ജാതകത്തിലെ പ്രശ്‌നം കാരണം വേര്‍പിരിഞ്ഞു! നടനായ ഭര്‍ത്താവിനെ കുറിച്ച് നളിനിയുടെ വെളിപ്പെടുത്തല്‍ വീണ്ടും വൈറല്‍

രജനികാന്ത്, കമല്‍ ഹാസന്‍ എന്നിവരെ പോലെ വളരെ ചുരുക്കം താരങ്ങളാണ് ഇന്നും ജനങ്ങളുടെ മനസില്‍ ഇടം നേടിയിട്ടുള്ളത്. അത്തരത്തില്‍ തമിഴ് സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടനായിരുന്നു രാമരാജന്‍. എണ്‍പതുകളില്‍ കോളിവുഡിലെ മുന്‍നിര നടനായി തിളങ്ങി നില്‍ക്കാന്‍ നടന സാധിച്ചിരുന്നു.

ഒരു കാലത്ത് മുന്‍നിരയില്‍ നിന്നിരുന്ന നടനായിരുന്നെങ്കിലും പിന്നീട് രാമരാജന്‍ പിന്നിലേക്കായി. ചില കാരണങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം ഇപ്പോള്‍ സമാനിയന്‍ എന്ന ചിത്രത്തിലൂടെ റീ എന്‍ട്രി നടത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നടന്റെ ഭാര്യയും നടിയുമായിരുന്ന നളിനിയുടെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

nalini

കരകാട്ടക്കാരന്‍ എന്ന ചിത്രമായിരുന്നു രാമരാജന്റെ സിനിമാ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച ചിത്രം. ഗംഗൈ അമരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം കരകാട്ടമായിരുന്നു. ഒരു തമിഴ് നാടോടിനൃത്തമാണ് കരകാട്ടം. നായകനും നായികയും ആയോധന കലാകാരന്മാരായി കാണിച്ചതോടെ ആ ചിത്രം മെഗാഹിറ്റായി.

ഈ സിനിമയില്‍ നിന്നാണ് രാമരാജന്‍ തമിഴ് സിനിമയില്‍ വളര്‍ന്നത്. കൈനിറയെ അവസരങ്ങള്‍ ലഭിച്ചതോടെ സിനിമയില്‍ സജീവമായി നിലനില്‍ക്കാനും താരത്തിന് സാധിച്ചു. അവിടുന്നിങ്ങോട്ട് രാമരാജന്‍ അഭിനയിച്ച സിനിമകളെല്ലാം വലിയ വിജയമായി തുടങ്ങി. രജനികാന്തും കമല്‍ഹാസനും വിജയകാന്തുമടക്കമുള്ള താരങ്ങളെ പോലും പിന്നിലാക്കി നടന് ആരാധകവൃന്ദം രൂപപ്പെട്ടു.

അടുത്തിടെ ഒരു പരിപാടിയില്‍ സംവിധായകന്‍ കെ.എസ്.രവികുമാര്‍ പറഞ്ഞത് 'രാമരാജന്റെ വളര്‍ച്ചയെ രജനികാന്ത് ഭയപ്പെട്ടിരുന്നു' എന്നാണ്. തന്റെ കരിയറിലെ ഏറ്റവും ഉന്നതിയിലായിരുന്ന സമയത്താണ് രാമരാജന്‍ നടി നളിനിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനും മകളുമുണ്ട്. വര്‍ഷങ്ങളോളം ദമ്പതിമാരായി ജീവിച്ചെങ്കിലും രാമരാജനും നളിനിയും ബന്ധം വേര്‍പിരിഞ്ഞു.

മാത്രമല്ല നായകനായി മാത്രം അഭിനയിച്ചു കൊണ്ടിരുന്ന രാമരാജന്‍ പെട്ടെന്നാണ് സിനിമയില്‍ നിന്ന് പിന്മാറുന്നത്. അങ്ങനെ വര്‍ഷങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നു. സമാനിയന്‍ എന്ന ചിത്രത്തിലൂടെ റീ എന്‍ട്രി നടത്തിയിരിക്കുകയാണ് താരം. ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഇതിനിടയിലാണ് നളിനിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 'ഞാന്‍ എത്ര ജന്മം എടുത്താലും അദ്ദേഹം (രാമരാജന്‍) എന്റെ ഭര്‍ത്താവാണ്. ഞാനും അദ്ദേഹവും നല്ല രീതിയില്‍ തന്നെ സംസാരിക്കാറുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നിനും സമയമില്ല. ഞങ്ങള്‍ പിരിഞ്ഞത് നല്ലതിന് വേണ്ടിയായിരുന്നു'. എന്നാണ് നടി പറയുന്നത്.

മക്കള്‍ അച്ഛന്റെ കൂടെ നില്‍ക്കുന്നത് നല്ലതല്ലെന്ന ജാതകത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ വിവാഹമോചനം നേടിയതെന്നാണ് നളിനി മുന്‍പ് പറഞ്ഞിട്ടുള്ളത്. വിവാഹശേഷം കുഞ്ഞ് പിറക്കുന്നത് അച്ഛന് നല്ലതല്ലെന്ന് പല ജോത്സ്യന്മാരും പറഞ്ഞു. കുഞ്ഞ് വളരുന്തോറും അച്ഛന്റെ ജീവിതം തകരും. രാമരാജന്‍ പല ജോത്സ്യന്മാരെയും കണ്ടു. ജോത്സ്യര്‍ പറഞ്ഞതെല്ലാം ചെയ്തിട്ടും അദ്ദേഹം തകരുകയാണ് ചെയ്തത്.

ഇതോടെ കുട്ടികളെ മറ്റാര്‍ക്കെങ്കിലും കൊടുക്കാമെന്ന് പോലും ഒരിക്കല്‍ ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ താനതിന് സമ്മതിച്ചില്ല. ജാതകത്തില്‍ തങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. അതാണ് രാമരാജനുമായി വേര്‍പിരിയാനുണ്ടായ കാരണമെന്നാണ നടി പറഞ്ഞത്.

More from Filmibeat

Read more about: nalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X