ധനുഷിന്റെ പടമാണെന്ന് പറഞ്ഞ് പറ്റിച്ചു! സിനിമയില്‍ നിന്നും ചതിക്കപ്പെട്ടതിനെ പറ്റി നടി നമിതയുടെ വെളിപ്പെടുത്തൽ

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടിയാണ് നമിത. നടി എന്നതിലുപരി ഐറ്റം ഡാന്‍സിലൂടെയാണ് നമിത ആരാധകരെ നേടിയെടുക്കുന്നത്. ഒരു കാലത്ത് ഗ്ലാമറസ് നടിയായി സിനിമയില്‍ അഭിനയിച്ചിരുന്ന നമിത വിജയ്, അജിത്ത്, ശരത്കുമാര്‍, വിജയകാന്ത്, തുടങ്ങി തമിഴിലെയും മലയാളത്തില്‍ മോഹന്‍ലാലിന്റെയുമൊക്കെ കൂടെ അഭിനയിച്ചിരുന്നു.

മാദകസുന്ദരി എന്ന് അറിയപ്പെട്ടിരുന്ന നടിയിപ്പോള്‍ ബിജെപി അംഗമായി പ്രവര്‍ത്തിക്കകയാണ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ചില അനുഭവങ്ങളും നടി തുറന്നുപറഞ്ഞിരുന്നു. നമിതയുടെ ഈ വാക്കുകളാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

amitha

2002ല്‍ പുറത്തിറങ്ങിയ സൊന്തം എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2004ല്‍ വിജയകാന്തിന്റെ തമിഴ് ചിത്രമായ 'എങ്കള്‍ അണ്ണ'യിലൂടെയാണ് കോളിവുഡിലും സജീവമായി. തമിഴ്, തെലുങ്ക്, മലയാളം. കന്നഡ. ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

20 വര്‍ഷം മുമ്പ് തമിഴ് സിനിമയില്‍ ഗ്ലാമര്‍ വസ്ത്രം ധരിച്ച് അഭിനയിച്ച് കൊണ്ട് നമിത തെന്നിന്ത്യയാകെ നിറഞ്ഞ് നിന്നു. പരമാവധി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനായിരുന്നു നടി ശ്രമിച്ചത്. സിനിമയില്‍ എല്ലാവരുടെയും ആകര്‍ഷണമായി അഭിനയിക്കുന്നതൊരു തെറ്റാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് നമിത മുന്‍പ് പറഞ്ഞിട്ടുള്ളത്.

തന്റെ ജീവിതത്തില്‍ ഏറ്റവും വിഷമം തോന്നിയ ചില കാര്യങ്ങളാണ് നടിയിപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഒരിക്കല്‍ തന്റെ അഹങ്കാരത്തിന് മുത്തച്ഛനെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന് സുഹൃത്തുക്കളെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് അസാധ്യമായത് കൊണ്ട് ഞാനത് അവഗണിച്ചു. അതിനുശേഷം, മുത്തച്ഛന്റ മരണമുണ്ടയതോടെ ഞാനതില്‍ വളരെ സങ്കടപ്പെട്ടു. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് അപ്പോള്‍ തോന്നിയെന്നും നമിത പറയുന്നു.

namitha

ധനുഷിന്റെ സിനിമ താരമെന്ന് പറഞ്ഞ് ചിലര്‍ തന്നെ ചതിച്ചിട്ടുണ്ടെന്നും നടി പറയുന്നു. 2006 ല്‍ ഞാനൊരു സിനിമയില്‍ അഭിനയിച്ചു. ആ സിനിമയുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ധനുഷ് എന്റെ കൂടെ അഭിനയിക്കുന്നു എന്ന് പറഞ്ഞാണ് സിനിമയുടെ നിര്‍മ്മാതാവ് എന്റെ കോള്‍ ഷീറ്റ് വാങ്ങിയത്. എന്നാല്‍ അവസാനം നിര്‍മ്മാതാവിന്റെ മകനാണ് ചിത്രത്തില്‍ നായകനായി എത്തിയത്.

അതറിഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെ വിഷമിച്ചു. മാത്രമല്ല സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. അതിനു ശേഷം ഒരു വിധത്തില്‍ ചിത്രം ഷൂട്ട് ചെയ്ത് റിലീസ് ചെയ്യുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും അഭിനേതാക്കളുടെ കൗണ്‍സിലിനും പരാതി നല്‍കിയിട്ടുണ്ടെന്നും നമിത പറഞ്ഞു.

നമിതയുടെ തുറന്ന് പറച്ചില്‍ വൈറലായതോടെ 2006 ല്‍ നടി അഭിനയിച്ച ഏത് സിനിമയെ കുറിച്ചാവുമെന്ന ചോദ്യം ഉയര്‍ന്നു. കോയമ്പത്തൂര്‍ ബ്രദേഴ്‌സ്, താക്കപ്പന്‍ സാമി, പച്ച നിദ്ദ, നീ വേണുമണ്ട ചെല്ലം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു നടി അഭിനയിച്ചത്. ഇതില്‍ ജിതന്‍ രമേശ് നായകനായ നീ വേണുമണ്ടാ ചെല്ലം എന്ന ചിത്രമായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കാരണം ഈ ചിത്രത്തില്‍ മാത്രമാണ് നിര്‍മ്മാതാവിന്റെ മകന്‍ നായകനായി അഭിനയിച്ചെതന്നും ആരാധകര്‍ ചൂണ്ടികാണിക്കുന്നു.

More from Filmibeat

Read more about: namitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X