ദളപതി അന്ന് പറഞ്ഞ വാക്കുകള്‍ അത് അത്രത്തോളം വലുതാണ്, വെളിപ്പെടുത്തി മാളവിക മോഹനന്‍
ദളപതി വിജയുടെ മാസ്റ്ററിലൂടെ തെന്നിന്ത്യയില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നടി മാളവിക മോഹനന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനീകാന്ത് ചിത്രം പേട്ടയിലൂടെ തമിഴിലെത്തിയ മാളവിക തുടര്‍ന്നാണ് വിജയുടെ നായികയായും അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ പട്ടം പോലെ എന്ന സിനിമയിലൂടെയായിരുന്നു മാളവികയുടെ സിനിമാ അരങ്ങേറ്റം. അതേസമയം മാസ്റ്റര്‍ സമയത്ത് ദളപതി വിജയ് തന്നോട് പറഞ്ഞ കാര്യം ഒരഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു.

അഭിനയം തുടരണം, മികച്ച ഭാവിയുണ്ട് എന്ന് അദ്ദേഹം തന്നോട് പറഞ്ഞതായി നടി പറയുന്നു. അധികം സംസാരിക്കാത്ത ഒരാളില്‍ നിന്ന് വന്ന ഈ ഒരു കമന്റ് വലുതല്ലേ. മാളവിക പറയുന്നു. അടുത്ത സിനിമ ധനുഷിന്റെ ഡിഫോര്‍ ത്രീയാണെന്നും നടി പറഞ്ഞു. കഴിഞ്ഞ എപ്രില്‍ 13ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു മാസ്റ്റര്‍. എല്ലാവരും വലിയ ത്രില്ലിലായിരുന്നു ആ സമയത്ത്. മാസ് റിലീസ് ആഘോഷിക്കാനുളള ഒരുക്കത്തിനിടെയിലാണ് കോവിഡ് കാരണം തിയ്യേറ്ററുകളെല്ലാം അടച്ചിടലിലേക്ക് പോയത്, അഭിമുഖത്തില്‍ മാളവിക മോഹനന്‍ പറഞ്ഞു.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
അതേസമയം ആദ്യ തമിഴ് ചിത്രമായ പേട്ടയിലെ റോള്‍ തിരഞ്ഞെടുക്കാന്‍ ഒരു മടിയുമില്ലായിരുന്നു എന്നും നടി പറഞ്ഞു. മുഴുനീള കഥാപാത്രം അല്ലായിരുന്നെങ്കിലും അതിനുളള പ്രാധാന്യം തിരിച്ചറിയാന്‍ പറ്റി. മാസ്റ്ററില്‍ ചാരു എന്ന കഥാപാത്രത്തെയായിരുന്നു മാളവിക അവതരിപ്പിച്ചത്. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് മാസ്റ്റര്‍. വിജയ്ക്കും മാളവികയ്ക്കും പുറമെ വിജയ് സേതുപതി, അര്‍ജുന്‍ ദാസ്, ശാന്തനു, ഗൗരി കിഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.


Click it and Unblock the Notifications