എന്നെയും ഭര്‍ത്താവിനെയും പറ്റി അങ്ങനൊരു വാര്‍ത്ത വന്നു! ഇതൊക്കെ കേട്ടിട്ട് ചിരിക്കുകയാണ് ചെയ്യുന്നതെന്ന് നമിത

പുലിമുരുകന്‍ സിനിമയിലെ ജൂലിയായി വന്ന് മലയാളികളുടെ പ്രീതി പിടിച്ചുപറ്റാന്‍ നടി നമിതയ്ക്ക് സാധിച്ചിരുന്നു. അതിനും മുന്‍പ് തമിഴിലെ ഐറ്റം ഡാന്‍സിലൂടെയും ഗ്ലാമറസ് റോളുകളിലൂടെയുമൊക്കെ നമിത ശ്രദ്ധ നേടിയിരുന്നു. ഇടയ്ക്ക് വിവാഹിതയായതോട് കൂടിയാണ് നടി ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നൊക്കെ മാറി നില്‍ക്കാന്‍ തുടങ്ങിയത്.

അങ്ങനെ അഭിനയിക്കുന്നതിലൊന്നും തനിക്ക് യാതൊരുവിധ കുഴപ്പവും ഇല്ലെന്ന് തന്നെയാണ് നടിയിപ്പോഴും പറയാറുള്ളത്. അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി നമിത ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നും ഇരുവരുടെയും ഡിവോഴ്‌സ് കഴിഞ്ഞതായിട്ടുമൊക്കെ കഥകള്‍ വന്നിരുന്നു. ശരിക്കും എന്താണ് അങ്ങനൊരു വാര്‍ത്ത വരാന്‍ കാരണമെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍.

namitha-

2017 ലായിരുന്നു നടി നമിത വിവാഹിതയാവുന്നത്. അതുവരെ നടിയെ പറ്റി പല വാര്‍ത്തകളും വന്നെങ്കിലും നടി ശരിക്കും വിവാഹിതയാവുന്നത് അപ്പോഴാണ്. ബിസിനസുകാരനായ വീരേന്ദ്ര ചൗധരിയായിരുന്നു നടിയുടെ ഭര്‍ത്താവ്. ഇരുവരും ഒരുമിച്ചുള്ള സന്തുഷ്ട ജീവിതത്തില്‍ രണ്ട് കുട്ടികളും ജനിച്ചു.

നമിതയുടെ നാല്‍പത്തിയൊന്നാമത്തെ പിറന്നാളിനാണ് താന്‍ ഗര്‍ഭിണിയാണെന്ന് ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി വെളിപ്പെടുത്തുന്നത്. 2022 ഓഗസ്റ്റില്‍ നമിത ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. അമ്മ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായി കുടുംബജീവിതം ആഘോഷമാക്കുകയായിരുന്നു നടി.

ഇതിനിടയിലാണ് രാഷ്ട്രീയത്തിലേക്ക് കൂടി നമിത പ്രവേശിക്കുന്നത്. വിവാഹത്തിന് മുന്‍പേ എഐഎഡിഎംകെ യില്‍ നടി ജോയിന്‍ ചെയ്തിരുന്നു. ശേഷം 2020 ലാണ് ബിജെപിയിലേക്ക് നടി പ്രവേശിക്കുന്നത്. തമിഴ്‌നാട്ടിലെ ബിജെപിയുടെ എക്‌സിക്യൂട്ടീവ് മെമ്പറാണ് നടിയിപ്പോള്‍.

namitha-

അങ്ങനെ രാഷ്ട്രീയത്തിലേക്ക് കൂടി നടി തിരക്കിലായതോടെയാണ് നമിതയും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്നും അത് നിയമപരമായിട്ടാണെന്നുള്ള കഥകള്‍ പ്രചരിക്കുന്നത്. ഇതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് നടിയുടെ മറുപടിയിങ്ങനെയാണ്... 'വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാനും ഭര്‍ത്താവും ഡിവോഴ്‌സായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ശരിക്കും അതുകേട്ടിട്ട് ഞാനും ഭര്‍ത്താവും ചിരിക്കുകയാണ് ചെയ്തതെന്ന് നമിത പറയുന്നു.

ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ പത്രക്കാരും സുഹൃത്തുക്കളുമൊക്കെ എന്നെ വിളിച്ച് ഇതിലെ സത്യാവസ്ഥ ചോദിക്കുകയും ചെയ്തു. അടുത്തിടെ പൊങ്കല്‍ ആഘോഷത്തിന്റെ ഫോട്ടോകള്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ഞാനും ഭര്‍ത്താവും ഒരുമിച്ചാണ് ഉണ്ടായിരുന്നത്.

എന്നാല്‍, അതൊക്കെ കണ്ടിട്ടും ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ എന്നൊക്കെ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ചിരിയാണ് വരുന്നതെന്നും തന്റെ വിവാഹമോചനത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി നമിത പറയുന്നു.

More from Filmibeat

Read more about: namitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X