വിജയ് വളരെ കൂളും സപ്പോര്‍ട്ടീവുമാണ്; മാസ്റ്ററിനെ കുറിച്ചും ഇളയദളപതിയെ കുറിച്ചും പറഞ്ഞ് നടി മാളവിക മോഹനന്‍

പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ നടി മാളവിക മോഹനന്‍ ഇപ്പോള്‍ ബോളിവുഡ് നായികയാണ്. മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളിലേക്ക് പോയതോടെയാണ് മാളവിക ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ തമിഴിലാണ് സജീവം. ഏറ്റവും പുതിയതായി വിജയ് നായകനായി ഇന്ന് റിലീസ് ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

വലിയ പ്രതീക്ഷയോടെ കാത്തിരുന്ന മാസ്റ്റര്‍ തിയറ്ററുകളിലേക്ക്് എത്തിയതിന്റെ സന്തോഷത്തിലാണ് മാളവികയും. ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ എല്ലാവരും കാത്തിരിക്കുകയാണെന്ന് മനോരമയക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ മാളവിക പറയുകയാണ്. അതുപോലെ വിജയിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും നടി സൂചിപ്പിക്കുന്നു.

വിശേഷങ്ങള്‍ പറഞ്ഞ് മാളവിക

മാസ്റ്ററിന്റെ റിലീസില്‍ ഞാനും വളരെ എക്‌സൈറ്റഡാണ്. ഒരു ബിഗ് റിലീസ് ചിത്രമാണ് മാസ്റ്റര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. സിനിമയുടെ വിജയം ആഘോഷിക്കാന്‍ കാത്തിരിക്കുയാണ് ടീം മുഴുവന്‍. തിയറ്ററില്‍ സകല മൂവി റെക്കോര്‍ഡുകളും തകര്‍ക്കുന്ന ചിത്രമായി മാസ്റ്റര്‍ മാറുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ആളുകള്‍ പൂര്‍ണമായി തിയറ്ററിലേക്ക് വരാത്ത സ്ഥിതിയാണല്ലോ ഇപ്പോള്‍. അതുകൊണ്ട് ഞങ്ങളുയെ പ്രയോറിറ്റിയും മാറിയെന്നും മാളവിക പറയുന്നു.

 വിശേഷങ്ങള്‍ പറഞ്ഞ് മാളവിക

വിജയ് വളരെ കൂളും സപ്പോര്‍ട്ടീവുമാണ്. നല്ല സുഹൃത്താണ്. മാസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജുമായിട്ടും നല്ല സൗഹൃദമാണ്. കലകാരി എന്ന നിലയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹവും പിന്തുണയും ലഭിച്ചത് തമിഴില്‍ നിന്നാണെന്നാണ് മാളവിക പറയുന്നത്. തമിഴിലെ പ്രേക്ഷകരുമായി കൂടുതല്‍ കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ട്. മുംബൈയിലായിരുന്നു പഠനമെങ്കിലും അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വിദേശത്താണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരുപാട് സൗഹൃദങ്ങളുണ്ട്.

വിശേഷങ്ങള്‍ പറഞ്ഞ് മാളവിക

മുംബൈയില്‍ വളര്‍ന്നെങ്കിലും പയ്യന്നൂരാണ് സ്വദേശം. എല്ലാ വേനല്‍ക്കാലത്തും കുടുംബസമേതം പയ്യന്നൂര്‍ക്ക് എ്ത്താറുണ്ട്. അവിടെ അച്ചച്ചനും അമ്മമ്മയും മറ്റ് ബന്ധുക്കളെല്ലാമുണ്ട്. ഓരോ വരവിലും രണ്ടോ മൂന്നോ ആഴ്ച പയ്യന്നൂര്‍ ഉണ്ടാവും. നാട്ടിന്‍പുറമാണ്. കസിന്‍സിന്റെ കൂടെ മാങ്ങ പറിക്കാന്‍ പോകുന്നതാണ് അവധിക്കാലത്തെ പ്രധാന വിനോദം.

Recommended Video

Master Audience Response From Kochi | FilmiBeat Malayalam
 വിശേഷങ്ങള്‍ പറഞ്ഞ് മാളവിക

ധനുഷിന്റെ കൂടെ തമിഴില്‍ അഭിനയിക്കുന്നതാണ് ഏറ്റവും പുതിയ പ്രൊജക്ട്. മൂന്നോ നാലോ ദിവസത്തിനകം അതിന്റെ ജോലിയിലേക്ക് പ്രവേശിക്കും. ലോക്ഡൗണിന് മുന്‍പേ സൈന്‍ ചെയ്തിരുന്ന ഒരു ബോളിവുഡ് സിനിമ വരാനുണ്ട്. വലിയ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം വമ്പന്‍ സിനിമയാണ്. ഫെബ്രുവരിയില്‍ അനൗണ്‍സ് ചെയ്യും. ഇതല്ലാതെ തമിഴിലും തെലുങ്കിലുമായി വേറെയും ചിത്രങ്ങളുണ്ട്.

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X