പ്രഭുദേവയെ ആഗ്രഹിച്ചു, മീഷോയില്‍ നിന്നും ഒന്നിനെ വാങ്ങി! നയന്‍താരയുടെയും വിഘ്‌നേശിന്റെയും വീഡിയോയ്ക്ക് പരിഹാസം
കഴിഞ്ഞ മാസം നാല്പതാം ജന്മദിനം ആഘോഷിച്ച നടി നയന്‍താര സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണിപ്പോള്‍. രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായ നടിയുടെ ജീവിതത്തിലേക്ക് പിന്നാലെ തന്നെ ഇരട്ട ആണ്‍മക്കളും എത്തിയിരുന്നു. ഈ വിശേഷങ്ങള്‍ എല്ലാം ഒരു ഡോക്യുമെന്ററിയായി പുറത്തിറക്കിയത് മുതലാണ് വിവാദങ്ങള്‍ തുടങ്ങുന്നത്.
നടന്‍ ധനുഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നയന്‍താര പുറത്ത് വിട്ടത്. പിന്നാലെ വാദങ്ങളും പ്രതിവാദങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം കത്തി കയറി. ചിലര്‍ നയന്‍താരയെ അനുകൂലിച്ചും വിമര്‍ശിച്ചും എത്തിയപ്പോള്‍ മറ്റു ചിലര്‍ ധനുഷിനെതിരെയായി.

എന്നാല്‍ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ മറികടന്ന് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം സന്തുഷ്ടയായി ജീവിക്കുകയാണ് നയന്‍താര ഇപ്പോള്‍. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന നടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെച്ചു കൊണ്ടിരിക്കുകയാണ് നടി.
ഏറ്റവും പുതിയതായി നയന്‍താരയ്‌ക്കൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവന്‍. ഇരുവരും ഒരുമിച്ചുള്ള ചില നല്ല നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് താരം പുറത്തു വിട്ടത്. അതേസമയം വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍ ആണ് ശ്രദ്ധേയം. 'എന്തൊക്കെ സംഭവിച്ചാലും ചിരിക്കുക, എന്നിട്ട് മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുക... ചിരിച്ചോണ്ട് തന്നെ പോകും' എന്നുമാണ് വിഘ്നേഷ് കുറിച്ചത്.
എന്നാല്‍ ഈ വീഡിയോയ്ക്ക് താഴെ താരദമ്പതിമാരെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
'ഈ ജീവിതത്തില്‍ പ്രഭുദേവയെ അവള്‍ ശരിക്കും ആഗ്രഹിച്ചു, അതുകൊണ്ട് അവള്‍ നിങ്ങളെ മീഷോയില്‍ നിന്ന് കണ്ടെത്തി, എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

വിക്കിയുടെയും നയന്‍താരയുടെയും വലിയ ആരാധകനല്ല. എങ്കിലും അവരുടെ ജീവിതം മാതൃകാപരമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പരസ്പരം സ്‌നേഹിക്കാന്‍ ദമ്പതിമാര്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ മറ്റെന്ത് തടസ്സം വന്നാലും അതിനെ അനായാസം മറികടക്കാന്‍ അവര്‍ക്ക് സാധിക്കും. പ്രശ്‌നങ്ങളും പ്രതിസന്ധികളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ നിങ്ങള്‍ വളരെ നന്നായി അതിനെ കൈകാര്യം ചെയ്യുന്നു...' എന്നിങ്ങനെയാണ് താരങ്ങളുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
'നാനും റൗഡി താന്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. ഇവിടെ മുതലാണ് താരങ്ങളുടെ ജീവിതത്തിലെ പുതിയ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതും. ലൊക്കേഷനില്‍ ഇരുവരും പ്രൊഫഷണല്‍ അല്ലാതെ പെരുമാറിയെന്നും പ്രണയിച്ച് നടന്നതിനാല്‍ തനിക്ക് നഷ്ടമുണ്ടായെന്നും തുടങ്ങി നിരവധി ആരോപണമാണ് ധനുഷ് ഉന്നയിച്ചത്.
വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന താരങ്ങള്‍ രഹസ്യമായി രജിസ്റ്റര്‍ മാര്യേജിലൂടെ ഒന്നിച്ചു. ശേഷം 2022 ലാണ് ആഘോഷമായ താരവിവാഹം നടത്തുന്നത്. തൊട്ടടുത്ത മാസം വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ആണ്‍മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു.


Click it and Unblock the Notifications