അവസാനം എനിക്ക് ആ ചാനസ് കിട്ടി, ത്രില്ലടിച്ചിരിയ്ക്കുകയാണെന്ന് മാളവിക മോഹന്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് ക്യാമറമാന്‍ കെ യു മോഹനന്റെ മകള്‍ മാളവിക മോഹന്‍ സിനിമാ ലോകത്തേക്ക് കടന്നത്. ആദ്യ ചിത്രം വേണ്ട രീതിയില്‍ വിജയിച്ചില്ല എങ്കിലും പിന്നീട് തിരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തില്‍ വളരെ അധികം സെലക്ടീവായ മാളവിക മലയാളത്തിനൊപ്പം തമിഴിലും സജീവമായി തുടരുകയാണിപ്പോള്‍. ധനുഷിനൊപ്പം പുതിയ ചിത്രം ചെയ്യുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് നടി.
ഡി43 എന്ന താത്കാലികമായി പേര് നല്‍കിയിരിയ്ക്കുന്ന ചിത്രത്തില്‍ മാളവിക മോഹന്‍ ജോയിന്‍ ചെയ്തു എന്ന കാര്യം പുറത്ത് വിട്ടത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്. ഇക്കാര്യത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോള്‍ മാളവികയും രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് ധനുഷിനൊപ്പം അഭിനയിക്കുന്ന സന്തോഷം നടി അറിയിച്ചത്. ധനുഷിന്റെ വലിയൊരു ആരാധികയാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഇപ്പോഴിതാ ഡി43 യിലൂടെ അതിനുള്ള അവസരം ലഭിച്ചിരിയ്ക്കുന്നു. ഞാന്‍ വളരെ അധികം ത്രില്ലിലാണ്.

സത്യ ജ്യോതി ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് നരേനാണ്. ചിത്രത്തിന്റെ ഷൂട്ടിങ് എത്രയും പെട്ടന്ന് ആരംഭിയ്ക്കുന്നതിനെ കുറിച്ചും ധനുഷിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചും മാത്രമാണ് ഇപ്പോള്‍ താന്‍ ചിന്തിയ്ക്കുന്നത് എന്ന് മാളവിക മോഹന്‍ പറയുന്നു.
പട്ടം പോലെ എന്ന ചിത്രം കൂടാതെ, നിര്‍ണായകം ദ ഗ്രേറ്റ് ഫാദര്‍ എന്നീ മലയാള സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ബിയോണ്ട് ദ ക്ലൗഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച മാളവിക വളരെ പെട്ടന്ന് ശ്രദ്ധ നേടുകയും ചെയ്തു. നാനു മട്ടു വരലക്ഷ്മി എന്ന ചിത്രത്തിലൂടെ കന്നടയിലും മാളവിക ഇതിനോടകം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
Recommended Video
രജനികാന്ത് നായകനായി എത്തിയ പെറ്റ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ നാന്ദി കുറിച്ചത്. തുടര്‍ന്ന് ഇളയ ദളപതി വിജയ് നായകനായി എത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാല്‍ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ റിലീസിങ് വൈകുന്ന മാസ്റ്റര്‍ എന്ന ചിത്രത്തില്‍ മാളവിക മോഹന് വലിയ പ്രതീക്ഷയുണ്ട്. കരിയറിലെ മറ്റൊരു നേട്ടമായിരിയ്ക്കും ചിത്രമെന്നാണ് നടി നേരത്തെ പറഞ്ഞിട്ടുള്ളത്. വിജയ് യെ കൂടാതെ വിജയ് സേതുപതിയും ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.


Click it and Unblock the Notifications











