ഞാനും ഭര്‍ത്താവിനെ പോലൊരു തടിച്ചിയാവും! ഏറെ വേദനിപ്പിച്ച കാര്യമെന്താണെന്ന് വെളിപ്പെടുത്തി നടി മഹാലക്ഷ്മി
തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായിട്ടുള്ള താരവിവാഹമായിരുന്നു നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും തമ്മിലുള്ളത്. വളരെ രഹസ്യമായി വിവാഹിതരായ താരങ്ങളുടെ വിവാഹഫോട്ടോസ് പുറത്ത് വന്നതോടെയാണ് പുറംലോകം ഈ കഥകള്‍ അറിയുന്നത്. പിന്നാലെ താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു.
രവീന്ദ്രറിന്റെ ശരീരത്തെ ചുറ്റിപ്പറ്റിയാണ് കൂടുതലും പരിഹാസങ്ങള്‍ വന്നിരുന്നത്. ശരീരഭാരം കൂടിയതിന്റെ പേരില്‍ നിര്‍മാതാവിനെ പലരും കളിയാക്കി. ഒപ്പം പണത്തിന്റെ അഹങ്കാരത്തിലൂടെ സുന്ദരിയായൊരു പെണ്ണിന്റെ ജീവിതം തകര്‍ക്കാന്‍ നോക്കുകയാണോ എന്നടക്കമുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങളും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ മഹാലക്ഷ്മി തുറന്ന് സംസാരിച്ചിരുന്നു. തനിക്കേറ്റവും വിഷമം തോന്നിയ കാര്യത്തെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരുന്നു. 'ഞങ്ങളുടെ വിവാഹ സമയത്ത് പലരും ട്രോളുകളുമായി വന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ അവരെയെല്ലാം അവഗണിച്ചെന്നാണ്', അഭിമുഖത്തില്‍ മഹാലക്ഷ്മി പറയുന്നത്.
മാത്രമല്ല ഭര്‍ത്താവ് രവീന്ദറിന് തടി കൂടുതലായതിനാല്‍ ഞാനും അദ്ദേഹത്തിന് വേണ്ടി ഇപ്പോള്‍ വണ്ണം കൂട്ടുകയാണെന്നും നടി പറയുന്നു. എത്ര പ്രാവിശ്യം വണ്ണം കുറക്കാന്‍ പറഞ്ഞിട്ടും രവീന്ദര്‍ അതിനോട് മാത്രം പ്രതികരിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തടി കൂടുന്നത്. ഞാന്‍ ഉറങ്ങുമ്പോള്‍ പോലും വന്ന് എന്നെ വിളിച്ചുണര്‍ത്തി ചോറ് കഴിക്കണമെന്ന് പറയും. ആ സമയം എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
അതേ സമയം ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് താനും അതുപോലെയായെന്നും നടി പറഞ്ഞിരിക്കുകയാണ്. 'ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാല്‍ ഞാനും ധാരാളം കഴിക്കും. അങ്ങനെയാണ് എനിക്കും ഭക്ഷണക്രമം നഷ്ടമാകുന്നത്. ഇങ്ങനെ കഴിച്ചാല്‍ അധികം വൈകാതെ ഒരു ദിവസം ഞാനും രവീന്ദറിനെ പോലെ തടിച്ചി ആയിട്ടുണ്ടാവും. എന്നാല്‍ തനിക്കേറ്റവും വിഷമം തോന്നിയ കാര്യം രവീന്ദറിന്റെ മുടി ഇപ്പോള്‍ നരയ്ക്കുന്നത് കണ്ടിട്ടാണെന്നും അഭിമുഖത്തില്‍ മഹാലക്ഷ്മി പറഞ്ഞു.
മഹാലക്ഷ്മിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജീവിതം തുടങ്ങി കുറച്ചെത്തിയപ്പോഴെക്കും നടിയ്ക്ക് ഓരോ തിരിച്ചറിവുകള്‍ വന്ന് തുടങ്ങിയെന്നാണ് ആരാധകരും പറയുന്നത്. മുന്നോട്ട് പരസ്പരം മനസിലാക്കി പോയാല്‍ മാത്രമേ ജീവിതം മനോഹരമാവുകയുള്ളു. അതല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകരും ചൂണ്ടി കാണിക്കുന്നത്.
നേരത്തെ വിവാഹിതയായിരുന്ന മഹാലക്ഷ്മിയുടെ രണ്ടാം വിവാഹമായിരുന്നു രവീന്ദ്രറുമായിട്ടുള്ളത്. അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഇരുവര്‍ക്കും ഓരോ മക്കളുമുണ്ട്. ആദ്യ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതി്‌ന ശേഷമായിരുന്നു ഇരുവരും ഒരുമിക്കാമെന്ന് തീരുമാനിക്കുന്നത്.

മഹാലക്ഷ്മി രവീന്ദറിനെ പോലൊരാളെ വിവാഹം കഴിച്ചത് പണത്തിന് വേണ്ടി മാത്രമാണെന്നും അദ്ദേഹത്തിന്റെ സ്വത്ത് കണ്ടാണ് നടി വിവാഹത്തിനൊരുങ്ങിയതെന്നും വിവാഹസമയത്ത് പലരും പറഞ്ഞിരുന്നു. മാത്രമല്ല മഹാലക്ഷ്മിയെ പോലെ അതിസുന്ദരിയെ കിട്ടാന്‍ വേണ്ടി നിര്‍മ്മാതാവ് രവീന്ദറും പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ടാവുമെന്നുമടക്കം സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് പ്രചരിച്ചത്.
എന്നാല്‍ ട്രോളുകളെയൊക്കെ മറികടന്ന് നല്ല ദാമ്പത്യ ജീവിതം നയിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് താരങ്ങള്‍ പലപ്പോഴായി തെളിയിച്ചിരുന്നു. ഇടക്കാലത്ത് താരങ്ങള്‍ വിവാഹമോചിതരായെന്ന തരത്തിലും പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഒറ്റയ്ക്കുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മഹാലക്ഷ്മി തന്നെ പറഞ്ഞത്.
ഇതിനിടയില്‍ രവീന്ദറിനെതിരെ കേസ് വരികയും താരം ജയിലില്‍ പോവുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. ഒരാളെ കബളിപ്പിച്ച് പണം വാങ്ങിയെന്ന് ആരോപിച്ച് കൊണ്ടാണ് നിര്‍മാതാവിനെതിരെ കേസ് വന്നത്. അവസാനം താരത്തിന് ജയിലില്‍ പോവേണ്ട സാഹചര്യം വരെ ഉണ്ടാവുകയായിരുന്നു.


Click it and Unblock the Notifications