ആ കഥാപാത്രം നഷ്ടപ്പെട്ടതിന് കാരണം അമ്മ; ഇമേജിന് ചേരില്ലെന്ന് പറഞ്ഞു; നിരാശയുണ്ടെന്ന് മീന

തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു മീന. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലും ഹിന്ദിയിലും അഭിനയിച്ച നടി ക്ക് നിറയെ ആരാധകരായിരുന്നു ഒരുകാലത്ത്. രജിനികാന്ത്- മീന ജോഡികള്‍ ഒരു കാലത്ത് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. രജിനികാന്തിനൊപ്പം ബാലതാരമായാണ് മീന ആദ്യം സിനിമയില്‍ അഭിനയിച്ചത്.

തമിഴ്‌നാട്ടുകാരിയായ മീന നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പമാണ് മീന ഏറ്റവും കൂടുതല്‍ മലയാളത്തില്‍ അഭിനയിച്ചത്. വര്‍ണപ്പകിട്ട്, ഉദയാനാണ് താരം, മിസ്റ്റര്‍ ബ്രഹ്‌മചാരി, ഒളിമ്പ്യന്‍ അന്തോണി ആദം, ദൃശ്യം, ദൃശ്യം 2, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

meena

ബാഗ്ലൂര്‍ സ്വദേശിയായ വിദ്യാസാഗറിനെയാണ് മീന വിവാഹം കഴിച്ചത്. ഇരുവര്‍ക്കും നൈനിക എന്ന ഒരു മകള്‍ കൂടിയുണ്ട്. നൈനിക തന്റെ നാലാം വയസിലാണ് വിജയ്‌ക്കൊപ്പം തെരി സിനിമയില്‍ അഭിനയിച്ചത്. മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ 2022ല്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

ഇപ്പോഴിതാ കരിയറില്‍ വലിയ ഹിറ്റുകള്‍ വന്നിരുന്ന സമയത്ത് തനിക്ക് വന്ന ഒരു നെഗറ്റീവ് കഥാപാത്രം അഭിനയിക്കാന്‍ പറ്റാതെ പോയതില്‍ ദുഃഖമുണ്ടെന്ന് പറയുകയാണ് മീന. തന്റെ അമ്മ കാരണമാണ് ആ കഥാപാത്രം തനിക്ക് കിട്ടാതെ പോയതെന്നും മീന പറയുന്നു. സിനി ഉലഗം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മീന തന്റെ അവസരം നഷ്ടമായതിനെക്കുറിച്ച് തുറന്നു പറഞ്ഞത്.

'ഒരു തവണ അമ്മ പറഞ്ഞത് കേള്‍ക്കാതിരിക്കണമായിരുന്നു. അമ്മ പറയുന്നത് എപ്പോഴും ശരിയാണ്. ഒരു തവണ അത് തെറ്റി പോയെന്നാണ് കരുതുന്നത്. പടയപ്പയിലെ നീലാംബരി കഥാപാത്രം എന്നോട് ചെയ്യുമോ എന്ന് ആദ്യം ചോദിച്ചിരുന്നു. പക്ഷെ അന്ന് അമ്മ അത് സമ്മതിച്ചില്ല. കാരണം ആ സമയത്ത് അത്രയും ചിത്രങ്ങള്‍ ഞാന്‍ രജിനി സാറിന്റെ കൂടെ അഭിനിയിച്ച് പോസിറ്റീവ് ആയ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍ ഈ നെഗറ്റീവ് കാരക്ടര്‍ എനിക്ക് ചേരില്ല എന്ന് പറഞ്ഞു,' മീന പറഞ്ഞു.

അന്ന് തനിക്ക് ഉണ്ടായിരുന്ന ഇമേജിന് അത് ചേരില്ലെന്നാണ് അമ്മ പറഞ്ഞത്. അത് ശരിയാവില്ലെന്ന് പറഞ്ഞു. ശരി എന്നാല്‍ വേണ്ടെന്ന് താനും സമ്മതിക്കുകയായിരുന്നു. പക്ഷെ ഒരു നടി എന്ന നിലയില്‍ രമ്യാകൃഷ്ണന്‍ ചെയ്ത നീലാംബരി എന്ന കഥാപാത്രം തനിക്ക് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാമായിരുന്ന കഥാപാത്രാമായിരുന്നു എന്ന് മീന പറയുന്നു.

ചിത്രം ഹിറ്റ് ആവുന്നുണ്ടോ ഇല്ലയോ എന്നതോ, രമ്യ ആ കഥാപാത്രം ചെയ്ത് ഹിറ്റ് ആയതോ ഒന്നുമല്ല എന്റെ പ്രശ്‌നം. എന്നെ സംബന്ധിച്ചിടത്തോളം ഒരു കലാകാരിയെന്ന നിലയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമായിരുന്നു. വെല്ലുവിളി നിറഞ്ഞ, യാഥാസ്ഥിതികമല്ലാത്ത കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ഒരു അവസരം കിട്ടിയിട്ടും അത് ഒഴിവാക്കിയല്ലോ എന്ന സങ്കടം ഇപ്പോഴുമുണ്ട്.

meena

അമ്മ പറഞ്ഞത് കേള്‍ക്കാതെ ഇത് ചെയ്യണം എന്ന് പറയാമായിരുന്നു എന്ന് വരെ ചിന്തിച്ചു. അങ്ങനെ ഒരു സങ്കടം മനസില്‍ ഉണ്ടെന്ന് മീന പറയുന്നു. അതേസമയം രജിനികാന്തിനൊപ്പം അഭിനയിച്ച അനുഭവവും മീന പറയുന്നുണ്ട്. ആളുകളെ അഭിനന്ദിക്കാനൊന്നും ഒരുമടിയും കാണിക്കാത്ത ആളാണ് രജിനികാന്ത് എന്നും മീന പറയുന്നുണ്ട്. രജിനികാന്ത് ഒരു സൂപ്പര്‍ സ്റ്റാര്‍ ആണ്.അത് എല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്.

യജമാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് താന്‍ കുറച്ച് തെലുങ്ക് സിനിമയൊക്കെ ചെയ്ത് സൂപ്പര്‍ ഹിറ്റ് ആയി നില്‍ക്കുന്ന സമയമാണ്. അന്ന് തനിക്ക് കിട്ടുന്ന ഈ വരവേല്‍പ്പും മറ്റുമൊക്കെ കണ്ടിട്ട് അദ്ദേഹം തന്നെ ഞെട്ടി പോയി. നിങ്ങള്‍ ഇത്രയും വലിയ സൂപ്പര്‍ സ്റ്റാര്‍ ആയെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും മീന പറഞ്ഞു.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X