ദിലീപിന്റെ നായിക ബിഗ് ബോസിലേക്കുള്ള ക്ഷണം നിരസിച്ചു, തീരുമാനത്തിലെ കാരണം ഇതാണെന്ന് ലക്ഷ്മി മേനോന്‍
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ലക്ഷ്മി മേനോന്‍. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാളത്തിലേക്ക് എത്തിയത്. മലയാളത്തിലൂടെ തുടക്കം കുറിച്ച താരം അന്യഭാഷയിലേക്കെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്നും താരം തെളിയിച്ചിരുന്നു. ദിലീപ് ചിത്രമായ അവതാരത്തില്‍ നായികയായി അഭിനയിച്ചതോടെയായിരുന്നു ലക്ഷ്മിയുടെ ആരാധകപിന്തുണ കൂടിയത്. മണിമേഖല എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി മേനോന്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബിഗ് ബോസ് തമിഴ് പതിപ്പിലേക്ക് താരം എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് നാലാമത്തെ സീസണ്‍ വൈകാതെ തന്നെ ആരംഭിക്കുമെന്നുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇത്തവണ മാറ്റുരയ്ക്കാന്‍ ഏതൊക്കെ താരങ്ങളാണ് എത്തുന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ലക്ഷ്മി മേനോനും ഇത്തവണ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്.
ബിഗ് ബോസിലേക്ക് താനില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ലക്ഷ്മി മേനോന്‍ ഇപ്പോള്‍. ഇത്തരത്തിൽ വെറും ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്ന് താരം പറയുന്നു. ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ട. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ലക്ഷ്മി തന്‍റെ നിലപാട് വ്യക്തമാക്കിയത്. തമിഴ് ബിഗ് ബോസിലേക്ക് താരത്തേയും തിരഞ്ഞെടുത്തുവെന്നുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയായാണ് ലക്ഷ്മി ഇതേക്കുറിച്ച് വിശദീകരിച്ചത്.

ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ലക്ഷ്മി മേനോന്‍ പറഞ്ഞിരുന്നു. താരത്തിന്‍റെ ഈ പരാമര്‍ശത്തെ വിമര്‍ശിച്ച് നിരവധി പേരായിരുന്നു എത്തിയത്. പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്നാണ് ആരാധകർ വിമർശിക്കുന്നത്. താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിവാദങ്ങള്‍ക്ക് താരം മറുപടി നല്‍കിയത്.
Recommended Video
ഈ ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ, ഞാൻ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











