അങ്ങനൊരാളുമായി മകളുടെ വിവാഹമില്ല; താരപുത്രിയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തയില്‍ പ്രതികരിച്ച് മേനക സുരേഷ്
നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകള്‍ എന്നതിലുപരി ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ തുടക്കം കുറിച്ച നടി തെന്നിന്ത്യന്‍ സിനിമാലോകത്ത് സജീവമാവുകയായിരുന്നു. ഇടയ്ക്ക് പരാജയ സിനിമകള്‍ വന്നെങ്കിലും സാവിത്രി എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരമടക്കം നേടി സൂപ്പര്‍നായികയായി വളര്‍ന്നു.
ദേശീയ പുരസ്‌കാരം നേടിയതിന് ശേഷമാണ് നടിയുടെ വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വന്ന് തുടങ്ങിയത്. ഏറ്റവുമൊടുവില്‍ നടി ബാല്യകാല സുഹൃത്തുമായി വിവാഹിതയായേക്കും എന്നൊരു അഭ്യൂഹം കൂടി പുറത്ത് വന്നു. ഒടുവില്‍ ഈ വിഷയത്തില്‍ വ്യക്തമായ വിവരം രേഖപ്പെടുത്തി കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനകയും രംഗത്ത് വന്നിരിക്കുകയാണ്.

നടി കീര്‍ത്തി സുരേഷ് വിവാഹിതയാവാന്‍ പോവുകയാണെന്ന വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തമിഴിലെ ചില നടന്മാരുടെ പേരിനൊപ്പം കീര്‍ത്തിയുടെ പേരും മുന്‍പ് വന്നിരുന്നു. എന്നാല്‍ അതിലൊന്നും വസ്തുതയില്ലെന്ന് പിന്നീട് മനസിലായി. ഒടുവില്‍ കീര്‍ത്തി ബാല്യകാല സുഹൃത്തായ യുവാവുമായി വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ താരവിവാഹം ഉണ്ടായേക്കുമെന്നും അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങി.

നിരന്തരം വിവാഹവാര്‍ത്ത തന്നെ വന്നതോട് കൂടിയാണ് ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി കൊണ്ട് കീര്‍ത്തിയുടെ അമ്മ തന്നെ എത്തിയത്. 'മകളുടെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയിലൊന്നും യാതൊരു സത്യവുമില്ല. അവിടുന്നും ഇവിടുന്നുമായി ആരോ പടച്ച് വിട്ട വാര്‍ത്ത മാത്രമാണിതെന്നും കീര്‍ത്തി ഉടനെയൊന്നും വിവാഹിതയാവാന്‍ പോവുന്നില്ലെന്നും', മേനക പറയുന്നു. മാത്രമല്ല ഇത്തരം വാര്‍ത്തകള്‍ തന്റെ കുടുംബത്തെ കൂടുതല്‍ വേദനയിലാക്കുകയാണ് ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.

ഇതോടെ പ്രചരിച്ച വാര്‍ത്തകളിലൊന്നും സത്യമില്ലെന്ന കാര്യം ബോധ്യമായി. അതേ സമയം നടന്‍ വിജയും കീര്‍ത്തി സുരേഷും തമ്മില്‍ അടുപ്പത്തിലാണെന്നും ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതായിട്ടും ചില കിംവദന്തി പുറത്ത് വന്നു. സര്‍ക്കാര്‍എന്ന ചിത്രത്തില്‍ വിജയുടെ നായികയായി അഭിനയിച്ചത് കീര്‍ത്തിയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നേ താരങ്ങള്‍ അടുപ്പത്തിലായിരുന്നുവെന്നും ഇപ്പോള്‍ ലിവിംഗ് റിലേഷനായി ജീവിക്കുകയാണെന്നുമാണ് അഭ്യൂഹം.

കീര്‍ത്തിയുടെ കൂടെ ജീവിക്കുന്നതിനായി ഭാര്യ സംഗീതയെ വിജയ് ഒഴിവാക്കിയതായും ഇവരുടെ വിവാഹമോചനം നടന്നുവെന്നും പ്രചരിച്ചു. എന്നാല്‍ ഇതൊല്ലം ചില വിരോധികള്‍ പടച്ച് വിട്ടതാണെന്നും അതിലൊന്നും യാതൊരു കഴമ്പുമില്ലെന്നും പിന്നീട് മനസിലായി. വിജയുടെയുടെ പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി ആരോ വിക്കിപീഡിയ പ്രൊഫൈലില്‍ കയറി എഡിറ്റ് ചെയ്ത് ഇത്തരം മാറ്റങ്ങള്‍ വരുത്തിയതാണ് വാര്‍ത്തകള്‍ക്ക് കാരണമായത്.

മലയാളത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച വാശി എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് നായികയായി കീര്‍ത്തി മലയാളത്തിലേക്ക് എത്തുന്നത് ഇനി ദസ്‌റ എന്ന തെലുങ്ക് ചിത്രമാണ് ഉടനെ വരാന്‍ പോവുന്ന കീര്‍ത്തിയുടെ സിനിമ. ഇതിന് പുറമേ തെലുങ്കിലും തമിഴിലുമായി ആറോളം ചിത്രങ്ങളാണുള്ളത്.


Click it and Unblock the Notifications











