തന്റെ കടമ ഇതല്ല, വനിതയോട് പരസ്യമായി മാപ്പ് പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണൻ , പിന്നീട് താരം ചെയ്തത്

കോളിവുഡിൽ ഏറെ ചർച്ചയായ വിവാഹമായിരുന്നു നടി വനിത വിജയകുമാറിന്റേത്. നടിയ്ക്കും ഭർത്താവിനുമെതിരെ പല വിമർശനങ്ങളാണ് സമൂഹത്തിന്റെ വിവിധ ഭാഗത്തിൽ നിന്ന് ഉയർന്ന് വരുന്നത്. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റര്‍ പീറ്റര്‍ പോളിനെയാണ് വനിത വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വനിതയുടെ മൂന്നാമത്തെ വിവാഹവും പീറ്ററിന്റെ രണ്ടാമത്തേയും വിവാഹമായിരുന്നു.

വനിത-പീറ്റർ വിവാഹത്തിന് പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നടിയും ആക്ടിവിസ്റ്റുമായ ലക്ഷമി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ രൂക്ഷ വിമർശനമായിരുന്നു ലക്ഷ്മി പീറ്ററിനും വനിതയ്ക്കും നേരെ ഉന്നയിച്ചത്. ഇതിന് മറുപടിയുമായി വനിത രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ഒരു വാക്ക്വാദത്തിന് കളമൊരുങ്ങുകയായിരുന്നു. ഇപ്പോഴിത വനിതയോട് മാപ്പ് പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണൻ.

 ട്വീറ്റും  ഒഴിവാക്കി

താരങ്ങളായ വനിതയും ലക്ഷ്മി രാമകൃഷ്ണനും തമ്മിലുള്ള ട്വീറ്റ് സോഷ്യൽ മീഡിയയിൽ മാത്രമല്ല കോളിവുഡിലും വലിയ ചർച്ച വിഷയമായിരുന്നു. അടുത്ത ബന്ധമുള്ള ഇവർ സോഷ്യൽ മീഡിയയിലൂടെ പരസ്പരം പോരടിച്ചത് പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിക്കുകയായിരുന്നു. ഇപ്പോഴിത വനിതയോട് മാപ്പ് പറഞ്ഞ് ലക്ഷമി രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ ട്വീറ്റുകളും ഡിലീറ്റ് ചെയ്തതായി താരം അറിയിച്ചു. ''വനിതയുടെ വിഷയത്തി ഞാൻ ഇടപെടാൻ പാടില്ലായിരുന്നു. നിങ്ങളുടെ അനുവാദത്തോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റും ഞാൻ ഡിലീറ്റ് ചെയ്തു. നിങ്ങൾ പറഞ്ഞതുപോലെ, പാവപ്പെട്ട കുട്ടികൾക്കായി ശബ്ദമുയർത്തുന്നതാണ് എന്റെ കടമ. അത് ഞാൻ ചെയ്യുമെന്നും ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു''.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
ഞെട്ടിച്ചു

വിവാഹ വാർത്ത അറിഞ്ഞതിന് ശേഷമുളള ലക്ഷ്മിയുടെ ആദ്യ പ്രതികരണം വൈറലായിരുന്നു. ഞാൻ വിവാഹ വാർത്ത കണ്ടു. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കൂടാതെ ഇതുവരെ വിവാഹ മോചനവും നേടിയിട്ടില്ല. വിദ്യാഭ്യാസവും എക്സ്പോഷറുമുള്ള ഒരാൾക്ക് എങ്ങനെ ഇത്തരം മണ്ടത്തരം ചെയ്യാൻ കഴിയും? ശരിക്കും ഞാൻ ഞെട്ടിപ്പോയി ലക്ഷ്മി ട്വീറ്റ് ചെയ്തു. ഇവരുടെ വിവാഹം കഴിയുന്നത് വരെ പീറ്ററിന്റെ ഭാര്യ എന്തുകൊണ്ട് കാത്തിരുന്നു. എന്ത് കൊണ്ടാണ് ഇത് നിർത്താതിരുന്നതെന്നും ലക്ഷ്മി ചോദിക്കുന്നുണ്ട്.

വനിതയോട്  ആശങ്ക

നിരവധി ദുഷ്കരമായ അവസ്ഥയിലൂടെയാണ് അവൾ കടന്ന് വന്നത്. ഈ ബന്ധത്തിലെങ്കിലും എല്ലാം ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എല്ലാവരും അവളുടെ സന്തോഷമാണ് ആഗ്രഹിച്ചത്. എന്നാൽ അവൾ മാത്രം അങ്ങനെ ആഗ്രഹിച്ചിരുന്നില്ല. ലക്ഷ്മിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മറുപടിയുമായി വനിത എത്തുകയായിരുന്നു. ലക്ഷ്മിയ്ക്കും നടിയുടെ ഷോയ്ക്കും എതിരെ രൂക്ഷ വിമർശനമായിരുന്നു വനിത ഉന്നയിച്ചത്.

  എന്റെ കാര്യം  നോക്കാൻ  അറിയാം

തന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അറിയാമെന്നും ആരുടേയും സാഹായം ആവശ്യമില്ലെന്നുമായിരുന്നു വനിത പറഞ്ഞു .. ഇത് ഒരു പൊതുപ്രശ്നമല്ല. ദയവ് ചെയ്ത് ഇക്കാര്യത്തിൽ നിങ്ങൾ നിശബ്ദത പാലിക്കണം. ഇത് നിങ്ങളുടെ ഷോയല്ല. ഇപ്പോഴത്തെ സാഹചര്യം നിങ്ങളുടെ ഷോയുടെ പ്രചരണത്തിനായി ഉപയോഗിക്കരുതെന്നും വനിത ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് താരം ട്വീറ്റ് ഡിലീറ്റ് ചെയ്തത്.

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X