ഒരു തവണ ഉടുത്ത സാരി പിന്നെ ഉടുക്കില്ല, സാരി സൂക്ഷിക്കാന്‍ മാത്രം വീടുണ്ട്! നടി നളിനിയുടെ വെളിപ്പെടുത്തലിങ്ങനെ
സിനിമാ താരങ്ങളെ കുറിച്ചറിയാനുള്ള ആളുകളുടെ കൗതുകമാണ് പല ഗോസിപ്പുകള്‍ക്കും കാരണം. പലരും യഥാര്‍ഥ ജീവിതത്തില്‍ വ്യത്യസ്തമായ താല്‍പര്യങ്ങളുള്ളവരാണ്. നടന്മാര്‍ക്ക് വാഹനങ്ങളോടാണ് കൗതുകമെങ്കില്‍ നടിമാര്‍ക്ക് വസ്ത്രങ്ങളോടും സൗന്ദര്യ വര്‍ധക വസ്തുക്കളോടുമൊക്കെയാണ്.
അതുപോലെ തെന്നിന്ത്യയിലെ മുതിര്‍ന്ന നടി നളിനിയ്ക്ക് സാരിയോടാണ് താല്‍പര്യം കൂടുതല്‍. പല പ്രമുഖ നടിമാരും വ്യത്യസ്ത സാരികള്‍ സ്വന്തമാക്കിയ കഥകള്‍ മുന്‍പ് വന്നിട്ടുണ്ട്. അതുപോലെ നളിനിയുടെ സാരികള്‍ വെക്കുന്നതിന് വേണ്ടി മാത്രം ഒരു വീട് പോലും പണിതിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാണ മുന്‍നിര നടിമാരില്‍ ഒരാളായിരുന്നു നളിനി. തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെ നടി സജീവമായി അഭിനയിച്ചു. ഇപ്പോള്‍ സിനിമയ്ക്ക് പുറമേ മിനിസ്‌ക്രീനിലും നടി സജീവമാണ്. തമിഴിലെ ഹിറ്റ് സീരിയലുകളിലാണ് നളിനി അഭിനയിക്കുന്നത്.
നല്ലൊരു നര്‍ത്തകി കൂടിയായിരുന്ന നളിനി സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് നടന്‍ രാമരാജനുമായി പ്രണയത്തിലാവുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. 10 വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം താരങ്ങള്‍ ബന്ധം വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ താരദമ്പതിമാര്‍ക്ക് രണ്ട് മക്കളും ജനിച്ചിരുന്നു. വിവാഹമോചനത്തെ കുറിച്ച് മുന്‍പ് താരങ്ങള്‍ തുറന്ന് സംസാരിച്ചിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞത് മുതല്‍ മക്കളോടൊപ്പമാണ് നളിനി താമസിക്കുന്നത്. രാമരാജനുമായി പിരിഞ്ഞതിന് ശേഷമാണ് നളിനി സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയത്.

അടുത്തിടെ ഒരു അഭിമുഖത്തിലാണ് തന്നെ കുറിച്ചുള്ള രസകരമായ ചില കാര്യങ്ങള്‍ കൂടി നളിനി വെളിപ്പെടുത്തുന്നത്. അതിലൊന്ന് സാരികള്‍ക്ക് വേണ്ടിയൊരു വീടുണ്ടെന്ന് നടി പറഞ്ഞതാണ്.'എല്ലാ ദിവസവും ഒടുക്കാന്‍ പുതിയ സാരി ഉണ്ടായിരിക്കണം എന്നൊരു നിര്‍ബന്ധം തനിക്കുണ്ടായിരുന്നു. എന്റെ മക്കള്‍ എല്ലാ ദിവസവും എന്നെ വിളിക്കുമ്പോള്‍ ഇന്ന് ഉടുക്കാന്‍ പുതിയ സാരി ഉണ്ടോന്ന് ചോദിക്കും. ഇനി ഇല്ലെങ്കില്‍ അയച്ച് തരണമോ എന്ന് അവര്‍ ചോദിക്കാറുണ്ട്.
ഷൂട്ടിംഗിന് പോകുന്നിടത്ത് നിന്നെല്ലാം ഞാന്‍ പുതിയ സാരികള്‍ വാങ്ങും. സാരി സൂക്ഷിക്കാന്‍ മാത്രമായി എനിക്ക് പ്രത്യേക വീടുണ്ട്. ഒരിക്കല്‍ ഞാന്‍ സാരി ഉടുത്ത് കഴിഞ്ഞാല്‍ അത് വീണ്ടും ഉടുക്കില്ല. വര്‍ഷങ്ങളായി താന്‍ ഇത് പിന്തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും നളിനി പറയുന്നു.
നളിനിയുടെ വാക്കുകള്‍ വൈറലായിരിക്കുകയാണ്. സമാനമായ രീതിയില്‍ മുന്‍പ് നടി സ്‌നേഹയും ഇക്കാര്യം സംസാരിച്ചിരുന്നു. ഒരു തവണ ഉടുത്ത സാരി താന്‍ പിന്നീട് ഉടുക്കില്ലെന്നായിരുന്നു സ്‌നേഹ പറഞ്ഞത്. ഇവര്‍ക്ക് പുറമേ മിക്ക നടിമാരും ഒരു തവണ ധരിച്ച വസ്ത്രം പിന്നീട് ധരിക്കാറില്ല എന്നതാണ് വാസ്തവം.


Click it and Unblock the Notifications











