മഞ്ജിമ മോഹന് വലിയൊരു ആഗ്രഹമുണ്ട്! ജയലളിതയുടെ ബയോപിക്കില്‍ അഭിനയിക്കണം, അതും ജയലളിതയായി..
ബാലതാരമായി സിനിമയിലെത്തിയ മഞ്ജിമ മോഹന്‍ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം നായികയായി തിരിച്ചെത്തിയിരുന്നു. നിവിന്‍ പോളിയുടെ നായികയായി ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയായിരുന്നു മഞ്ജിമയുടെ നായികയായിട്ടുള്ള അരങ്ങേറ്റേം. സിനിമയിലെ ഡെയ്‌സി ജോര്‍ജ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം തെലുങ്ക്, തമിഴ് എന്നീ ഭാഷ ചിത്രങ്ങളിലേക്ക് മഞ്ജിമ ചുവട് മാറുകയായിരുന്നു. തമിഴിലും തെലുങ്കിലുമായി നാലോളം സിനിമകളില്‍ നടി അഭിനയിച്ച് കഴിഞ്ഞു. ഇനി മലയാളത്തില്‍ നിര്‍മ്മിക്കുന്ന സം സം എന്ന സിനിമയാണ് ചിത്രീകരണം നടക്കുന്ന മഞ്ജിമയുടെ സിനിമ. റോമാന്റിക് ത്രില്ലറായ അച്ചം എന്‍പത് മദമയെടാ.. എന്ന സിനിമയിലെ മഞ്ജിമയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.
ഇപ്പോള്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായി മഞ്ജിമ പറഞ്ഞിരിക്കുന്ന കാര്യം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തമിഴ്‌നാടിന്റെ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കില്‍ ജയലളിതയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു നടി പറഞ്ഞിരിക്കുന്നത്. ജയലളിതയുടെ ധൈര്യം തന്നെ ഒത്തിരി ആകര്‍ഷിച്ചിരുന്നതായിട്ടും നടി പറയുന്നു. 2016 ല്‍ ജയലളിത മരിച്ചപ്പോള്‍ തമിഴ്‌നാടിന്റെ ഉരുക്ക് വനിത എന്ന് മഞ്ജിമ വിശേഷിപ്പിച്ചിരുന്നു.


Click it and Unblock the Notifications