'ഓപ്പണ്‍ ആയി വസ്ത്രം മാറേണ്ടി വന്നിട്ടുണ്ട്, പാറപ്പുറത്ത് കിടന്ന് ഉറങ്ങി; അത് കണ്ട് ഒരാള്‍ പറഞ്ഞു: മധൂ
ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളില്‍ സജീവമായ നടി മധൂ നിരവധി നല്ല സിനിമകളില്‍ അഭിനയിച്ചു വരികയാണ്. ഫൂല്‍ ഓര്‍ കാന്തേ, റോജ, യോദ്ധ, ജെന്റില്‍മാന്‍, തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗവുമായിരുന്നു നടി ഒരു കാലത്ത്. സാമാന്ത നായികയായി എത്തിയ ശാകുന്തളം, കങ്കണ അഭിനയിച്ച തലൈവി തുടങ്ങിയ ചിത്രങ്ങളില്‍ മധൂ അടുത്തിടെ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ സിനിമാ ഇന്‍ഡസ്ട്രി മാറിയതിനെക്കുറിച്ച് മധു സംസാരിക്കുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ ഇന്‍ഡസ്ട്രി വല്ലാതെ മാറി പോയെന്ന് നടി പറയുന്നു. താന്‍ അഭിനയിക്കുന്ന കാലത്ത് നടിമാര്‍ വാനിറ്റി വാനുകള്‍ ഉപയോഗിക്കാനും ഒന്ന് ശുചിമുറികളില്‍ പോകാനുമൊക്കെ എന്തോരം ബുദ്ധിമുട്ടിയിരുന്നെന്ന് പറയുകയാണ് നടി. ചിലപ്പോഴൊക്കെ ഓപ്പണ്‍ ആയി വസ്ത്രം മാറാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ടെന്നും മധൂ പറയുന്നു.

'അതൊരു സത്യാവസ്ഥയാണ്. അത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. കൊലാച്ചിയിലെ റെഡ് കേവ്‌സ് ഇല്‍ വെച്ചിട്ട് ഒരു തമിഴ് സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു കുന്നിന് താഴെ നിറയെ മരങ്ങളുള്ള ഒരു സ്ഥലത്തായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. അവിടുത്തെ ചൂടില്‍ ഡാന്‍സ് കളിക്കുന്ന സമയത്ത് നമ്മള്‍ ഉപയോഗിച്ചിരുന്ന വസ്ത്രം അത് മാറ്റാനും നമ്മള്‍ തന്നെയേ കാണൂ. ആ സമയത്ത് ആരെങ്കിലും നമ്മള്‍ വസ്ത്രം മാറുന്നത് കാണുന്നുണ്ടോ എന്ന് പോലും അറിയില്ല,' മധൂ പറഞ്ഞു.
സംവിധായകന്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലെ പാട്ട് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് റെസ്റ്റ് ചെയ്യാന്‍ വേറെ എവിടെയും സ്ഥലമില്ലാത്തതുകൊണ്ട്, തനിക്ക് ഒരു പാറയുടെ മേല്‍ താത്കാലികമായി കിടന്ന് ഉറങ്ങേണ്ടി വന്നു എന്നും മധൂ പറഞ്ഞു. പക്ഷെ ഇന്ന് അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒന്നും സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് ഇല്ലെന്നും നടി പറഞ്ഞു.
'ഇന്ന് അങ്ങനത്തെ സാഹചര്യമൊന്നുമില്ല. നിങ്ങള്‍ക്ക് മേക്ക് അപ്പ് വാന്‍ വേണമെന്ന് നിങ്ങള്‍ക്ക് ഇന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ തരും. പക്ഷെ ഞാന്‍ ഇരുവര്‍ ഒക്കെ ഷൂട്ടെ ചെയ്യുന്ന സമയത്ത്, തമിഴ്‌നാട്ടില്‍ എവിടെയോ ആണ് ഷൂട്ട്. സ്ഥലം ഓര്‍മയില്ല. ബ്രേക്ക് സമയത്ത് ഞാന്‍ ഒരു പാറക്കല്ലന്റെ മുകളില്‍ ഒന്ന് മയങ്ങി. ഈ സമയം ആരോ പറയുന്നത് കേട്ടു, കഷ്ടം പണം കിട്ടുന്നുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം. കല്ലിന്റെ മേലെയല്ലേ ഉറങ്ങുന്നത്, എന്നാണ്,' എന്നും മധൂ പറഞ്ഞു.
90 കളില്‍ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ നടി ഇന്ന് അതുപോലെ ഒരു ബ്രേക്ക് തരുന്ന കഥാപാത്രം ലഭിക്കുന്നതിനായും കാത്തിരിക്കുകയാണ്. ഞാന്‍ എപ്പോഴും ഒരു നടിയാണ്. എനിക്ക് മുന്നില്‍ ഒരു വേദിയുണ്ടെങ്കിലും ഇല്ലെങ്കിലും. അതുകൊണ്ട് തന്നെ ഒരു നല്ല നടിയായി ഇരിക്കാന്‍ എല്ലാ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കാറുണ്ടെന്നും നടി പറഞ്ഞു.

താന്‍ തിരിച്ചുവരവ് നടത്തിയ ഘട്ടത്തില്‍ അമ്മ വേഷവും ഏട്ടത്തിയമ്മ വേഷവും ചെയ്യില്ലെന്ന് തന്നെയാണ് തീരുമാനിച്ചത്. പക്ഷെ പിന്നീട് ചിന്തിച്ചപ്പോള്‍, അമ്മ വേഷം ചെയ്യണോ വേണ്ടയോ എന്നുള്ളതല്ല, ഏത് തരം അമ്മ വേഷമാണ് നിങ്ങളിലേക്ക് എത്തുന്നത്, എങ്ങനെയാണ് അത് നിങ്ങള്‍ ചെയ്യുന്നത് എന്നതു പോലെയാണ് കാര്യങ്ങള്‍ എന്ന് മനസിലായെന്നും മധൂ പറഞ്ഞു. സത്യത്തില്‍ കാര്യമെന്തായിരുന്നു എന്ന് വെച്ചാല്‍ സ്ഥിരം ക്ലീഷേ അമ്മ വേഷവും ചേട്ടത്തി വേഷവും ഒന്നും ചെയ്യാന്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അതില്‍ നിന്ന് പുറത്ത് കടക്കണമെന്നാണ് ചിന്തിച്ചത്.
ഇപ്പോള്‍ ഞാന്‍ അങ്ങനെ ഒരു റോള്‍ അഭിനയിക്കുന്നതിന് എന്റെ മനസില്‍ ഉണ്ടാക്കി വെച്ചിരുന്ന തടസ്സം ഞാന്‍ നീക്കി. എല്ലാ തരം റോളുകളും ചെയ്യുമെന്ന് മനസില്‍ ഉറപ്പിച്ചു. സീ 5ന് വേണ്ടി ഫയര്‍ ഫ്‌ളൈസില്‍ ഒരു മുത്തശ്ശിയുടെ റോള്‍ ആണ് താന്‍ ചെയ്തത്. അഭിനയിക്കാനാണ് ഇവിടെ നില്‍ക്കുന്നതെങ്കില്‍ എല്ലാ കഥാപാത്രവും ചെയ്യണമെന്നും നടി പറഞ്ഞു.


Click it and Unblock the Notifications











