എന്റെ ശരീരത്തെ കുറിച്ച് അങ്ങനെ എഴുതിയത് കണ്ട് വേദനിച്ചു! 25 കിലോ കുറയ്ക്കാന്‍ തീരുമാനിച്ചതിനെ പറ്റി നമിത
ഐറ്റം ഡാന്‍സിലൂടെയാണ് നടി നമിത തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോഴും സജീവമായി നില്‍ക്കുന്ന നമിതയുടെ ഏറ്റവും പുതിയൊരു അഭിമുഖം വൈറലാവുകയാണിപ്പോള്‍.
അടുത്തിടെ ഗലാറ്റ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി തന്റെ ജീവിതത്തില്‍ സംഭവി ചില മോശം കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. മാത്രമല്ല തന്റെ ശരീരത്തെ പറ്റി ആളുകള്‍ മോശമായി അഭിപ്രായം പറഞ്ഞിരുന്നതിനെ പറ്റിയും ശരീരഭാരം കുറച്ചതിന്റെ കാരണത്തെ പറ്റിയും നമിത പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

'ഒരു ഘട്ടത്തില്‍ എന്റെ ശരീരഭാരം വര്‍ദ്ധിക്കുകയും ഞാന്‍ ഭയങ്കരമായ വിഷാദാവസ്ഥയിലാകുകയും ചെയ്തിരുന്നു. നമ്മുടെ ശരീരത്തിന് എന്താണ് കുഴപ്പമെന്നും എത്രത്തോളം ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് ഈ അവസ്ഥ ഉണ്ടായതെന്നും മറ്റുള്ളവര്‍ക്ക് അറിയില്ല. ഇപ്പോള്‍ ഇതിനെ പറ്റി ആരുടേങ്കിലും പറഞ്ഞാല്‍ ഇതൊക്കെ വളരെ സാധാരണമാണെന്നെ അവര്‍ പറയുകയുള്ളു.
എന്നാല്‍ സ്ത്രീ ശരീരഘടന പുരുഷ ശരീരഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സങ്കീര്‍ണ്ണമാണ്. അതെനിക്ക് കടുത്ത സമ്മര്‍ദ്ദം നല്‍കിയെന്നുമാണ് നമിത പറയുന്നത്. മാത്രമല്ല വിഷാദത്തിലേക്ക് പോകുന്ന അവസ്ഥയും തനിക്ക് വന്നിരുന്നതായി നടി പങ്കുവെക്കുന്നു.
2013 ല്‍ ഞാനൊരു ഷോയ്ക്ക് പോയിരുന്നു. ആ സമയത്ത് ഞാന്‍ വിഷാദത്തിന്റെ കൊടുമുടിയിലായിരുന്നു. അന്ന് മേക്കപ്പ് പോലും ഇട്ടിരുന്നില്ല. പിറ്റേന്ന് വൈകുന്നേരം ഒരു ദിനപത്രത്തിലോ ഏതോ വാരികയിലോ, അവര്‍ എന്റെ വളരെ അടുത്ത് നിന്നിട്ട് എടുത്തൊരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് അതിനെ പറ്റി എന്തോക്കെയോ എഴുതി.
അതെനിക്ക് വളരെ സങ്കടം നല്‍കിയ സംഭവമായിരുന്നു. അപ്പോഴാണ് ഞാന്‍ ആരാണെന്ന് കാണിച്ചു തരാമെന്ന് പറഞ്ഞ് 25 കിലോയോളം ഭാരം കുറച്ചത്. എന്റെ ആത്മസംതൃപ്തിക്ക് വേണ്ടിയാണ് ഞാനത് ചെയ്തത്. ഞാന്‍ ആരാണെന്ന് സ്വയം തെളിയിക്കാനാണ് ശരീരഭാരം കുറച്ചത്. ഇന്ന് എല്ലാവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്. മനസ്സില്‍ എന്ത് വിചാരിച്ചാലും അതവിടെ വന്ന് പറയാന്‍ സാധിക്കും.

ഇത്തരത്തില്‍ വളരെ മോശം കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെ പരാതി നല്‍കാമെന്നാണ് എന്റെ ഭര്‍ത്താവ് പറയാറുള്ളത്. പക്ഷെ ഞാന്‍ അദ്ദേഹത്തിനോട് അതിന്റെ ആവശ്യമില്ലെന്നാണ് പറഞ്ഞിരുന്നത്. എന്ത് പറഞ്ഞാലും ഒന്നും മിണ്ടാതെ വെറുതെ വിടുന്നത് കൊണ്ടാണ് ആളുകള്‍ ഇങ്ങനെ പെരുമാറുന്നതെന്നാണ് ഭര്‍ത്താവ് പറയുന്നത്.
' മോശമായി സംസാരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞാല്‍, ആ നടപടി കടുത്തതാണെങ്കില്‍, അടുത്ത തവണ അവര്‍ അത് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഭയപ്പെടുമെന്നും' ഭര്‍ത്താവ് പറഞ്ഞു.
അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ഇന്‍സ്റ്റാഗ്രാമില്‍ ഒരാള്‍ എന്നോട് മോശമായി പെരുമാറി. ഞാന്‍ അവനോട് ചോദിച്ചത് 'നിങ്ങള്‍ പറയുന്നത് ഞാന്‍ ഒരിക്കലും ചെയ്യില്ല, പിന്നെ നിങ്ങള്‍ക്കത് എങ്ങനെ പറയാന്‍ കഴിയും? എന്നാണ്. അതിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും അവനെക്കുറിച്ച് ഒരു വലിയ പോസ്റ്റ് ഇടുകയും പരാതി നല്‍കുകയും ചെയ്തു.
ഇതോടെ അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തു. എന്നിരുന്നാലും, അദ്ദേഹം അയച്ച രേഖകള്‍ ഇപ്പോഴും എന്റെ പക്കലുണ്ട്. ഇത്തരക്കാരോട് അങ്ങനെയാണ് പെരുമാറേണ്ടതെന്നും നമിത പറയുന്നു.


Click it and Unblock the Notifications