മീ ടൂ ക്യാംപെയ്ൻ കുറച്ചു കൂടി നേരത്തെ വരണമായിരുന്നു!! തിരിച്ചുവരവിൽ നമിതക്ക് ഒരുപാട് പറയാനുണ്ട്

മീടൂ മൂവ്മെന്റ് കുറച്ചു കൂടി നേരത്തെ വരേണ്ടതായിരുന്നു.

കാസ്റ്റിങ് കൗച്ചും മീടൂ വെളിപ്പെടുത്തലും ഇന്ത്യൻ സിനിമ മേഖലയിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു. നിരവധി താരങ്ങളാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കാസ്റ്റങ് കൗച്ചിനെ കുറിച്ചുളള വെളിപ്പെടുത്തലിനെക്കാൾ ഏറെ ഞെട്ടിപ്പിച്ചത് മീടൂ മൂവ്മെന്റായിരുന്നു. ഹോളിവുഡിൽ തുടങ്ങിയതാണെങ്കിലും ബോളിവുഡിലും മോളിവുഡിലും കോളിവുഡിലുമൊക്കെ ഇതിന്റെ ചലനങ്ങൾ ഉണ്ടായിരുന്നു.‌

meetoo

ഇപ്പോഴിത കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മീടൂ ക്യാംപെയ്നെ കുറിച്ചും നിലപാട് വ്യക്തമാക്കി നടി നമിത. മീടൂ മൂവ്മെന്റ് കുറച്ചു കൂടി നേരത്തെ വരേണ്ടതായിരുന്നു. നമ്മുടെ രാജ്യത്ത് ധാരാളം കാപട്യങ്ങളുണ്ട്. ശബരിമലയിൽ പൂജയും അമ്മൻ പൂജയും നടത്തുന്നവർ വീട്ടിൽ ഭാര്യയേടും അമ്മയോടും സഹോദരിയോടും ബഹുമാനമില്ലാതെ പെരുമാറുന്നു. കൂടാതെ അവരെ മാരകമായും മൃഗീയമായും ഉപദ്രവിക്കുന്നു- നമിത അഭിപ്രായപ്പെട്ടു.

കാസ്റ്റിങ് കൗച്ച് എന്നത് സിനിമ മേഖലയിലെ പരസ്യമായ രഹസ്യമാണ്. യുവതികൾ മാത്രമല്ല യുവാക്കളും ഇതിന് ഇരകളാകുന്നുണ്ട്. അധികം ആളുകൾ ഇതിനെ കുറിച്ച് വെളിപ്പെടുത്തുന്നില്ല. സിനിമയിൽ നല്ല വേഷം ലഭിക്കുന്നതിനായി പലരും ഇതിനോടെല്ലാം കോംപ്രമെയ്സ് ചെയ്യുകയാണെന്നും നമിത കൂട്ടിച്ചേർത്തു. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്നു നമിത. തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും നമിത അഭിനയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറിങ്ങിയ ലാലേട്ടന്റെ പുലിമുരുകനാണ് നമിതയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X