എന്നെ തട്ടിക്കൊണ്ട് പോകുകയാണെന്ന് അറിഞ്ഞില്ല, മാനേജർ ഒപ്പമുണ്ട്; അന്ന് നടന്നത്; തുറന്ന് പറഞ്ഞ് നമിത
ഗ്ലാമറസ് വേഷങ്ങളിലൂടെ തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നമിത. 2010 വരെ ഗ്ലാമർ ക്യൂനായി തരംഗം സൃഷ്ടിക്കാൻ നമിതയ്ക്ക് സാധിച്ചു. അഭിനയ രംഗത്ത് നമിതയിപ്പോൾ സജീവമല്ല. കരിയറിന്റെ ഒരു ഘട്ടത്തിൽ താരത്തിന് അവസരങ്ങൾ കുറഞ്ഞു. മലയാളത്തിലും ചില സിനിമകളിൽ നമിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നമിത. 2010 ൽ തന്നെ ഒരു ആരാധകൻ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതിനെക്കുറിച്ച് നമിത സംസാരിച്ചു.
ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. എന്നെ തട്ടിക്കൊണ്ട് പോകുകയാണെന്ന് ഞാൻ അറിയില്ലായിരുന്നു. ഐ പാഡിൽ പാട്ട് കേട്ടിരിക്കുകയായിരുന്നു ഞാൻ. ആ സമയത്തെ എന്റെ മാനേജർ ജോൺ അടുത്തിരിക്കുന്നുണ്ട്. ഫോണിൽ സംസാരിക്കുന്നുണ്ട്. ഞാൻ ഈ വണ്ടി അയച്ചില്ലല്ലോ, അപ്പോൾ ഇതാരാണ് എന്നൊക്കെയുള്ള സംസാരം കേട്ടു. ഞാൻ മയങ്ങവെ പെട്ടെന്ന് വണ്ടി നിന്നു. രണ്ട് വശത്തും രണ്ട് കാറുകൾ വീതം. മുഴുവൻ പോലീസ്. സൈറണിട്ടിട്ടുണ്ട്. ഞാൻ ഭയന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ചോദിച്ചു.

ജോൺ വന്ന് എന്റെ കൈ പിടിച്ച് വാ എന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചു. നമ്മൾ കിഡ്നാപ്പ് ചെയ്യപ്പെട്ടതാണെന്ന് ജോൺ. ഞാൻ ചിരിക്കുകയായിരുന്നു. ഇല്ല, നമ്മളെ തട്ടിക്കൊണ്ട് പോയത് തന്നെയായിരുന്നെന്ന് ജോൺ. അപ്പോഴാണ് താൻ വിശ്വസിച്ചതെന്നും നമിത പറയുന്നു. സിനിമ പോലെയായിരുന്നു. തന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നടന്നത് സിനിമാ രംഗങ്ങളെ പോലെയാണെന്നും നമിത വ്യക്തമാക്കി.
കരിയറിലെ തിരക്കേറിയ സമയത്ത് തനിക്ക് പറ്റിയ പിഴവുകളെക്കുറിച്ചും നമിത സംസാരിച്ചു. ആ സമയത്ത് ഹീറോകൾക്ക് മാത്രമാണ് സ്ക്രിപ്റ്റ് ലഭിച്ചിരുന്നത്. ആരും എനിക്ക് സ്ക്രിപ്റ്റ് തന്ന് ഇങ്ങനെ ചെയ്യണം എന്നൊന്നും പറഞ്ഞില്ല. ഞാൻ വലിയ തെറ്റ് ചെയ്തു. എന്റെ കഥാപാത്രങ്ങളിൽ ശ്രദ്ധ നൽകിയില്ല. ഇനി വർക്ക് ചെയ്യുകയാണെങ്കിൽ സ്ക്രിപ്റ്റ് വേണം. ഗ്ലാമർ വേഷം ചെയ്യാൻ വരില്ല. തനിക്ക് പ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കണമെന്നും നമിത വ്യക്തമാക്കി.

ഗ്ലാമർ ക്യൂൻ എന്നാൽ ഗ്ലാമറിന് വേണ്ടി മാത്രമാണ്, അഭിനയം വരില്ലെന്ന് പലരും കരുതുന്നു. എന്റെ ഏറ്റവും പവർഫുൾ പെർഫോമൻസ് കണ്ടത് നീലകണ്ഠ എന്ന കന്നഡ ചിത്രത്തിലാണ്. രവിചന്ദ്രൻ സർ എന്നെ വിശ്വസിച്ച് തന്ന അവസരമാണ്. വേറെ ഒരുപാട് പേർ ഗ്ലാമറിന് വേണ്ടിയാണ് എന്നെ ഉപയോഗിച്ചതെന്നും നമിത വ്യക്തമാക്കി.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഗ്ലാമർ വേഷം ചെയ്യുന്ന നടിമാർക്ക് വൻ സ്വീകാര്യത ലഭിച്ച കാലഘട്ടത്തിലാണ് നമിത ശ്രദ്ധിക്കപ്പെടുന്നത്. ബില്ല ഉൾപ്പെടെയുള്ള സിനിമകളിൽ നമിത ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസ് തമിഴ് ഒന്നാം സീസണിൽ നമിത മത്സരാർത്ഥിയായെത്തിയിരുന്നു. അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് നമിത.


Click it and Unblock the Notifications











