അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി! യുവാവിനെതിരെ തുറന്നടിച്ച് നമിത
ഗ്ലാമര്‍ റോളുകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നായികയാണ് നമിത. ഐറ്റം ഡാന്‍സുകളിലൂടെയും ചെറിയ വേഷങ്ങളിലൂടെയുമാണ് നടിയെ പ്രേക്ഷകരെ കണ്ടത്. തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം സജീവമായിരുന്ന നടി ഇടയ്ക്ക് മലയാള സിനിമയിലും അഭിനയിച്ചിരുന്നു. കലാഭവന്‍ മണിയുടെ ബ്ലാക്ക് സ്റ്റാലിയന്‍, മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലാണ് നടി എത്തിയിരുന്നത്.
2017ലാണ് നമിതയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമ വിട്ട നടി കഴിഞ്ഞ വര്‍ഷം വീണ്ടും തിരിച്ചെത്തിയിരുന്നു. ഇടയ്ക്ക് ബിഗ് ബോസ് തമിഴ് ആദ്യ സീസണില്‍ മല്‍സരാര്‍ത്ഥിയായും നമിത പങ്കെടുത്തിരുന്നു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് നടി. തന്റെ എറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാം പേജില്‍ നമിത പങ്കുവെക്കാറുണ്ട്.

നടിയുടെതായി പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെയാണ് നമിത രംഗത്തുവന്നിരിക്കുന്നത്. ഇയാളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നടി അക്കൗണ്ട് വിവരങ്ങളും പുറത്തുവിട്ടാണ് എത്തിയിരിക്കുന്നത്.

യുവാവിന്റെ ഫോട്ടോ പങ്കുവെച്ചതിനൊപ്പം വൃത്തിക്കെട്ട മനസാണ് ഇയാളുടെതെന്ന് നമിത കുറിച്ചു. ഹായ് ഐറ്റം എന്ന് എന്റെ അക്കൗണ്ടില്‍ ഇയാള്‍ നേരിട്ട് മെസേജ് അയച്ചിരുന്നു. ഇങ്ങനെ വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഞാന്‍ അത് ചോദിച്ചു. അപ്പോള്‍ ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി.

പിന്നീട് ഭീഷണിയുമായി ഇയാള്‍ എത്തി. എന്റെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ പറഞ്ഞു. ദയവായി നീ അത് ചെയ്യ്. എനിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയില്ലാ എന്ന്. നമിത പറയുന്നു. ഇതാണ് അയാളുടെ മുഖം.വൃത്തിക്കെട്ട മനസുളള ആള്‍.

സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ചു വെച്ചിരിക്കുന്ന വൃക്തി. എന്റെ മൗനത്തെ എന്റെ ബലഹീനതയായി കാണരുത്. ഒരു യഥാര്‍ത്ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ. കാരണം മറ്റുളള സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ. നമിത കുറിച്ചു.

തെലുങ്ക് സിനിമയിലൂടെയാണ് നമിത അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നാല്‍പതിലധികം സിനിമകളില്‍ നടി അഭിനയിച്ചു. വീരേന്ദ്ര ചൗധരിയാണ് നമിതയെ വിവാഹ കഴിച്ചത്. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അഭിനേതാവ് എന്നതിലുപരി മോഡലിംഗ് രംഗത്തും നമിത തിളങ്ങിയിരുന്നു.


Click it and Unblock the Notifications











