെന്നും നടി പറയുന്നു.

വ്യത്യസ്തമായ വേഷങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. പക്ഷേ അടുത്തിടെ വന്ന വേഷങ്ങളെല്ലാം ഒരേ പോലെയായിരുന്നു. തുടക്കത്തില്‍ ഇത്തരം വേഷങ്ങളോട് ഇഷ്ടം തോന്നിയെങ്കിലും ഇപ്പോള്‍ മടുപ്പ് തോന്നുകയാണെന്ന് നടി പറയുന്നു.
രെക്ക എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ് സേതുപതിയാണ് നായകന്‍. വിജയ് സേതുപതിയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് പോയി. ചിത്രത്തിന് അനിയോജ്യമായ ലോക്കേഷനുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതെന്നും ലക്ഷ്മി മേനോന്‍ പറയുന്നു.


Click it and Unblock the Notifications