അദ്ദേഹം ഞങ്ങളെ വിട്ട് വളരെ വേഗം പോയി, എങ്കിലും എന്നെന്നും ഹൃദയത്തിലുണ്ടാകും; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മീന

തെന്നിന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. ശ്വാസകോശരോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 28-ാം തീയതിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

വെറും 48 വയസ്സ് മാത്രം പ്രായമുള്ള വിദ്യാസാഗറിന് കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അസുഖം മൂര്‍ച്ഛിച്ചത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന വിദ്യാസാഗര്‍ മീനയുടെ കരിയറിന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്.

വിദ്യാസാഗറിന്റെ മരണാനന്തര കര്‍മ്മങ്ങളെല്ലാം മീന തന്നെയാണ് നിര്‍വ്വഹിച്ചത്. അതിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമാലോകത്ത് നിന്നും രജനീകാന്ത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മീനയെ ആശ്വസിപ്പിക്കാന്‍ ചെന്നൈയിലെ അവരുടെ വീട്ടിലെത്തിയിരുന്നു.

വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു

വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ നടിയേയും കുടുംബത്തേയും അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ചുമെല്ലാം ഊഹാപോഹങ്ങളുമായി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതില്‍ പലതും വ്യാജവാര്‍ത്തകളായിരുന്നു. മീനയുടെ സുഹൃത്തുക്കളെയും അടുത്ത ചില ബന്ധുക്കളെയും ഉദ്ധരിച്ചായിരുന്നു പല വാര്‍ത്തകളും പുറത്ത് വന്നത്.

അതേത്തുടര്‍ന്ന് മീന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ ദുഃഖിച്ചിരിക്കുന്ന സമയത്ത് സ്വകാര്യതയെ മാനിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു താരത്തിന്റെ അഭ്യര്‍ത്ഥന.

മീനയുടെ പോസ്റ്റ്

ഇപ്പോഴിതാ മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം മീന നേരിട്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. വിദ്യാസാഗറിന്റെ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് മീന തന്റെ പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മീനയുടെ കുറിപ്പില്‍ നിന്നും: 'നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി. നിങ്ങള്‍ എന്നും ഞങ്ങളുടെയെല്ലാം മനസ്സിലുണ്ടാകും.

സ്‌നേഹവും പ്രാര്‍ത്ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കുടുംബവും ഇപ്പോള്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് തീര്‍ച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്‌നേഹവും കരുതലും പിന്തുണയും ഞങ്ങളില്‍ ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാര്‍ത്ഥരാണ്. ആ സ്‌നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു.' മീന കുറിയ്ക്കുന്നു.

അന്ത്യം അപ്രതീക്ഷിതം

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രോഗം ഗുരുതരമായത്.

ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാത്തതു മൂലം ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജൂണ്‍ 28-ാം തീയതിയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം.

വിവാഹജീവിതം

2009 ജൂലൈ 12-നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു വിദ്യാസാഗറിന്റെ മരണം.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു വിദ്യാസാഗര്‍. അധികം ആരേയും ക്ഷണിക്കാതെയായിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിരുന്നു. വിജയ് ചിത്രം തെരിയിലൂടെ ദമ്പതികളുടെ മകള്‍ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

More from Filmibeat

Read more about: meena vidyasagar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X