മകള്‍ക്ക് വേണ്ടി അവസരം തട്ടിയെടുത്തു! നടന്റെ ആദ്യബന്ധത്തിലെ മകള്‍ അനിതയുടെ അവസരം നഷ്ടപ്പെടുത്തിയത് നടി മഞ്ജുള?
തമിഴിലെ ഇതിഹാസ നടന്‍ വിജയകുമാറിന്റെ സിനിമകളെക്കാളും അദ്ദേഹത്തിന്റെ കുടുംബജീവിതത്തെ പറ്റിയുള്ള കഥകളാണ് ചര്‍ച്ചയവാറുള്ളത്. 80-കളില്‍ തമിഴ് സിനിമയില്‍ ക്യാരക്ടര്‍ റോളുകളില്‍ അഭിനയിച്ചിരുന്ന നടന്‍ വിവാഹിതനായിരിക്കെ രണ്ടാമതും വിവാഹം കഴിക്കുകയായിരുന്നു.
സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനിടെ നടി മഞ്ജുളയുമായി പ്രണയത്തിലായ നടന്‍ ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാമതും വിവാഹം കഴിക്കുന്നത്. വിജയകുമാറിന് ആദ്യ ഭാര്യയില്‍ 2 പെണ്‍മക്കളും 1 മകനുമാണ് ഉള്ളതെങ്കില്‍ രണ്ടാം ഭാര്യ മഞ്ജുളയില്‍ 3 പെണ്‍മക്കളാണ് ഉള്ളത്.

ആറ് മക്കളില്‍ 5 പേരും അഭിനേതാക്കളാണ്. അതിലൊരാള്‍ മാത്രമാണ് സിനിമയിലേക്ക് എത്താതെ പോയത്. ആദ്യ ഭാര്യയില്‍ ജനിച്ച മകള്‍ അനിത വിജയകുമാര്‍ മാത്രമാണ് അഭിനയം പരീക്ഷിക്കാതെ വൈദ്യപഠനം തിരഞ്ഞെടുത്ത് ഡോക്ടറായത്. എന്നാല്‍ അനിതയുടെ സിനിമയിലേക്കുള്ള അവസരം കളഞ്ഞത് പിതാവിന്റെ രണ്ടാം ഭാര്യയും നടിയുമായ മഞ്ജുളയാണെന്ന് ഒരു ആരോപണം ഉണ്ടായിരുന്നു. ഇതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണിപ്പോള്‍.
കവിത വിജയകുമാര്‍, അനിത വിജയകുമാര്‍, അരുണ്‍ വിജയ് എന്നിങ്ങനെ മൂന്ന് മക്കളാണ് ആദ്യ ബന്ധത്തില്‍ നടനുള്ളത്. കവിത ഒരു സിനിമയില്‍ മാത്രമാണ് അഭിനയിച്ചത്. കവിതയ്ക്ക് അഭിനയിക്കാന്‍ വേറെയും അവസരങ്ങള്‍ വന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ച് മാതാപിതാക്കളുടെ സമ്മതത്തോടെ കാമുകനെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം കവിത ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കി.
അനിത വിജയകുമാറും ഡോക്ടറായ കാമുകനെ വിവാഹം കഴിച്ച് ലണ്ടനില്‍ താമസമാക്കി. വിദേശത്താണ് താമസിക്കുന്നതെങ്കിലും, അനിതയ്ക്ക് നാടിനോടുള്ള ഇഷ്ടം കാരണം രണ്ട് വര്‍ഷം മുമ്പ് ചെന്നൈയില്‍ സ്ഥിരതാമസമാക്കി. അരുണ്‍ വിജയ്, പ്രീത, ശ്രീദേവി എന്നിവരും ചെന്നൈയിലുണ്ട്. വിജയകുമാറിന്റെ ഏക മകനായ അരുണ്‍ വിജയ് ഇപ്പോള്‍ തമിഴ് സിനിമയിലെ മുന്‍നിര നടനാണ്.
വനിത വിജയകുമാര്‍, പ്രീത, ശ്രീദേവി എന്നിവരാണ് മഞ്ജുള - വിജയകുമാര്‍ ദമ്പതിമാര്‍ക്ക് ജനിച്ച മൂന്ന് പെണ്‍മക്കള്‍. ഇവരും സിനിമയിലേക്ക് എത്തി. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളില്‍ ഏതാനും സിനിമകളില്‍ മാത്രമേ അഭിനയിച്ചതെങ്കിലും പിന്നീട് താരപുത്രിമാര്‍ വിവാഹിതരായി.

വിവാഹത്തിന് മുമ്പ് അഭിനയിച്ചെങ്കിലും, വിവാഹശേഷം മൂന്ന് പേരും സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കുടുംബത്തിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടരായി കഴിയുകയാണെങ്കിലും വനിത മാത്രമാണ് വീട്ടുകാരില്‍ നിന്നും അകന്ന് ജീവിക്കുന്നത്. വിജയകുമാറോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് ആരുമായിട്ടും വനിതയുമായി ബന്ധമില്ല. ആരും നടിയോട് മാത്രം സംസാരിക്കുകയോ ബന്ധമോ പുലര്‍ത്താറില്ല.
പിതാവുമായിട്ടുള്ള സ്വത്ത് തര്‍ക്കമാണ് വനിത മറ്റുള്ളവരുമായി അകലാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ലഭിച്ച അവസരങ്ങളിലൂടെ സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് വനിത. ഇടയ്ക്ക് നിരവധി വിവാഹം കഴിച്ചതിന്റെയും റിലേഷന്‍ഷിപ്പുകളുടെയും പേരില്‍ വനിത വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു.
എന്നാല്‍ വനിതയ്ക്ക് വേണ്ടി നടി മഞ്ജുള അനിതയെ മാറ്റി നിര്‍ത്തിയിരുന്നു എന്നാണ് കഥകള്‍. മകള്‍ക്ക് അഭിനയിക്കാനുള്ള അവസരത്തിന് ഓക്കെ പറയുകയും അവളെ അഭിനയിക്കാന്‍ അനുവദിക്കുകയും ചെയ്തപ്പോള്‍ അനിതയ്ക്ക് അഭിനയിക്കാനുള്ള അവസരം നിരസിച്ചത് മഞ്ജുളയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വനിത നടിയായി സിനിമയിലേക്ക് എത്തിയ സമയം മുതല്‍ ഈ കഥകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications











